7 March 2026

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം; മിഡില്‍ ഈസ്റ്റിന് ആശങ്ക, ഇന്ത്യക്ക് സാമ്പത്തിക പ്രതിസന്ധി

യുദ്ധം ഉണ്ടായാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ദൗര്‍ബല്യം സൃഷ്‌ടിക്കാൻ ഇടയുണ്ടെന്നതില്‍ സംശയമില്ല

മിഡില്‍ ഈസ്റ്റ് മേഖലയെ വലിയ ഭീഷണിയിൽ ആക്കിയിരിക്കുകയാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം. ഇരുരാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അതിൻ്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങളുടെ ഭൂരിഭാഗവും മിഡില്‍ ഈസ്റ്റില്‍നിന്നാണ് ലഭിക്കുന്നത്.

റഷ്യയില്‍ നിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അത് രാജ്യത്തിൻ്റെ മുഴുവന്‍ ആവശ്യങ്ങൾ നിറവേറ്റാന്‍ പോരാത്തതായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റില്‍ ഒരു യുദ്ധം ഉണ്ടായാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ദൗര്‍ബല്യം സൃഷ്‌ടിക്കാൻ ഇടയുണ്ടെന്നതില്‍ സംശയമില്ല.

ഇസ്രയേലിനെതിരെയുള്ള ഇറാൻ്റെ നേരിട്ടുള്ള ആക്രമണത്തെത്തുടര്‍ന്ന് ബുധനാഴ്‌ച ലോക വിപണിയില്‍ എണ്ണവില 3% ഉയർന്നിരുന്നു. മറുപടിയായി ഇസ്രയേല്‍ ഹിസ്ബുള്ളയെ നേരിടാന്‍ ലെബനനിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം രൂപപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ക്രൂഡോയില്‍ വില ബാരലിന് 75.82 ഡോളറായി.

ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുറവ് അനുഭവപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ റഷ്യന്‍ എണ്ണയുടെ പങ്ക് 36% ആയി കുറഞ്ഞപ്പോള്‍ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ ആശ്രയം വീണ്ടും വര്‍ധിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണവിതരണം മാത്രം ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോരാത്തതാണ്. മിഡില്‍ ഈസ്റ്റിലെ പ്രധാന വിതരണക്കാര്‍ ഉള്‍പ്പെടുന്ന പ്രദേശത്തുണ്ടാകുന്ന യുദ്ധം ഇന്ത്യയുടെ എണ്ണ ലഭ്യതയെ നേരിട്ട് ബാധിക്കും.

ഇറാന്‍- ഇസ്രയേല്‍ യുദ്ധം രൂപപ്പെട്ടാല്‍ ഇന്ത്യയുടെ പ്രധാന ഇന്ധനവിതരണ പാതകളായ ചെങ്കടല്‍ ഹോര്‍മുസ് കടലിടുക്ക് എന്നിവ അടയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ പാതകളിലൂടെയാണ് ഇന്ത്യയുടെ റഷ്യന്‍ എണ്ണയും ഗള്‍ഫിലെ എണ്ണയും എത്തുന്നത്. ഈ കടലിടുക്കുകൾ അടച്ചുപൂട്ടിയാല്‍ ഇന്ത്യക്ക് അടുത്തുള്ള മറ്റൊരു മാര്‍ഗം കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരും.

ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഇന്ത്യയില്‍ എണ്ണ വില ഉയര്‍ന്നാല്‍ പണപ്പെരുപ്പ് ഉണ്ടാകാനാണ് സാധ്യത. ഇന്ധനത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയില്‍ മാറ്റം വരുത്താനും ഇത് പ്രേരിപ്പിച്ചേക്കും, ഇത് രാജ്യത്തെ സാധാരണക്കാരനും മധ്യവര്‍ഗത്തിനും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കും.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News