ഹാഫിസ് സയീദിൻ്റെ നേതൃത്വത്തിലുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള തീവ്രവാദികളെ ജമ്മു കാശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. മൂന്ന് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്‌തത്.
മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ് (ഇരുവരും അഗ്ലാർ പട്ടാൻ നിവാസികൾ), മുനീർ അഹമ്മദ് ആർ/ഒ മീരിപോറ ബീർവ എന്നീ മൂന്ന് തീവ്രവാദ കൂട്ടാളികളെ മാഗമിലെ കവൂസ നർബൽ പ്രദേശത്ത് നിന്നാണ് അറസ്റ്റ് ചെയ്‌തതെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്‌തു.
ഭീകരരുടെ കൈവശത്ത് നിന്നും ഒരു പിസ്റ്റളും ഒരു ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടി കോപ്പുകളും പൊലീസ് കണ്ടെടുത്തു.