21 April 2025

‘കുവി’ എന്ന നായ കേന്ദ്ര കഥാപാത്രമാവുന്ന ‘നജസ്സ്’ ഒഫീഷ്യൽ ടീസർ റീലിസായി

കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി വാർത്തകളിൽ നിറഞ്ഞ കുവി

പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് ‘കുവി’ മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. ‘കുവി’ എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന ‘നജസ്സ്’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ റീലിസായി. തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി വാർത്തകളിൽ നിറഞ്ഞ കുവി നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.

ശ്രീജിത്ത് പൊയിൽക്കാവ് രചനയും, സംവിധാനവും നിർവഹിച്ച ‘നജസ്സ്’ എന്ന ചിത്രത്തിൽ പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺനായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, സജിത മഠത്തിൽ, ടിറ്റോ വിൽസൺ, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിൻ്റെ സാരഥികളായ മുരളി നീലാംബരി, പ്രകാശ് സി.നായർ എന്നിവർ സഹനിർമ്മാതാക്കളാണ്.

Share

More Stories

പതിനേഴാം ലോക ചാമ്പ്യൻഷിപ്പ് വിജയം; ജോൺ സീന റിക്ക് ഫ്ലെയറിന്റെ റെക്കോർഡ് തകർത്തു

0
WWE താരം ജോൺ സീന ഏറ്റവും കൂടുതൽ ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയ പ്രൊഫഷണൽ ഗുസ്തിക്കാരനായി ചരിത്രം സൃഷ്ടിച്ചു. ഇതുവരെ, അദ്ദേഹം 17 ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്. മുമ്പ്, ഈ റെക്കോർഡ്...

ദൈവം കൈയ്യിൽ മാന്ത്രിക വടിയുമായി നിൽക്കുന്ന മജീഷ്യനല്ല

0
| ശ്രീകാന്ത് പികെ 2014 ലോ 2015 - ലോ മറ്റോ ആണെന്ന് തോന്നുന്നു, "ദൈവം കൈയ്യിൽ മാന്ത്രിക വടിയുമായി നിൽക്കുന്ന മജീഷ്യനല്ല" എന്ന് പോപ്പ് ഫ്രാൻസിസ് പ്രസ്ഥാവിച്ചത്. ബിംഗ് ബാങ്ങ് തിയറിയേയും, പരിണാമ...

‘സ്ത്രീ’ എന്നതിന്റെ നിർവചനം ; യുകെ സുപ്രീം കോടതി വിധിക്കെതിരെ ട്രാൻസ് ആക്ടിവിസ്റ്റുകളുടെ റാലി

0
തുല്യതാ നിയമപ്രകാരം ഒരു സ്ത്രീയെ ജൈവിക ലൈംഗികത നിർവചിക്കുന്നുവെന്ന് ബ്രിട്ടണിലെ ഉന്നത കോടതി വിധിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് ട്രാൻസ്‌ജെൻഡർ ആളുകളും ആക്ടിവിസ്റ്റുകളും ലണ്ടനിൽ പ്രതിഷേധവുമായി രംഗത്തെത്തി. 2010-ൽ പാസാക്കിയ വിവേചന വിരുദ്ധ നിയമനിർമ്മാണത്തിൽ നിന്ന്...

മാർപ്പാപ്പ കുറച്ചുകാലം കൂടി ഉണ്ടായിരുന്നെങ്കിൽ കത്തോലിക്കാ സഭയിൽ സ്ത്രീ പുരോഹിതർ വരുമായിരുന്നു: അൽഫോൻസ് കണ്ണന്താനം

0
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് സന്ദർശനത്തിനായി ക്ഷണിച്ചിരുന്നുവെന്ന് എന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം.അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അത് നടന്നില്ല.താൻ വളരെ വർഷങ്ങൾക്കു മുമ്പാണ്...

കോവിഡ്- വാക്‌സിൻ ആദ്യ ഡോസിന് ശേഷമുള്ള വൈകല്യം അവകാശപ്പെട്ട യുവാവിന് നഷ്‌ടപരിഹാരം നൽകാൻ സുപ്രീം കോടതി നിർദേശം

0
കോവിഡ്-19 വാക്‌സിൻ്റെ ആദ്യ ഡോസിൻ്റെ പാർശ്വഫലങ്ങൾ മൂലം വൈകല്യം അനുഭവിച്ചതായി ആരോപിക്കപ്പെടുന്ന ഒരു ഹർജിക്കാരനോട്, തൻ്റെ ഹർജി തുടരുന്നതിന് പകരം നഷ്‌ട പരിഹാരത്തിനായി കേസ് ഫയൽ ചെയ്യാൻ സുപ്രീം കോടതി തിങ്കളാഴ്‌ച പറഞ്ഞു....

ബിസിസിഐ ഈ കളിക്കാരെ സെൻട്രൽ കരാറിൽ നിന്ന് നീക്കം ചെയ്‌തു, സ്റ്റാർ ഓൾറൗണ്ടറും പുറത്തായി

0
2024-25 വർഷത്തേക്കുള്ള കേന്ദ്ര കരാർ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. ഇത്തവണ ആകെ 34 കളിക്കാർക്ക് കരാറിൽ ഇടം ലഭിച്ചു. ഇതിൽ അഞ്ചു കളിക്കാർക്ക് ആദ്യമായി ഈ ബഹുമതി ലഭിച്ചു....

Featured

More News