7 July 2024

ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്പതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശക്‌തമായ കാർബൺ മോണോ ഓക്‌സൈഡിൻ്റെ സാന്നിധ്യമാണ് കുട്ടികളെ പ്രശ്‌നത്തിലാക്കിയത്.

ജനറേറ്ററിൽ നിന്ന് വിഷപ്പുക ശ്വസിച്ച് അമ്പതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുമുള്ള പുക ശ്വസിച്ചാണ് സമീപത്തെ സ്‌കൂൾ കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നമുണ്ടായത്.

ക്ലാസ് മുറിയിൽ ശാരിക അസ്വസ്ഥയും ശ്വാസതടസവും അനുഭവപ്പെട്ട വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട്, പുതിയ കോട്ട ലിറ്റിൽ ഫ്ലവർ ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് ചികിത്സ തേടിയത്. ശക്‌തമായ കാർബൺ മോണോ ഓക്‌സൈഡിൻ്റെ സാന്നിധ്യമാണ് കുട്ടികളെ പ്രശ്‌നത്തിലാക്കിയത്.

കുട്ടികളെ തൊട്ടടുത്ത അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാവിലെ മുതലാണ് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News