7 March 2026

സംസ്ഥാന സ്‌കൂൾ കലോത്സവം; സിസംബർ മൂന്ന് മുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് നടക്കും

ഇത്തവണ തദ്ദേശീയ ജനതയുടെ (ഗോത്ര ജനത) കലകളും മത്സര ഇനമാവുമെന്നും മന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂ ൾ കായികോത്സവം നവംബർ നാല് മുതൽ 11 വരെയായിരിക്കും നടക്കുക. സ്‌കൂൾ കായികോത്സവം ഒളിമ്പിക്‌സ് മാതൃകയിൽ കൊച്ചിയിൽ നടത്തും. പ്രധാന വേദി കലൂർ സ്റ്റേഡിയമായിരിക്കും. മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിലായിരിക്കും നടക്കുക.

എല്ലാവര്‍ഷവും കായികമേള നടക്കുമെന്നും സ്‌കൂള്‍ ഒളിമ്പിക്‌സ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. കായിക മേളയും ഒളിമ്പിക്സും ഇത്തവണ ഒരുമിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും ഇത്തവണ സ്‌കൂൾ കലോത്സവം നടത്തുക. ഇത്തവണ തദ്ദേശീയ ജനതയുടെ (ഗോത്ര ജനത) കലകളും മത്സര ഇനമാവുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സ്‌കൂൾ rഹയർസെക്കണ്ടറി പാഠ്യപദ്ധതി പരിഷ്‌കരണം നടത്തും. കുട്ടികളുടെ ഒരുപാട് കത്തുകൾ വരുന്നുണ്ട്. സ്‌കോ ൾ ബാഗിൻ്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

മേഖലാതല ഫയൽ അദാലത്തിലെ 25 ശതമാനം ഫയലുകളും നിയമന അംഗീകാരവുമായി ബന്ധപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. 40803 ഫയലുകൾ തീർപ്പാക്കി. 261 ഫയലുകൾക്ക് നിയമന അംഗീകാരം നൽകി. ഫയലുകൾ തീർപ്പാക്കുന്നതുമായി ബന്ധപെട്ട് എല്ലാ മാസവും ഡി ഡി മാരുടെ യോഗം ചേരുമെന്ന് മന്ത്രി വ്യക്തമാക്കി.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News