അസം കലാപത്തെ ഓർമ്മിപ്പിച്ച് ധീരജ് ഭാഭയുടെ ദ ക്വയറ്റ് വെയിറ്റ് ഓഫ് ഷാഡോസ്. കൊച്ചി മുസീരിയസ് ബിനാലിയിലെ കലാസൃഷ്ടി അധികാര വർഗ്ഗം സാധാരണക്കാരൻ്റെ ജീവിതത്തെ വിഴുങ്ങുന്നതിൻ്റെ നേർ കാഴ്‌ചയായി. ദ ക്വയറ്റ് വെയിറ്റ് ഓഫ് ഷാഡോസ് കാഴ്‌ചക്കാരിലും കൗതുകമുണർത്തി
ജീവിത ചൂടിലും തണുപ്പേകിയിരുന്ന മണ്ണിട്ടുവിട്ടിറങ്ങേണ്ടി വന്ന കുടിയിറക്കത്തിൻ്റെ ഭീകരാനുഭവം. പ്രതിസന്ധികളെ പ്രതിരോധിച്ച അസ്ലാം ജനതയുടെ മനക്കരുത്ത്. മുസിരിസ് ബിനാലയിലെ മൂർച്ച ഏറിയ വെളുത്ത പല്ലുകളുള്ള മാംസഭോജികളായ പൂക്കളുടെ ഉദ്യാനം ഓർമിപ്പിച്ചത് ഭരണകൂട അധിനിവേശത്തെ ആയിരുന്നു.
ഇരപിടിയൻ പൂക്കളെ ദൂരെ നിന്നു നോക്കുമ്പോൾ മനോഹരമായി തോന്നിക്കും. എന്നാൽ അടുത്തെത്തുമ്പോൾ കേൾക്കുന്നത് വിവിധ ഭാഷകളിലായുള്ള ഉൾഫ കലാപത്തെ കുറിച്ചുള്ള പേടിപ്പിക്കുന്ന റേഡിയോ വാർത്തകൾ. മിന്നി മറയുന്ന നീല വെളിച്ചങ്ങളും കലാപത്തിൻ്റെ ഭീകരത വർദ്ധിപ്പിക്കുന്നു
വർഷങ്ങളുടെ ഗവേഷണത്തിലൂടെയും അനുഭവസ്ഥരുടെ ഓർമ്മകളിൽ നിന്നും ശേഖരിച്ച് വിവരങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു ഉൽഭ കലാപത്തെ കുറിച്ചുള്ള ഈ സൃഷ്ടിക്ക് രൂപം നൽകിയത്. അധികാരത്തെയാണ് ചെടികൾ സൂചിപ്പിക്കുന്നത്. സങ്കീർണമായ ജീവിതാനുഭവങ്ങൾ വെറും വാർത്താ തലക്കെട്ടുകൾ മാത്രമാകുന്നതിനെയും ഇവിടെ പരാമർശിക്കുന്നു.
പൂന്തോട്ടത്തിന് ചുറ്റുമായി 8 നിരീക്ഷണ ഗോപുരങ്ങൾക്കുള്ളിൽ ഉത്സവ അംഗങ്ങളുടെയും കലാപത്തിലെ ഇരകളുടെയും അഭിമുഖങ്ങൾ കാണാം. 1990 -കളിൽ കത്തിച്ച വീടുകളെയും കലാകാരൻ പുനർ നിർമ്മിച്ചിട്ടുണ്ട്. സമീപത്ത് ചിതറിക്കിടക്കുന്ന കലാപത്തെ കുറിച്ചുള്ള പത്രവാർത്തകളും പുസ്തകങ്ങളും ലേഖകളുമെല്ലാം കാഴ്‌ചക്കാരിൽ ഒരു ജനതയുടെ തീവ്ര വേദനകളെ വരച്ചിടുകയായിരുന്നു.























