8 March 2026

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

പാലക്കാട്‌ യു. ഡി. എഫ് നു കിട്ടുന്ന വോട്ട് ബിജെപി പേടിയിൽ നിന്നുള്ളതാണ്. അതിനെയാണ് എസ് ഡി പി ഐ യും എൻകാഷ് ചെയ്യുന്നത്.

| ദീപക് പച്ച

വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള കുറെയേറെ കാര്യങ്ങൾ ഉണ്ട് താനും.

പിണറായി പാലക്കാട് വന്നു നടത്തിയ പ്രസംഗം ലൈവ് കൊടുക്കാതിരിക്കുകയും അതെ സമയം വാ തുറന്നാൽ നുണ മാത്രം പറയുന്ന വി. ഡി സതീശന്റെ പത്ര സമ്മേളനം എല്ലാം ചാനലുകളും കൊടുക്കുകയും ചെയ്യുക.. കേരളപിറവി ദിനത്തിലെ മാതൃഭൂമി പത്രം എഡിറ്റൊറിയൽ പേജ് എന്നത് യു. ഡി. എഫ് ന്റെ ഇലക്ഷൻ ലീഫ് ലെറ്റ് പോലെ ഇറക്കുക . ഇടതുപക്ഷ നേതാക്കളുടെ ബൈറ്റുകൾ ഇഷ്ട്ടം പോലെ എടുക്കുകയും എന്നാൽ അതൊന്നും സംപ്രേക്ഷണം ചെയ്യാതിരിക്കുകയും ചെയ്യുക. തുടങ്ങി അങ്ങേയറ്റം പ്രതികൂലമായ മാധ്യമ കാലാവസ്ഥയിൽ ആണ് ഈ ഇലക്ഷനിൽ ഇടതുപക്ഷം നേരിട്ടത്.

എന്നിട്ടും ചേലക്കര നന്നായി ജയിച്ചു, ചേലക്കര രമ്യ ഹരിദാസ് ഒരു പഞ്ചായത്തിൽ പോലും ലീഡ് നേടിയില്ല. പാലക്കാട്‌ ഇടതുപക്ഷ സ്ഥാനാർഥി ലോകാസഭയെക്കാൾ വോട്ട് നില മെച്ചപ്പെടുത്താനും കഴിഞ്ഞു. മാത്രവുമല്ല ബിജെപി യും എൽഡിഎഫും തമ്മിലുള്ള അകലം പാലക്കാട് കുറഞ്ഞത് വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഗുണം ചെയ്യും.

പാലക്കാട്‌ യു. ഡി. എഫ് നു കിട്ടുന്ന വോട്ട് ബിജെപി പേടിയിൽ നിന്നുള്ളതാണ്. അതിനെയാണ് എസ് ഡി പി ഐ യും എൻകാഷ് ചെയ്യുന്നത്. പാലക്കാട് നേട്ടം ഉണ്ടാക്കിയെങ്കിലും പരസ്യമായ UDPI (UDF+SDPI) സഖ്യം കോണ്ഗ്രസ്സിന് വലിയ ദോഷം ചെയ്യും. കോൺഗ്രസ്സിലെ ശരിയായ മതേതരവാദികൾ വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ചോദ്യം ചെയ്യും.

ഫലത്തിൽ ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് വന്നത്. എന്നാൽ അങ്ങനെ അല്ലെന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങളും യു. ഡി. എഫ് ഉം ശ്രമിക്കും. 2020 പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ തോറ്റു തൊപ്പിയിട്ടിട്ടും ജയിച്ചത് ഞങ്ങളാണ് എന്ന് പത്ര സമ്മേളനം നടത്തിയവരാണ് കോൺഗ്രസുകാർ. അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News