19 October 2024

‘കുട്ടികളുടെ മുമ്പിൽ നഗ്നശരീരം പ്രദർശിപ്പിക്കലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരം’: ഹൈക്കോടതി

അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്ത പ്രായപൂർത്തിയാകാത്ത മകനെ മർദ്ദിച്ച കേസിലാണ് ഉത്തരവ്

കുട്ടികളുടെ മുന്നിൽ വെച്ച് നഗ്നത പ്രദർശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേർപ്പെടുന്നതും ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവൃത്തികൾ പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമായ പ്രവൃത്തികളാണിതെന്ന് കോടതി വ്യക്തമാക്കി. പ്രതി പോക്സോ, ഐ.പി.സി എന്നിവ പ്രകാരം വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.

അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്ത പ്രായപൂർത്തിയാകാത്ത മകനെ മർദ്ദിച്ച കേസിലാണ് ഉത്തരവ്. പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയുടെ മുന്നിൽ ഹർജിയെത്തിയത്.

ലോഡ്‌ജിൽ മുറിയുടെ വാതിലടക്കാതെയാണ് പ്രതി ശാരീരിക ബന്ധത്തിലേർപ്പെട്ടതും വാതിൽ തുറന്നെത്തിയ കുട്ടി രംഗം കണ്ടതും പിന്നാലെ മർദനമേറ്റ് വാങ്ങിയതും. ഇതിൻ്റെ പേരിൽ പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തത് ശരിയല്ലെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. എന്നാൽ ഒരാൾ കുട്ടിക്ക് മുന്നിൽ തൻ്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷിച്ചു.

ഇവിടെ ഹർജിക്കാരൻ നഗ്നനാവുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തു. വാതിൽ പൂട്ടാതിരുന്നത് കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങൾ കാണുകയും ചെയ്‌തു. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ വകുപ്പുകൾ നിലനിൽക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. കുട്ടിയെ ഹർജിക്കാരൻ തല്ലിയെന്ന ആക്ഷേപമുണ്ട്. അതുകൊണ്ട് ക്രിമിനൽ നിയമപ്രകാരമുള്ള വകുപ്പുകളും നിലനിൽക്കും.

ഹ‍ർജിക്കാരൻ്റെ ആവശ്യം തള്ളിയ കോടതി പോക്സോ, ഐപിസി അനുസരിച്ചുള്ള വകുപ്പുകളില്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി. അതേസമയം ജുവനൈൽ ജസ്റ്റിസ് നിയമം, പൊതുസ്ഥലങ്ങളിൽ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളിൽ ചുമത്തിയിരുന്ന വകുപ്പുകൾ കോടതി റദ്ദാക്കി. ആ വകുപ്പുകൾ കേസിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.

Share

More Stories

‘എത്തിയത് അപ്രതീക്ഷിതമായി, ക്ഷണിച്ചതായി അറിയിയില്ല’; ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി

0
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ ആരോപണം നേരിടുന്ന പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർ മൊഴി നൽകി. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നും നവീന്‍ ബാബുവിൻ്റെ യാത്രയയപ്പില്‍ പങ്കെടുത്ത...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റ് ; സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരായി അക്ഷയ് കുമാർ;...

0
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്‍റും കോടതിമുറികളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ നീതിയുടെ ആള്‍രൂപവുമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം ബോളിവുഡ് ചിത്രമാവുന്നുവെന്ന വാര്‍ത്ത നേരത്തെ എത്തിയതാണ്....

‘ഒരു അന്വേഷണത്തിന്റെ തുടക്കം’; 185 അടി വലിപ്പമുള്ള സിനിമാ പോസ്റ്റർ മലയാള സിനിമയിൽ ഇതാദ്യം

0
മലയാള സിനിമ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത തരത്തിലുള്ള പുതിയ പ്രചാരണ തന്ത്രവുമായി എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' സിനിമ ടീം. സിനിമയുടെ പ്രമോഷനായി 185 അടി വലിപ്പമുള്ള...

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബർ 30ന് ബെർമിംഗ്ഹാമില്‍

0
യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുകെയുടെ ഏഴാമത് ദേശീയ സമ്മേളനം നവംബർ 30ന് ബെർമിംഗ്ഹാമിൽ നടക്കുമെന്ന് നാഷണല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ...

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; കൂടുതലും കേരളത്തിൽ

0
രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. ഇതില്‍ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത്തരത്തിൽ കണ്ടുകെട്ടിയവയില്‍ 35 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടും. ഇന്ത്യയ്ക്ക്...

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി: ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു

0
സോഷ്യൽ മീഡിയയിൽ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ മലയാളത്തിലെ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. ഇതേ വിഷയത്തിൽ ഷാജൻ സ്കറിയയെ കൂടാതെ രണ്ട് യുട്യൂബർമാർക്കെതിരേയും പോലീസ്...

Featured

More News