7 March 2026

മാഫിയകളുടെ സമഗ്രാധിപത്യം ബിജെപിയുടെ കാൽച്ചുവട്ടിലാക്കുന്ന യോഗി

ആതിഖ് അഹമ്മദിന്റെ കൊലപാതകം ട്വിറ്ററിൽ ട്രെൻഡിങ് ആകുന്നതെങ്ങനെയെന്ന് നോക്കുക. "യോഗി കിങ്ങ് ഓഫ് നോർത്ത്" എന്നതായിരുന്നു ഇന്നലെ രാത്രി ട്വിറ്ററിലെ ട്രെൻഡിങ് കീവേർഡ്. അപകടകരമായ രാഷ്ട്രീയത്തിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

| സുധീഷ് സുധാകരൻ

ആതിഖ് അഹമ്മദിനെ വെടിവെച്ചു കൊലപ്പെടുത്തിയതുപോലുള്ള സംഭവങ്ങൾ ഉത്തർ പ്രദേശിന് പുതുമയൊന്നുമല്ല. യുപിയിലെ ഗുണ്ടാ മാഫിയാ രാഷ്ട്രീയം തുടങ്ങിവെച്ചത് ബിജെപിയുമല്ല. സമാജ്‌വാദി പാർട്ടിയാണ് (ആയിരുന്നു?) ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗുണ്ടാ/ക്രിമിനൽ പാർട്ടിയെന്ന് പറയാം‌‌. യുപിയുടെ രാഷ്ട്രീയം തന്നെ ഗൂണ്ടാരാജാണ്. യോഗി ആദിത്യനാഥ് ഇപ്പോൾ ചെയ്യുന്നത് സമാജ് വാദി പാർട്ടിയുടെ പ്രതാപകാലത്തുണ്ടായിരുന്ന് മുസ്ലീം ആയ ഗുണ്ടകളെ തെരെഞ്ഞുപിടിച്ച് ഇല്ലാതാക്കുകയാണ്.

ഗുണ്ടകളെയോ ക്രിമിനലുകളെയോ ഗുണ്ടായിസത്തെയോ ഇല്ലാതാക്കുകയല്ല മറിച്ച് അതിലെ മുസ്ലീം ആയവരെ ഇല്ലാതാക്കി മാഫിയകളുടെ സമഗ്രാധിപത്യം ബിജെപിയുടെ കാൽച്ചുവട്ടിലാക്കുക എന്നതാണ്. അങ്ങനെയല്ല എന്നഭിപ്രായമുള്ള സംഘികൾ “സാക്ഷി മഹാരാജ്” എന്നൊന്ന് ഗൂഗിൾ ചെയ്ത് നോക്കുക.

സമാജ്‌വാദി പാർട്ടി നേതാവും പാർലമെന്റേറിയനുമായിരുന്ന സാക്ഷി മഹാരാജെന്ന സ്വാമി സച്ചിദാനന്ദ ഹരി യുപി വനിതാ കമ്മീഷൻ അധ്യക്ഷയായ സുജാത വെർമയെ വെടിവെച്ചുകൊന്നതടക്കം 35ഓളം കേസുകളിൽ പ്രതിയാണ്. ഇദ്ദേഹത്തിന്റെ പേരിലുള്ള കേസുകളിൽ കൊലയും കൊള്ളയും ബലാൽസംഗവുമെല്ലാം ഉണ്ട്. പക്ഷേ സാക്ഷി മഹാരാജിപ്പോൾ ബിജെപി എംപിയാണ്.

യോഗി അധികാരത്തിലെത്തിയ ശേഷം യുപിയിൽ നടന്ന 10713 പൊലീസ് എൻകൗണ്ടറുകളിലായി കൊല്ലപ്പെട്ടത് 63 പേരാണ്. കേസുകളിൽ അറസ്റ്റിലാകുന്നവരുടെ വീടുകൾ ഇല്ലീഗൽ കൺസ്ട്രക്ഷൻ ആണെന്ന് നോട്ടീസ് കൊടുത്ത് ബുൾഡോസർ കൊണ്ട് തകർക്കുന്ന “ബുൾഡോസർ രാഷ്ട്രീയം” രാജ്യത്തിന് സംഭാവന ചെയ്തതും യോഗി സർക്കാർ ആണ്. ഇത് ഒരു രോഗം പോലെ രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് പടർന്നിട്ടുണ്ട്.

ഉത്തർ പ്രദേശിൽ ബുൾഡോസർ ഒരു ട്രെൻഡിങ് ഓബ്ജക്ട് ആയിട്ടുണ്ട്. വിവാഹപ്പാർട്ടികൾക്ക് വരൻ ബുൾഡോസറിൽ വരിക, സ്ത്രീധനമായി ബുൾഡോസർ കൊടുക്കുക തുടങ്ങിയ ആചാരങ്ങൾ ഈ ട്രെൻഡിന്റെ ഭാഗമാണ്. ഒരു നാഷണൽ ലെവൽ ഹൈപ്പർ ലോക്കൽ ന്യൂസ് സംവിധാനത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ ഇത്തരം ട്രെൻഡുകൾ ഗ്രൗണ്ട് ലെവലിൽ എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.

ആതിഖ് അഹമ്മദിന്റെ കൊലപാതകം ട്വിറ്ററിൽ ട്രെൻഡിങ് ആകുന്നതെങ്ങനെയെന്ന് നോക്കുക. “യോഗി കിങ്ങ് ഓഫ് നോർത്ത്” എന്നതായിരുന്നു ഇന്നലെ രാത്രി ട്വിറ്ററിലെ ട്രെൻഡിങ് കീവേർഡ്. അപകടകരമായ രാഷ്ട്രീയത്തിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ആതിഖിന്റെ കൊലപാതകത്തെയല്ല, മറിച്ച് അത് ആഘോഷിക്കപ്പെടുന്നതിന്റെ രാഷ്ട്രീയത്തെയാണ് നാം ആശങ്കയോടെ നോക്കിക്കാണേണ്ടത്.

( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News