7 March 2026

ജോലിയിലെ ആദ്യദിവസം തന്നെ പിരിച്ചുവിട്ടു; ജീവനക്കാരിക്ക് 22 ലക്ഷം രൂപയോളം പിഴ നല്‍കാന്‍ ഉത്തരവ്

കമ്പനിയുടെ നിര്‍ദേശമനുസരിച്ച് ഇവര്‍ മുമ്പ് ജോലി ചെയ്‌തിരുന്ന കമ്പനിയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്‌തു.

ജോലിക്ക് കയറി ആദ്യദിവസം തന്നെ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരിക്ക് കമ്പനി ഒരു ലക്ഷം ദിര്‍ഹം (22,85,500 രൂപ) നഷ്‌ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി. അബുദാബി കുടുംബ-സിവില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് കോടതിയാണ് ജീവനക്കാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

കമ്പനിയില്‍ നിന്നുണ്ടായ അപ്രതീക്ഷിത തീരുമാനത്തിനെതിരെ അഞ്ച് ലക്ഷം ദിര്‍ഹം (1,14,27,500 രൂപ) നഷ്‌ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു യുവതി കോടതിയെ സമീപിച്ചത്. പരാതി വിലയിരുത്തിയ കോടതി യുവതിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്‌ടപരിഹാരം അനുവദിക്കുകയായിരുന്നു. പുതിയ കമ്പനിയില്‍ 31000 ദിര്‍ഹം (7,08,505 രൂപ) ശമ്പളമാണ് ജീവനക്കാരിയ്ക്ക് വാഗ്‌ദാനം ചെയ്‌തിരുന്നത്. കമ്പനിയുടെ നിര്‍ദേശമനുസരിച്ച് ഇവര്‍ മുമ്പ് ജോലി ചെയ്‌തിരുന്ന കമ്പനിയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്‌തു.

എന്നാല്‍ ജോലിയ്‌ക്കെത്തിയ ആദ്യദിവസം തന്നെ യുവതിയെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ഇതോടെ മാനസിക സമ്മര്‍ദ്ദത്തിലായ യുവതി നേരെ കോടതിയെ സമീപിക്കുകയായിരുന്നു. മുമ്പ് ചെയ്‌തിരുന്ന ജോലി ഉപേക്ഷിച്ചെത്തിയ ജീവനക്കാരിയെ മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് പിരിച്ചുവിട്ടതെന്നും കമ്പനിയുടെ ഭാഗത്ത് പിഴവുണ്ടായതായും കോടതി കണ്ടെത്തി.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News