...
Home Sports കോവിഡ് ഭീതി; ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിൽ സ്റ്റേഡിയത്തിൽ ആരാധകർ ഉണ്ടാകില്ല

കോവിഡ് ഭീതി; ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിൽ സ്റ്റേഡിയത്തിൽ ആരാധകർ ഉണ്ടാകില്ല

ഒമിക്രോണ്‍ ഭീഷണിക്കിടയിലും ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര നടത്താനാകുമെന്ന പ്രതീക്ഷ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ടായിരുന്നു

719

അടുത്തുതന്നെ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പരയിൽ സ്റ്റേഡിയത്തിൽ ആരാധകർ ഉണ്ടാകില്ല. ദക്ഷിണാഫ്രിക്കയിൽ ഇപ്പോഴും തുടരുന്ന കോവിഡ്-19 ഭീതി കണക്കിലെടുത്ത് ടിക്കറ്റുകളൊന്നും വിൽക്കേണ്ടതില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തീരുമാനിക്കുകയായിരുന്നു.

ടെസ്റ്റ്, ഏകദിന പരമ്പരകൾ മുഴുവനായും ആരാധകരില്ലാതെയാകും കളിക്കുക. 3 ടെസ്റ്റുകളും 3 ഏകദിനങ്ങളും ഉള്ള പരമ്പര ഡിസംബർ 26നാണ് ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്ക ഇപ്പോൾ ഒമിക്രോൺ ഭീഷണിയിലാണ്. അതേസമയം, ഒമിക്രോണ്‍ ഭീഷണിക്കിടയിലും ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര നടത്താനാകുമെന്ന പ്രതീക്ഷ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ടായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലുകളും ദക്ഷിണാഫ്രിക്ക കൈക്കൊള്ളുമെന്ന് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തെ, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക നീട്ടിവച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.