റഷ്യൻ ഇൻഷുറൻസ് മൂന്ന് കമ്പനികൾ കൂടി ഇന്ത്യൻ തുറമുഖങ്ങളിലേക്ക് അയയ്ക്കുന്ന എണ്ണ കയറ്റുമതിക്ക് സമുദ്ര ഇൻഷുറൻസ് നൽകുന്നതിന് അനുമതി തേടി. പാശ്ചാത്യ ഉപരോധങ്ങൾക്ക് ഇടയിലും ഡെലിവറികൾ നിലനിർത്താൻ മോസ്കോ ശ്രമിക്കുന്നതിനാൽ മുൻനിര ബാങ്കായ സ്‌ബെർബാങ്കിൻ്റെ അനുബന്ധ സ്ഥാപനം ഉൾപ്പെടെ മുമ്പോട്ട് വന്നതായി ഈ വിഷയത്തെ കുറിച്ച് അറിയുന്ന രണ്ട് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ലോകത്തിലെ ഭൂരിഭാഗം ടാങ്കറുകൾക്കും വ്യക്തിഗത പരിക്കുകൾക്കോ പരിസ്ഥിതി ശുദ്ധീകരണ ക്ലെയിമുകൾക്കോ ബാധ്യതാ കവർ നൽകുന്നതിനാണിത്. ഇൻ്റെർനാഷണൽ ഗ്രൂപ്പ് ഓഫ് പി & ഐ ക്ലബ്ബുകളിൽ ഇൻഷുറൻസ് സ്ഥാപനങ്ങളില്ലാത്ത റഷ്യയിൽ നിന്നുള്ള അഞ്ച് ഇൻഷുറൻസ് കമ്പനികളെ ഇന്ത്യ ഇതിനകം അംഗീകരിച്ചിട്ടുണ്ട്.
പാശ്ചാത്യ കപ്പലുകളുടെയും ഇൻഷുറൻസിൻ്റെയും ഉപയോഗത്തിനായി G7 നിശ്ചയിച്ച വില പരിധി പാലിക്കുന്നത് ഉൾപ്പെടെ, റഷ്യയുടെ എണ്ണ വിതരണ ശൃംഖലയെ വാഷിംഗ്ടണും യൂറോപ്യൻ യൂണിയനും കൂടുതൽ സൂക്ഷ്‌മമായി പരിശോധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മോസ്കോക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്ന സാഹചര്യവും ഉണ്ട്.
പാശ്ചാത്യ രാജ്യങ്ങൾ മോസ്കോയിൽ ഉപരോധം ഏർപ്പെടുത്തുകയും റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് മറുപടിയായി അവരുടെ ഊർജ്ജ വാങ്ങലുകൾ വെട്ടിക്കുറക്കുകയും ചെയ്‌തു. തുടർന്ന്, കുറഞ്ഞ വിലക്ക് ന്യൂഡൽഹിക്ക് എണ്ണ വിതരണം ലഭിച്ചതിനാൽ 2024- 25 ൽ തുടർച്ചയായ മൂന്നാം വർഷവും റഷ്യ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം ചെയ്യുന്ന രാജ്യമായി.
കപ്പലുകൾക്ക് സംരക്ഷണവും നഷ്‌ടപരിഹാരവും (പി & ഐ) കവറേജ് നൽകണമെന്ന സ്ബെർബാങ്ക് ഇൻഷുറൻസ്, ഉഗോറിയ ഇൻഷുറൻസ് ഗ്രൂപ്പ്, എ.എസ്.ടി.കെ ഇൻഷുറൻസ് കമ്പനി എന്നിവയിൽ നിന്നുള്ള അപേക്ഷ ഇന്ത്യയുടെ ഷിപ്പിംഗ് മന്ത്രാലയം വിലയിരുത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.