ഫ്ലോറിഡയിൽ കാമുകനെ സ്യൂട്ട്‌കേസിൽ ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം ഡിഗ്രി കൊലപാതകത്തിന് പ്രതിയായ സാറാ ബൂൺ വിചാരണയ്ക്കായി കോടതിയിൽ എത്തിക്കുന്നതിന് മുമ്പ് മേക്കപ്പിനും മുടി ഒരുക്കുന്നതിനും പ്രൊഫഷണലുകളെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.
കോടതിയിൽ എത്തിയപ്പോൾ നല്ല രീതിയിൽ വസ്ത്രം ധരിച്ച് എത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സാറയുടെ അപേക്ഷ കോടതി തള്ളിയിട്ടുണ്ട്. കുറ്റം ഗുരുതരമായതിനാൽ സാറയുടെ ആവശ്യത്തിന് കോടതിക്ക് അംഗീകാരം നൽകുവാൻ കഴിഞ്ഞില്ല.
ആദ്യഘട്ടത്തിൽ കോടതിമുറിയിൽ പ്രവേശിച്ച ശേഷം മേക്കപ്പിടുന്നതിന് സാറയ്ക്ക് ഇളവുണ്ടായിരുന്നെങ്കിലും മേക്കപ്പ് ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ഓറഞ്ച് കൗണ്ടി ഷെരിഫ് ഓഫീസ് ഇടപെടുകയും ഇതിന് പിന്നാലെയാണ് അപേക്ഷ തള്ളിയത്.
2020 ഫെബ്രുവരി 25നായിരുന്നു സാറയുടെ കാമുകൻ കൊല്ലപ്പെടുന്നത്. വിമേക്കപ്പിനും മുടി ഒരുക്കാനും അനുവദിക്കണം; കൊലപാതകക്കേസിലെ പ്രതിയുടെ വിചിത്ര ആവശ്യം
ഫ്ലോറിഡയിൽ കാമുകനെ സ്യൂട്ട്‌കേസിൽ ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം ഡിഗ്രി കൊലപാതകത്തിന് പ്രതിയായ സാറാ ബൂൺ, വിചാരണയ്ക്കായി കോടതിയിൽ എത്തിക്കുന്നതിന് മുമ്പ് മേക്കപ്പിനും മുടി ഒരുക്കുന്നതിനും പ്രൊഫഷണലുകളെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.
കോടതിയിൽ എത്തിയപ്പോൾ, നല്ല രീതിയിൽ വസ്ത്രം ധരിച്ച് എത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സാറയുടെ അപേക്ഷ കോടതി തള്ളിയിട്ടുണ്ട്. കുറ്റം ഗുരുതരമായതിനാൽ സാറയുടെ ആവശ്യത്തിന് കോടതി അംഗീകാരം നൽകുവാൻ കഴിഞ്ഞില്ല.
ആദ്യഘട്ടത്തിൽ, കോടതിമുറിയിൽ പ്രവേശിച്ച ശേഷം മേക്കപ്പിടുന്നതിന് സാറയ്ക്ക് ഇളവുണ്ടായിരുന്നെങ്കിലും, മേക്കപ്പ് ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ഓറഞ്ച് കൗണ്ടി ഷെരിഫ് ഓഫീസ് ഇടപെടുകയും, ഇതിന് പിന്നാലെയാണ് അപേക്ഷ തള്ളിയത്.
2020 ഫെബ്രുവരി 25-നായിരുന്നു സാറയുടെ കാമുകൻ കൊല്ലപ്പെടുന്നത്. വിൻ്റെര്‍ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് മദ്യപിക്കുകയായിരുന്നു സാറയും കാമുകനും. പിന്നീട് ഇരുവരും ഒരു ഗെയിം കളിച്ചു. അതിൻ്റെ ഭാഗമായിട്ടാണ് സാറ കാമുകനെ സ്യൂട്ട്‌കേസില്‍ അടക്കുന്നത്. ഒരുപാട് മദ്യം കഴിച്ചതിനാല്‍ ബോധമുണ്ടായിരുന്നില്ലെന്നും അതിനാല്‍ പെട്ടന്നുറങ്ങിപ്പോയി എന്നുമാണ് സാറ പറഞ്ഞത്.
പിറ്റേന്ന് കാമുകന് വേണ്ടി എല്ലായിടവും തിരഞ്ഞു. പിന്നീടാണ് സ്യൂട്ട്‌കേസില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തുന്നത്. സാറയുടെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്‌ത വീഡിയോയില്‍ കാമുകന്‍ തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറയുന്നതും തന്നെ തുറന്നു വിടാന്‍ അപേക്ഷിക്കുന്നതും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.























