22 December 2024

അരങ്ങേറ്റം ഗംഭീരമാക്കി തിലകൻ്റെ കൊച്ചുമകൻ; മാര്‍ക്കോയിലൂടെ പുത്തൻ താരോദയം

ശബ്‌ദത്തിൻ്റെ കാര്യത്തിലും അച്ഛൻ്റെയും മുത്തച്ഛൻ്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ട്

തിലകൻ കുടുംബത്തിൽ നിന്ന് ഒരാൾ കൂടി മലയാള സിനിമയിലേക്ക്. നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു എസ്.തിലകനാണ് ആ താരം. നടൻ തിലകൻ്റെ കൊച്ചുമകൻ കൂടിയാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ തൻ്റെ അരങ്ങേറ്റം ഗംഭീരമാക്കി താരം.

ശബ്‌ദത്തിൻ്റെ കാര്യത്തിലും അച്ഛൻ്റെയും മുത്തച്ഛൻ്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ട്. മാർക്കോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ചത് മറക്കാനാവാത്ത ഒരു യാത്രയാണെന്ന് അഭിമന്യു പറയുന്നു. മകൻ്റെ ചിത്രത്തിന് നല്ല പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമെന്ന് ഷമ്മി തിലകൻ പറഞ്ഞു.

ചിത്രത്തിൽ വില്ലൻ കഥാപാത്രമായിട്ടാണ് അഭിമന്യു എത്തുന്നത്. റസൽ ടോണി ഐസക് എന്ന അക്രമാസക്തവും ക്രൂരവുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞത് ആയിരുന്നുവെന്നും അഭിമന്യു പറഞ്ഞു.

ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിൻ്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്. തൻ്റെ ആറ്റിറ്റ്യൂഡും ലുക്കും നോട്ടവും കൊണ്ട് ആ കഥാപാത്രത്തെ അഭിമന്യു ഗംഭീരമാക്കി.

എൻ്റെ നെടുംതൂണായ എൻ്റെ കുടുംബത്തിനും എൻ്റെ മുത്തച്ഛനും പിതാവിനും എന്നും പിന്തുണച്ച അത്ഭുതകരമായ പ്രേക്ഷകർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. തുറന്ന ഹൃദയത്തോടെ എൻ്റെ പ്രകടനം കാണാനും മുൻഗാമികൾ സൃഷ്‌ടിച്ച അവിശ്വസനീയമായ പാരമ്പര്യവുമായി എന്നെ താരതമ്യം ചെയ്യരുതെന്നും വിനീതമായി പ്രേക്ഷകരോട് അഭ്യർഥിക്കുന്നുവെന്നും അഭിമന്യു പറഞ്ഞു.

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മാർക്കോ, തിയറ്ററുകളിൽ എത്തുമ്പോൾ വ്യക്തിപരമായി ഇതെനിക്കൊരു സ്പെഷൽ മൊമന്റ് ആണ്. ഒരു നവാഗതൻ എന്ന നിലയിൽ, എനിക്ക് അപൂർണതകളുണ്ടാകാം. പക്ഷേ, നിങ്ങളെല്ലാവർക്കും അഭിമാനം കൊള്ളും വിധം അക്ഷീണം പ്രവർത്തിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നുവെന്നും അഭിമന്യു പറയുന്നു.

Share

More Stories

കസ്റ്റംസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 55000 ഇ-സിഗരറ്റുകൾ; എന്തുകൊണ്ട് ഇവ അപകടകരം?

0
ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഇലക്ട്രോണിക് സിഗരറ്റ് (ഇ- സിഗരറ്റ്) കേരളത്തിലേക്ക് വലിയ തോതില്‍ എത്തുന്നു. ചൈനയില്‍ നിന്നും ഉൾപ്പെടെ ഇവ നിയമ വിരുദ്ധമായി വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണ്. കസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍...

ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ്; കാസർ​കോട് സ്‌കൂളിൽ നടത്തിയതായി വാർത്ത പ്രചരിക്കുന്നു

0
കാസർകോട്: ബംഗളം കക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ് നടത്തിയത് വിവാദത്തിൽ. പരീക്ഷാ ദിവസം അധ്യാപകരോടൊപ്പം ചേർന്നാണ് ചടങ്ങ് നടത്തിയത് എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. തലയിൽ അരിയിട്ട് അനുഗ്രഹിച്ച്...

കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് ചട്ടം തിരുത്തി; വീഡിയോ റെക്കോർഡുകൾ പൊതുജനങ്ങൾ പരിശോധിക്കുന്നത് തടയും

0
സിസിടിവി ക്യാമറ, വെബ്‌കാസ്റ്റിംഗ് ദൃശ്യങ്ങൾ, സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിംഗുകൾ എന്നിവ പോലുള്ള ചില ഇലക്ട്രോണിക് രേഖകളുടെ ദുരുപയോഗം തടയുന്നതിന് പൊതുജനങ്ങൾ പരിശോധിക്കുന്നത് തടയാൻ സർക്കാർ തിരഞ്ഞെടുപ്പ് ചട്ടത്തിൽ മാറ്റം വരുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ (ഇസി)...

അറബിയിലേക്ക് രാമായണം- മഹാഭാരതം വിവർത്തനം ചെയ്‌ത അബ്‌ദുല്ല ബാരണും അബ്‌ദുൾ ലത്തീഫും ആരാണ്?

0
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല കുവൈറ്റ് സന്ദർശനം ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധത്തിന് പുതിയ ദിശയും ആഴവും നൽകി. ഈ സന്ദർശനം നയതന്ത്രപരമായ വീക്ഷണകോണിൽ മാത്രമല്ല,സംസ്‌കാരിക വിനിമയത്തിൻ്റെ കാര്യത്തിൽ ചരിത്രപരമാണെന്ന് തെളിയിക്കപ്പെട്ടു. അബ്‌ദുല്ല അൽ...

ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ ഒരുങ്ങി ജനറൽ ആശുപത്രി

0
ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി ഒരുങ്ങുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ എക്മോ മെഷീൻ എത്തിച്ചു. ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും പ്രവർത്തനങ്ങൾ താൽക്കാലികമായി ഏറ്റെടുത്ത്‌ ഒരാളുടെ ജീവന് പിന്തുണയേകുന്ന സംവിധാനമാണിത്‌. ഗുരുതരമായതും ജീവൻ അപകട പെടുത്തുന്നതുമായ അവസ്ഥകളുള്ള...

പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്, ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിൻ്റെ ഏറ്റവും...

0
മനുഷ്യചിന്തയുടെ പ്രതീക്ഷയ്ക്കപ്പുറം നിര്‍മിത ബുദ്ധിയെ വളര്‍ത്തുന്ന എഐ മോഡല്‍ ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ് ലോഞ്ച് ചെയ്‌ത്‌ ഗൂഗിള്‍. ഓപ്പണ്‍ എഐയുടെ ജിപിറ്റി-4 ടര്‍ബോ റീസണിംഗ് സിസ്റ്റത്തോട് നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗൂഗിളിൻ്റെ...

Featured

More News