4 May 2025

സ്ത്രീകളുടെ പൗരോഹത്യ പദവി; എതിർപ്പില്ലെന്ന് കത്തോലിക്കാ സഭ

സഭയുടെ ഉള്ളിൽ സ്ത്രീകള്‍ക്ക് പൗരോഹത്യപദവികള്‍ അനുവദിക്കുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങളെക്കൂടി ഇതിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതുമായ തുറന്ന സമീപനത്തിലേക്ക് സഭയെത്തണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ സിനഡ് ചർച്ച നടത്തി.

കത്തോലിക്കാ സഭയ്ക്കുള്ളിൽ സ്ത്രീകള്‍ പൗരോഹത്യ പദവികളിലേക്ക് എത്തുന്നത് അനുവദിക്കാനുള്ള സിനഡ് ചർച്ചയില്‍ ഭിന്നാഭിപ്രായം ഉയർന്നു . സിനഡ് സമ്മേളത്തില്‍ വോട്ടെടുപ്പിന് വെച്ച വിഷയത്തില്‍ വന്‍ എതിർപ്പാണ് ഉയർന്നത്. പക്ഷെ സ്ത്രീകള്‍‌ നേതൃപദവികളിലെത്തുന്നതില്‍ എതിർപ്പോ തടസമോ ഇല്ലെന്ന് അവകാശപ്പെടുന്ന രേഖയാണ് സിനഡ് പുറത്തുവിട്ടത്.

നിലവിൽ സ്ത്രീകളെ ഡീക്കൻമാരായി നിയമിക്കാമോ എന്ന ചോദ്യത്തിന്, അതിനുള്ള സാധ്യത ‘തുറന്നിരിക്കുന്നു’ എന്നും വിഷയത്തിൽ കൂടുതൽ ചർച്ചകള്‍ ആവശ്യമാണെന്നുമായിരുന്നു സഭയുടെ തീരുമാനം . ലോകമാകെയുള്ള 110 രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും കർദിനാള്‍മാരും അടങ്ങുന്ന സഭാ പ്രതിനിധികളുടെ ഒരുമാസം നീണ്ടുനിന്ന സിനഡ് യോഗമാണ് കഴിഞ്ഞദിവസം അവസാനിച്ചത്.

സഭയുടെ ഉള്ളിൽ സ്ത്രീകള്‍ക്ക് പൗരോഹത്യപദവികള്‍ അനുവദിക്കുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങളെക്കൂടി ഇതിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതുമായ തുറന്ന സമീപനത്തിലേക്ക് സഭയെത്തണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ സിനഡ് ചർച്ച നടത്തി. ശുശ്രൂഷകള്‍ നടത്താൻ അവകാശമില്ലാത്ത ഡീക്കന്‍ എന്ന പൗരോഹത്യ പദവിയില്‍ സ്ത്രീകള്‍ക്കും അവസരം അനുവദിച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും വോട്ടെടുപ്പിന് വെച്ച വിഷയങ്ങളില്‍ ഏറ്റവുമധികം എതിർപ്പ് നേരിട്ടത് ഈ നിർദേശമായിരുന്നു.

ആകെ 52 പേജുള്ള സിനഡ് രേഖയിലെ 155 ഖണ്ഡികകളില്‍ ഓരോന്നും മൂന്നിൽ രണ്ട് വോട്ട് ഭൂരിപക്ഷത്തോടെ പാസായാൽ മാത്രമേ അംഗീകാരം ലഭിക്കൂ. 258 അംഗങ്ങള്‍ തീരുമാനത്തെ എതിർത്തപ്പോള്‍ 97 അംഗങ്ങള്‍ മാത്രമാണ് അനുകൂലിച്ചത്. പിന്നീട് അന്തിമരേഖ പുറത്തുവിട്ടപ്പോള്‍ ഈ ഖണ്ഡിക സംബന്ധിച്ച് സഭ നടത്തിയത് സ്ത്രീകള്‍ നേതൃപദവികള്‍ വഹിക്കുന്നതിനോട് സഭയ്ക്ക് എതിർപ്പോ തടസമോ ഇല്ലെന്ന പരാമർശം മാത്രമായിരുന്നു .

അതേസമയം, സ്ത്രീകളെ പുരോഹിതരായി നിയമിക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പ്രഖ്യാപനം നിലനില്‍ക്കെ, ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കാന്‍ സഭയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഫ്രാന്‍സിസ് മാർപ്പാപ്പ നിയോഗിച്ച രണ്ട് വത്തിക്കാൻ കമ്മീഷനുകള്‍ പരിഗണിക്കുന്ന 10 വിഷയങ്ങളിലൊന്നാണിത്.

2025 ജൂണിൽ, ഈ കമ്മീഷനുകള്‍ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സഭ നിലപാട് മാറ്റിയേക്കുമെന്നും സ്ത്രീ പ്രാധിനിത്യത്തിന്‍റെ വക്താക്കള്‍ വിശ്വസിക്കുന്നു . ലൈംഗിക ന്യൂനപക്ഷങ്ങളെയും സഭാനേതൃത്വത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഗതാർഹമായിരിക്കുമെന്ന ചർച്ച നടന്നെങ്കിലും സിനഡ് രേഖയില്‍ ഇതു സംബന്ധിച്ച് പരാമർശമൊന്നുമുണ്ടായില്ല.

Share

More Stories

തൃശൂർ പൂരം; ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്‌നങ്ങൾ അനുവദിക്കില്ല; ആംബുലൻസുകൾക്ക് നിയന്ത്രണം

0
തൃശൂർ പൂരത്തിന് ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ലെന്നും ഡിഎംഒയുടെ സർട്ടിഫിക്കറ്റില്ലാത്ത ആംബുലൻസുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കേണ്ടത് ഇല്ലെന്നും തീരുമാനിച്ചു. പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു...

‘സിന്ധു നദീജലം തടയാൻ ഡാം നിര്‍മിച്ചാല്‍ തകര്‍ക്കും’; സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ

0
സിന്ധു നദീജലം തടഞ്ഞു വെച്ചാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ്റെ ഭീഷണി. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഡാമോ, തടയണയോ നിര്‍മിച്ചാല്‍ തകര്‍ക്കും എന്നാണ് ഭീഷണി. ഇന്ത്യയുടെ...

‘ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് ഞാനാണ്’; അറസ്റ്റിലായ ബിൽഡിങ് ഇൻസ്പെക്ടർ

0
കൊച്ചി കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണെന്ന് അറസ്റ്റിലായ ബിൽഡിങ് ഇൻസ്പെക്ടർ. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്ക് പ്രത്യേക ചാർട്ട് ഉണ്ടെന്നും കൂട്ടമായി കൈക്കൂലി വാങ്ങി ഇവർ വീതം വെക്കാറുണ്ടെന്നും മൊഴി. കൂടുതൽ...

‘കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിറഞ്ഞു’; ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി

0
മൂന്ന് വർഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി രൂപ. ഇവരെ പിന്തുണക്കാനായി 850 കോടി രൂപ നിക്ഷേപിക്കാനും കമ്പനി തീരുമാനിച്ചു. യുട്യൂബ് സിഇഒ നീല്‍ മോഹന്‍ ഇക്കാര്യം അറിയിച്ചത്....

ലണ്ടനിൽ നടക്കുന്ന രണ്ടാം ലോകമഹായുദ്ധ വിജയദിന പരേഡ്; ഉക്രേനിയൻ സൈന്യം പങ്കെടുക്കും

0
മെയ് 8 ന് ലണ്ടനിൽ നടക്കുന്ന രണ്ടാം ലോകമഹായുദ്ധ വിജയദിന പരേഡിൽ യുകെ സർക്കാരിന്റെ ക്ഷണപ്രകാരം ഉക്രേനിയൻ സൈന്യം പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഉക്രൈൻ നാസിസത്തെ പരസ്യമായി മഹത്വവൽക്കരിക്കുന്നതിനാൽ ഈ...

പോപ്പ് എന്ന നിലയിൽ സ്വയം ചിത്രം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്

0
തനിക്ക് അടുത്ത പോപ്പ് ആകണം എന്ന് ആഗ്രഹമുണ്ട് എന്ന തമാശ പറഞ്ഞതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പേപ്പൽ വസ്ത്രം ധരിച്ച ഒരു AI- നിർമ്മിത ചിത്രം പോസ്റ്റ്...

Featured

More News