7 March 2026

തൃശൂർ പൂരം; ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്‌നങ്ങൾ അനുവദിക്കില്ല; ആംബുലൻസുകൾക്ക് നിയന്ത്രണം

പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ പ്രധാന സ്ഥലത്ത് നിയോഗിക്കും. കെഎസ്ആർടിസി അധികമായി 50ൽ പരം സർവീസുകൾ പൂരത്തിന് നടത്തും

തൃശൂർ പൂരത്തിന് ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ലെന്നും ഡിഎംഒയുടെ സർട്ടിഫിക്കറ്റില്ലാത്ത ആംബുലൻസുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കേണ്ടത് ഇല്ലെന്നും തീരുമാനിച്ചു. പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു വിഎൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ വർഷത്തെ പൂരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളുടെയും തർക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. 61 ആംബുലൻസുകളാണ് പല സ്ഥലങ്ങളിലായി സജ്ജീകരിക്കുക. 18 ലക്ഷത്തോളം പേർ ഇത്തവണ പൂരത്തിന് എത്തുമെന്നാണ് കണക്കാക്കുന്നത്. 4000 പൊലീസുകാരാണ് ഇക്കൊല്ലത്തെ പൂരത്തിന് സുരക്ഷയൊരുക്കുക.

പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ പ്രധാന സ്ഥലത്ത് നിയോഗിക്കും. കെഎസ്ആർടിസി അധികമായി 50ൽ പരം സർവീസുകൾ പൂരത്തിന് നടത്തും. ആനകളെ ചൂടിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. ദേശീയ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂരം നടക്കുന്ന ദിവസം നിറുത്തി വെക്കാൻ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.

ഇത്തവണ വിഐപി ഗ്യാലറി ഉണ്ടാകില്ല. ടൂറിസ്റ്റുകൾക്ക് മാത്രമായിരിക്കും ​ഗ്യാലറി സംവിധാനം. രാത്രി പൂരങ്ങള്‍ക്ക് തടസമായി ബാരിക്കേഡുകൾ ഉണ്ടാകില്ലെന്നും രാത്രി പൂരത്തിന് ശേഷമെ ആളുകളെ ഒഴിപ്പിക്കൂ എന്നും അധികൃതർ അറിയിച്ചു. തൃശ്ശൂർ പൂരത്തിന് 72 മണിക്കൂർ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയട്ടുണ്ട്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News