24 November 2024

യുദ്ധം വരുത്തിയ മാറ്റം; ഉക്രെയ്നിലെ യുദ്ധം ദേശാടനപക്ഷികളുടെ സഞ്ചാര പാത മാറ്റി

യുദ്ധത്തിനിടയിൽ കഴുകന്മാർ പീരങ്കികൾ, ജെറ്റുകൾ, ടാങ്കുകൾ എന്നിവയ്‌ക്ക് ചുറ്റും പാഞ്ഞടുക്കുന്നതായി കണ്ടെത്തിയിരുന്നു.

യുദ്ധം പല കാര്യങ്ങളിലും മാറ്റങ്ങൾ വരുത്താം. മനുഷ്യരുടെയും മറ്റ് ജീവജാലകങ്ങളുടെയും പല അവസ്ഥകളും യുദ്ധത്തോടെ മാറിപ്പോകും. ഉക്രെയ്നിലെ യുദ്ധം ദേശാടന പക്ഷികളുടെ സഞ്ചാരപാത മാറ്റിയെന്നാണ് ഒരു പഠന റിപ്പോർട്ട് പറയുന്നത്. കറൻ്റ് ബയോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉക്രെയ്‌നിലൂടെ ദേശാടന വഴികളുള്ള വലിയ പുള്ളി കഴുകന്മാർ, യുദ്ധാന്തരീക്ഷം ഉള്ളതിനാൽ തങ്ങളുടെ പറക്കൽപാതകൾ മാറ്റിയെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (യുഇഎ), ബ്രിട്ടീഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജി (ബിടിഒ), എസ്റ്റോണിയൻ യൂണിവേഴ്‌സിറ്റി ഓഫ് ലൈഫ് സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

യുദ്ധത്തിനിടയിൽ കഴുകന്മാർ പീരങ്കികൾ, ജെറ്റുകൾ, ടാങ്കുകൾ എന്നിവയ്‌ക്ക് ചുറ്റും പാഞ്ഞടുക്കുന്നതായി കണ്ടെത്തിയിരുന്നു. സഞ്ചാരപാത മാറ്റിയതിന് പുറമേ പുള്ളി കഴുകൻമാർ യാത്രയ്ക്കിടെ എടുത്തിരുന്ന ഇടവേളകളുടെ എണ്ണം പരമാവധി കുറയ്ക്കുകയും വിശ്രമസമയം പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്തതായും പഠനം സൂചിപ്പിക്കുന്നു. എല്ലാ വർഷവും വസന്തകാലത്ത്, വലിയ പുള്ളിയുള്ള കഴുകന്മാർ ഗ്രീസിൽ നിന്നും ദക്ഷിണ സുഡാനിലെ സുഡിൽ നിന്നും ബെലാറസിലെ അവയുടെ പ്രജനന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പതിവാണ്. പെൺപക്ഷികൾ ഗ്രീസിൽ നിന്നും ആണുങ്ങൾ കിഴക്കൻ ആഫ്രിക്കയിലെ സൈറ്റുകളിൽ നിന്നും ആണ് വരുന്നത്.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ച് ആഴ്ചകൾക്ക് ശേഷം, 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉക്രെയ്നിലൂടെ തെക്കൻ ബെലാറസിലെ പ്രജനന കേന്ദ്രങ്ങളിലേക്ക് പറന്നപ്പോൾ ടാഗ് ചെയ്ത 19 പക്ഷികളിൽ നിന്ന് ശേഖരിച്ചതും വിശകലനം ചെയ്തതുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉക്രെയ്നിലെ യുദ്ധം ആളുകൾക്കും പരിസ്ഥിതിക്കും വിനാശകരമായ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷിമൃഗാദികളെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ കണ്ടെത്തൽ. യുദ്ധസമയത്ത് ശേഖരിച്ച ഡാറ്റ 2018 നും 2021 നും ഇടയിൽ 20 പക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോഴാണ് പക്ഷികളുടെ സഞ്ചാരപാതയിൽ ഉണ്ടായ മാറ്റത്തെ കുറിച്ച് കണ്ടെത്തിയത്. സഞ്ചാരപാതയിൽ ഉണ്ടായ ഈ മാറ്റം പക്ഷികൾ 55 മണിക്കൂറോളം അധികം പറക്കുന്നതിന് ഇടയാക്കി.

Share

More Stories

ബിഹാറിൽ അക്കൗണ്ട് തുറക്കാനാവാതെ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി

0
ഉപതെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാനായില്ല. സംസ്ഥാനത്തെ ഭരണകക്ഷിയായ എൻഡിഎ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തൂത്തുവാരി,...

സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് സിപിഐ വെളിപ്പെടുത്തൽ

0
ബിജെപി വിട്ട ഉടനെ സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം, സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തേക്ക്...

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

Featured

More News