7 March 2026

മുസ്ലിം രാഷ്ട്രീയഅഭിപ്രായ രൂപീകരണങ്ങളിലെ ജമാഅത്തിന്റെ പങ്ക്?

മീഡിയ വണ്ണും മാധ്യമവും മുസ്ലിങ്ങൾക്കുള്ളിൽ നടത്തുന്ന പ്രവർത്തനം സിറാജിനോ സുപ്രഭാതത്തിനോ വർത്തമാനത്തിനോ ദർശനടിവിക്കോ രിസാലക്കോ നടത്താനാവുന്നില്ല.

| സയിദ് അബി

മാധ്യമങ്ങളെപോലെ തന്നെ ചെയ്യുന്ന പണിക്ക് റിസൾട്ട് ഉണ്ടാകുമ്പോൾ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നവരാണ് ജമാഅത്തെഇസ്ലാമി. മുസ്ലിം സമൂഹം പല വിഷയങ്ങളിൽ ഉന്നതതീർപ്പുകൾക്ക് ആശ്രയിക്കുന്ന ഇടങ്ങൾ വിഭിന്നമാണ്‌.മത കാര്യങ്ങളിൽ,മതചര്യകളിൽ,വിശ്വാസ ദർശനങ്ങളിൽ ജമാഅത്തെഇസ്ലാമിയെ കേരളീയമുസ്ലിം സമൂഹം ഒട്ടുമേ പരിഗണിക്കില്ല എന്ന തീർപ്പ് ജമാഅത്തെ ഇസ്ലാമിക്ക് മാറ്റരേക്കാളുമുണ്ട്.അത്കൊണ്ട് വിശ്വാസങ്ങളിൽ അഭിപ്രായം പറഞ്ഞും ഇടപ്പെട്ടും കൂടുതൽ എതിർപ്പ് ക്ഷണിച്ച് വരുത്താതെ സമുദായത്തിനകത്തൊരു ‘രാഷ്ട്രീയ’ കസേര ഉറപ്പിക്കാനുള്ള ശ്രമം ജമാഅത്തെ ഇസ്ലാമി പതിറ്റാണ്ടുകളായി ചെയ്യുന്നുണ്ട്.

സംഘിനെക്കാൾ മാർകിസ്റ്റിനേക്കാൾ ജമാഅത്തുകാരൻ വിശ്വാസപരമായി വെറുക്കുകയും ആട്ടുകയും ചെയ്യുന്ന സുന്നികളോടും പാരമ്പര്യമുസ്ലിങ്ങളോടും മിടുക്കോടെ- തന്ത്രപരമായ സൗഹൃദം ആഴത്തിലുറപ്പിക്കാനുള്ള ആദ്യ ശ്രമമായിരുന്നു മതകാര്യങ്ങളിൽ നേരിട്ടുള്ള സംവാദങ്ങളിൽ നിന്നുള്ള പിൻവാങ്ങൽ. മുസ്ലിങ്ങൾക്കുള്ളിൽ നിന്ന് പിൻവാങ്ങുമ്പോൾ തന്നെ- സുന്നികൾക്ക് പരിചയമില്ലാത്ത മത- തർക്ക സംവാദങ്ങളിലേക്ക് ഇതരമതസ്ഥരെ നിർബന്ധപൂർവം ക്ഷണിച്ച് കൊണ്ട് ജമാഅത്തുകാർ ഇസ്ലാമിന്റെ പ്രത്യേക്ഷമുഖമായി മറ്റ് വിഭാഗങ്ങളിലേക്ക് പടർന്നു.

ജമാഅത്ത് ഇസ്ലാമിയുടെ മതം അവിടെ താത്കാലികമായി അവസാനിച്ചു.മതരാഷ്ട്രത്തിനുള്ള ആഗ്രഹവും സ്വപ്നവും യാഥാര്ഥ്യങ്ങളെ മുൻനിർത്തി കൊണ്ട് തന്നെ അവർ അവസാനിപ്പിച്ചു (ആശയം അവസാനിക്കുന്നില്ല) അത് കൊണ്ട് ജമാഅത്തുകാർ മതരാഷ്‌ട്രത്തിനായി എന്തെങ്കിലും ശ്രമം നടത്തുന്നു എന്ന ആരോപണം തെളിവുകളിലാതെ തള്ളി പോകും. ജമാഅത്ത് ഇസ്ലാമി മോഹിക്കുന്ന രാഷ്ട്രത്തിനുള്ളിൽ സുന്നികളില്ല എന്നതൊന്നും ഇതര മതസ്ഥർക്ക് അറിയില്ല.

സംവാദങ്ങളിൽ മനഃപൂർവം വരുന്ന ജമാഅത്തുകാരാണ് അവർക്ക് ഇസ്ലാം.അതിന്റെ പ്രശ്നങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും സുന്നികൾ അടക്കമുള്ള മറ്റ് മുസ്ലിം വിഭാഗങ്ങൾക്കുണ്ട്. മതകാര്യങ്ങളിൽ പരിഗണന ലഭിക്കില്ല എന്ന ബോധ്യങ്ങളിൽ നിന്ന് കൊണ്ടാണ് ഓരോ ജമാഅത്തുകാരനും മുസ്ലിങ്ങൾക്കുള്ളിലെ പുതിയ സാധ്യതകളെ ഉപയോഗിക്കുന്നത്. അത് രാഷ്ട്രീയമാണ്. ജിഫ്രി തങ്ങൾക്കോ കാന്തപുരത്തിനോ രാഷ്ട്രീയം പറഞ്ഞാൽ ലഭിക്കാത്ത ശ്രോതാക്കൾ സി ദാവൂദിനും മാധ്യമത്തിനും സമുദായത്തിനകത്ത് ലഭിക്കുന്നു എന്ന പുതിയകാല തിരിച്ചറിവ് സമുദായത്തിന് ഉണ്ടായാൽ വളരെ നല്ലതാണ്.

മീഡിയ വണ്ണും മാധ്യമവും മുസ്ലിങ്ങൾക്കുള്ളിൽ നടത്തുന്ന പ്രവർത്തനം സിറാജിനോ സുപ്രഭാതത്തിനോ വർത്തമാനത്തിനോ ദർശനടിവിക്കോ രിസാലക്കോ നടത്താനാവുന്നില്ല. മതകാര്യങ്ങളിലെ തീർപ്പുകൾക്ക് സമുദായം പള്ളിയെയും ഉസ്താദുമാരെയും ആശ്രയിക്കുന്നത് പോലെ രാഷ്ട്രീയ അഭിപ്രായരൂപീകരണങ്ങൾക്ക് സി ദാവൂദ് വലിയ സ്വാധീനമാവുന്നു. മീഡിയ വണ്ണും മാധ്യമവും ദാവൂദും അബ്ദുറഹിമാനും പറയുന്ന കാര്യങ്ങളൊക്കെ ഏറിയും കുറഞ്ഞും വലത്പക്ഷ മുസ്ലിം സാമാന്യത്തിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളായി മാറുന്നു.

സുന്നികൾ കൂടി പങ്കാളികളായ രാഷ്ട്രീയലോകത്തിനാണ് ജമാത്തുകാരൻ തിയറി ഉണ്ടാക്കുന്നത്.അതിനെ പരിശോധിക്കാതെ- ഞങ്ങൾ അവരിൽ പെട്ടവരല്ല- എന്ന മുദ്രാവാക്യം കൊണ്ട് രക്ഷപ്പെടില്ല.അവരുടെ രാഷ്ട്രീയ നിയന്ത്രണങ്ങളുടെ അകത്ത് ഇരിക്കുകയും അവരെ ആശ്രയിക്കുകയും ചെയ്യുന്ന പ്രവണതകളെ എതിർക്കാതെ- മത കാര്യങ്ങളിൽ ഞങ്ങൾ അവരുടെ ശത്രുക്കളല്ലേ? എന്ന ന്യായം കൊണ്ട് പരിഹരിക്കാൻ കഴിയില്ല.സുന്നികൾക്ക് വിശ്വാസം പോലും ആ രീതിയിൽ സംരക്ഷിക്കാൻ കഴിയില്ല.ഒട്ടകത്തിന് ഇടം നൽകിയ പോലെ സുന്നികളെ എല്ലാ അർത്ഥത്തിലും ജമാഅത്ത് പുറത്താക്കും.

കഴിഞ്ഞ ആഴ്ചകളിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപെട്ട രണ്ട് വിവാഹങ്ങളുണ്ട്.ലിബറലുകളും പുരോഗനക്കാരും പിന്തുണ നൽകിയ ജമാഅത്ത് നികാഹുകൾ. വ്യക്തിയുടെ ഇഷ്ടം എന്നത് മാറി- യഥാർത്ഥ ഇസ്ലാം എന്ന വ്യാഖ്യാനത്തിൽ ആഘോഷിക്കപ്പെട്ടത് തീർത്തും സുന്നികളുടെ മതത്തിന് എതിരാണ്. നികാഹ് ഹലാൽ അല്ലെങ്കിൽ ഗുരുതരമായ തെറ്റാണ് ഇസ്ലാമിൽ. അവസരം വരുമ്പോൾ ജമാത്തുകാർ ആ കടന്ന് വരവ് നടത്തും.

ഏതെങ്കിലും സിപിഐഎം പ്രവർത്തകനാണ് ആ രീതിയിൽ നികാഹ് കഴിപ്പിച്ചെതെങ്കിൽ ഔട്ട് ഓഫ് ഫോക്കസിന്റെ മൂന്ന് ദിവസത്തെ ടോപ്പിക്ക് അതായിരിക്കും. ദാവൂദ് അപ്പോൾ പറയുക- ഇസ്ലാമിനെ തകർക്കാനുള്ള സിപിഐഎം പദ്ധതി എന്നായിരിക്കും- സുന്നികളടക്കമുള്ള മുസ്ലിങ്ങളുടെ വക്താവാകാൻ ദാവൂദ് ശ്രമിക്കും. പക്ഷെ- ഈ പരിഷ്‌കാരം ദാവൂദിന്റെ വിശ്വാസം മുമ്പോട്ട് കൊണ്ട് വന്ന് സുന്നീ ആശയങ്ങളെ പരിഹസിച്ചാൽ- അദ്ദേഹം പുരോഗമന ‘ഇസ്ലാമാകും’ ആദ്യ ഘട്ടത്തിൽ ദാവൂദിനെ കേൾക്കാൻ താല്പര്യം കാണിക്കുകയും കേട്ടത് രാഷ്ട്രീയമായി സൂക്ഷിക്കുകയും ചെയ്യുന്നു സുന്നികൾ! ആ സൂക്ഷിപ്പുകൾ ആവർത്തിച്ച ശേഷം ദാവൂദ് ഞങ്ങളിൽ പെട്ടവനല്ലല്ലോ! എന്ന പിൻവാങ്ങൽ നടത്തിയാൽ രാഷ്ട്രീയ വിമർശനങ്ങൾ അത് സൗജന്യമായി അനുവദിക്കില്ല.

അതെ സമയം- രാഷ്ട്രീയ നേതൃത്വങ്ങൾ വിമർശനം ഉന്നയിക്കുമ്പോൾ കാണിക്കേണ്ട പരിശോധനയിൽ പൂർണതയും വ്യക്തതയും വന്നില്ലെങ്കിൽ അതും ജമാഅത്തിന് ലഭിക്കുന്ന അംഗീകാരമാവും! മുസ്ലിം സമുദായത്തിനകത്ത് രാഷ്ട്രീയത്തിനപ്പുറം ഒരു പങ്കും ബലവും ജമാഅത്തിനില്ല. അത് പറഞ് കൊണ്ട് മാത്രമേ- സമുദായത്തിന്റെ രാഷ്ട്രീയ നേതൃത്വം സമ്മതത്തോടെയും അല്ലാതെയും ജമാഅത്ത് കയ്യിൽ വെക്കുന്നതിന്റെ അപകടം രാഷ്ട്രീയ പ്രശ്‌നമായി അവതരിപ്പിക്കാൻ കഴിയൂ.

അതിന് പകരം ജമാഅത്തിന്റെ മത അജണ്ടയെ- ആഗ്രഹങ്ങളെ (അവർ തന്നെ കൈവിട്ട) മൂലപ്രശ്നമാക്കിയാൽ മതഇടങ്ങളിൽ കൂടെ അവർക്ക് വലിയ ശക്തിയുണ്ട് എന്ന തോന്നലാണ് ജനിക്കുക. അത് അത്യന്തികമായി ജമാഅത്തിനെ ആനന്ദിപ്പിക്കും, സന്തോഷിപ്പിക്കും.

രാഷ്ട്രീയത്തിൽ മുസ്ലിം സമൂഹവും മത- രാഷ്ട്രീയ വിമർശനങ്ങളിൽ രാഷ്ട്രീയ വിമർശകരും ഞങ്ങൾക്ക് ഇടം നൽകുന്നു എന്ന ചിന്തയാണ് ജമാഅത്ത് ഇസ്ലാമിയെ വീണ്ടും സന്തോഷിപ്പിക്കുക. സമുദായത്തിന്റെ ‘രാഷ്ട്രീയനേതൃത്വങ്ങളിൽ’ നിന്ന് സുന്നികൾ അടക്കമുള്ളവർ ജമാഅത്തിനെ പുറത്താക്കിയില്ലെങ്കിൽ സുന്നികളുടെ രാഷ്ട്രീയമുഖമായി തന്നെ ജമാഅത്തുകാർ വരും,അത് അവർക്ക് രാഷ്ട്രീയ സ്വീകാര്യത വർധിപ്പിക്കും.അതിന്റെ പൂർണഉത്തരവാദിത്വം സമുദായത്തിനാണ് എന്ന വെല്ലുവിളി സുന്നീ പ്രസ്ഥാനങ്ങൾ ഉൾക്കൊള്ളണം.

ഇ കെ സമസ്തയുടെയും സുന്നികളുടെയും മുകളിൽ മുസ്ലിം ലീഗിനെ പതിറ്റാണ്ടുകൾക്ക് മുമ്പ് സുന്നികൾ തന്നെ സ്ഥാപിച്ചതിന്റെ ദുരിതങ്ങൾ ഇന്ന് ഭൂരിപക്ഷം സുന്നികളും അനുഭവിക്കുന്നുണ്ട്. ലീഗില്ലാതെ ഒരു ജീവിതം തന്നെ അവരുടെ സങ്കല്പത്തിലില്ല. ലീഗിന് പുറമെ ജമാഅത്തിനെ കൂടെ സ്ഥാപിച്ചാൽ വലത്പക്ഷ മുസ്ലിങ്ങൾക്ക് വെല്ലുവിളികളേറെയാണ്.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News