7 March 2026

യാഥാർഥ്യം; സയൻസ് ഫിക്ഷൻ സിനിമയല്ല, സ്വപ്‌നത്തിലൂടെ ആശയവിനിമയം നടത്താമെന്ന് ഗവേഷകർ

ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയെന്ന് ഗവേഷകര്‍

മറ്റൊരാളുടെ സ്വപ്‌നം നമുക്കും കാണാൻ പറ്റുന്നതും അത് വഴി വലിയ ട്വിസ്റ്റുകൾ ഉണ്ടാകുന്നതും സിനിമകളിലൂടെ നാം കണ്ടിട്ടുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ റെംസ്പേസിലെ ഗവേഷകർ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. രണ്ട് വ്യക്തികള്‍ അവരുടെ സ്വപ്‌നത്തിലൂടെ ആശയവിനിമയം നടത്തിയെന്നാണ് റെംസ്പേസിലെ ഗവേഷകർ അവകാശപ്പെട്ടത്.

പ്രത്യേകം പരിശീലനംചെയ്‌ത രണ്ട് വ്യക്തികൾ വ്യക്തമായ സ്വപ്‌നങ്ങൾ കാണുകയും അവ ലളിതമായ ഒരു സന്ദേശമായി പരസ്പരം കൈമാറുകയും ചെയ്തെന്നാണ് ഗവേഷകര്‍ അവകാശപ്പെട്ടത്. ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.

അതേസമയം റെംസ്പേസിന്‍റെ പുതിയ ഗവേഷണത്തെ ശാസ്ത്രലോകം ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ തങ്ങളുടെ സാങ്കേതിക വിദ്യയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ഉറക്ക ഗവേഷണത്തിന് ഇത് ഒരു പ്രധാന നാഴികക്കല്ലാകുമെന്ന് റെംസ്പേസിലെ ഗവേഷകർ കൂട്ടിച്ചേര്‍ക്കുന്നു. മാനസികാരോഗ്യ ചികിത്സയ്ക്കും നൈപുണ്യ പരിശീലനത്തിനും തങ്ങളുടെ സാങ്കേതികവിദ്യ മുതല്‍ക്കൂട്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.

ഉറക്കത്തില്‍ താന്‍ സ്വപ്‌നത്തിലാണെന്ന് ഒരു വ്യക്തി തിരിച്ചറിയുമ്പോൾ അവിടെ ഒരു പ്രത്യേക തരം സ്വപ്‌നാവസ്ഥ സംഭവിക്കുന്നു. യാതൊരു നിയന്ത്രണ ബോധവുമില്ലാതെ തന്‍റെ ‘സ്വപ്‌ന ലോകവുമായി’ ക്രമരഹിതമായി ഇടപഴകുന്നതിന് പകരം അവരുടെ സ്വപ്‌നങ്ങളിൽ സ്വയം നിയന്ത്രിത പ്രവർത്തനങ്ങൾ നടത്താൻ ഈ ബോധം അവരെ സഹായിക്കുന്നുവെന്നാണ് റെംസ്പേസ് അവകാശപ്പെടുന്നത്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News