4 March 2025

അച്ചന്‍കോവിലേക്ക് പ്രകൃതിയെ തൊട്ടറിഞ്ഞൊരു കാനനയാത്ര

| എസ് സുമോൾ

പ്രകൃതിയെ തൊട്ടറിഞ്ഞ് കാടും മേടും കാട്ടരുവികളും താണ്ടിയുളള ഒരു യാത്ര ആരാണ് ഇഷ്ടപ്പെടാത്തത്. കേരളത്തിലെ തന്നെ ഏറ്റവും സുന്ദരവും മനസ്സിന് കുളിര്‍മ്മയേകുന്നതുമായ ഇടമാണ് അച്ചന്‍കോവില്‍ വനം. ഈ വനത്തിലൂടെയുളള യാത്ര പ്രകൃതിരമണീയത കൊണ്ടു നമ്മെ ആകര്‍ഷിക്കുന്നതാണെങ്കിലും കേരളത്തിലെ തന്നെ സുന്ദരവും അപകടം നിറഞ്ഞതുമായ പാതയാണിത്.

കാടിനെ അറിയാനും അനുഭവിക്കാനും ഇഷ്ടമുളള സഞ്ചാര പാതയായ അച്ചന്‍കോവില്‍ വനപാത പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പരന്നു കിടക്കുന്നു. പശ്ചിമഘട്ട വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരാന്‍ വനത്തിന് നടുവിലൂടെ സഞ്ചാര യോഗ്യമായ രണ്ട് റോഡുകളുണ്ട്. കേരളത്തിലെ പുനലൂരില്‍ നിന്നാണ് അച്ചന്‍കോവിലിലേക്ക് ഈ റോഡ് തുറക്കുന്നത്.

പുനലൂര്‍ നഗരത്തില്‍ നിന്ന് തെക്ക് പടിഞ്ഞാറായി 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അച്ചന്‍കോവിലില്‍ എത്തിച്ചേരാം. പത്തനംതിട്ട കോന്നി വഴി നേരെ അച്ചന്‍കോവില്‍ വനത്തിലേക്കു പോകാന്‍കഴിയും കൂടാതെ തമിഴ്‌നാട്ടില്‍ നിന്ന് ചെങ്കോട്ടവഴിയും എത്തിച്ചേരാവുന്നതാണ്. അച്ചന്‍കോവിലില്‍ നിന്ന് ചെങ്കോട്ടയിലേക്ക് നീളുന്ന ഈ പാത, പുനലൂര്‍-ചെങ്കോട്ട പാതയ്ക്കു സമാന്തരമായാണ് പോകുന്നത്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിക്കാനുള്ള ഒരു വഴിയാണ് കാനന പാതയിലൂടെയുള്ള യാത്ര. പോകുന്ന വഴിക്ക് അച്ചന്‍കോവില്‍ ആറും മറുവശം വന്യമൃഗങ്ങള്‍ വാഴുന്ന കാടുമാണ്.

അച്ചന്‍ കോവിലാറിനെക്കുറിച്ച് പറയുകയാണെങ്കില്‍ കേരളത്തിലേ ഏറെ പ്രശസ്തമായ നദികളില്‍ ഒന്നാണ് . അച്ചന്‍കോവില്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ നദിക്ക് ഈ പേര് ലഭിച്ചത്. പുണ്യനദിയായ പമ്പയുടെ ഒരു പോക്ഷക നദിയാണ് അച്ചന്‍കോവിലാറ്. പശുക്കിടാമേട്, രാമക്കല്‍തേരി , ഋഷിമല എന്നിവിടങ്ങളില്‍നിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുപുഴകള്‍ യോജിച്ചാണ് അച്ചന്‍കോവിലാറിന് രൂപം നല്‍കുന്നത്. ഇവിടെയാണ് വന്യമൃഗങ്ങള്‍ വെളളം കുടിക്കാനായി ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ നമുക്ക് കാടിനുളളില്‍ വാഹനങ്ങള്‍ നിര്‍ത്തുവാനോ പുറത്തിറങ്ങാനോ പാടില്ല. ഇത് അവഗണിച്ച് ഇറങ്ങുന്നവരും ഉണ്ട്.

പോകുന്ന വഴിക്ക് ഒറ്റക്കോ കൂട്ടമായോ ആനകളേ കാണാം. മയിലിന്റെയും മാനിന്റെയും കൂട്ടങ്ങളുണ്ടാകും. പുലിയും കടുവയും ഒക്കെ ഉണ്ട് ഈ വനത്തില്‍. അതുകൊണ്ടുതന്ന പോകും വഴിക്ക് മുന്നറിയിപ്പ് ബോര്‍ഡുകളും കാണാം. മഴക്കാലം മാറിയാല്‍ പാതനിറയെ പൂമ്പാറ്റയും തുമ്പിയുമുണ്ടാകും. ഒരു വശത്ത് തേക്ക് പ്ലാന്റേഷന്‍ മറുവശത്ത് കാടും ആണ് യാത്രയില്‍. കാട്ടുപോത്തും വിഷപ്പാമ്പുകളും വിവിധയിനം പക്ഷികളും എന്നുവേണ്ട എല്ലാ ഇനം ജീവജാലങ്ങളും ഇവിടെ നമുക്ക് കാണാം. യാത്രയില്‍ കാടിനും മലകള്‍ക്കും കുളിര്‍മ്മയേകിക്കൊണ്ട് കാട്ടരുവികളും വെളളച്ചാട്ടങ്ങളും ഒക്കെ ഒഴുകുന്നുണ്ട്.

കാടു കടക്കും മുന്നേയാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. റോഡില്‍ നിന്നും 400 മീറ്റര്‍ വനത്തിന് ഉള്ളിലായി ഏതു വരണ്ട കാലാവസ്ഥയിലും സമൃദ്ധമായി വെള്ളമുണ്ട്. അച്ചന്‍കോവില്‍ ഭാഗത്ത് കൂടുതലും ഇലപൊഴിയും കാടുകളാണ് ഉളളത്. കോന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് ഈ വനമേഖല. വനത്തിലൂടെ യാത്രചെയ്യുന്ന വഴിക്കാണ് പ്രധാന വനക്ഷേത്രങ്ങളിലൊന്നായ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കേരളത്തെ രക്ഷിക്കാന്‍ പരശുരാമന്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ഐതിഹ്യം. പ്രകൃതി സൗന്ദര്യം തളംകെട്ടി നില്‍ക്കുന്ന ഇവിടം,ആരാധനാലയം എന്നതിലുപരി പ്രകൃതി സ്‌നേഹികള്‍ക്കും സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട ഒരിടം കൂടിയാണ്. ഈ ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് പരമ്പരാഗത തമിഴ് സംസ്‌കാരവുമായി ബന്ധമുണ്ട്,അതുകൊണ്ടുതന്നെ തമിഴ്നാട്ടില്‍ നിന്നുള്ള നിരവധി ഭക്തരാണ് ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നത്.

കേരളത്തില്‍ രഥോത്സവം നടക്കുന്ന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുകൂടിയാണ് അച്ഛന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം. മലയാളികളേക്കാള്‍ തമിഴരാണ് ഈ ക്ഷേത്രത്തില്‍ കൂടുതലായി എത്താറുള്ളത്. പാമ്പ് കടിയേറ്റവര്‍ക്ക് മരുന്നായി ഇവിടുത്തെ തീര്‍ത്ഥമാണ് നല്‍കുന്നത്. പത്‌നിയോടൊപ്പം നില്‍ക്കുന്ന ശാസ്താവിന്റെ പ്രതിഷ്ടയാണ് ഇവിടെയുള്ളത്.

ചെങ്കോട്ടയില്‍ നിന്ന് വരുന്ന ശബരിമല തീര്‍ഥാടര്‍ക്ക് കിലോമീറ്ററുകള്‍ ലാഭിച്ച് കോന്നിവഴി പമ്പയില്‍ എത്താന്‍ ഉപകരിക്കുന്നതാണ് പാത. കാനന പാതയിലുടനീളം ധാരാളം കാല്‍നട അയ്യപ്പ ഭക്തരേ നമുക്ക് കാണാന്‍ കഴിയും. അവരുടെ കൂട്ടത്തില്‍ കൊച്ചുകുട്ടികളും വൃദ്ധന്മാരും ഒക്കെയുണ്ട്. കല്ലും മുളളും താണ്ടിവേണം അയ്യനേക്കാണാന്‍ ഈ വനത്തിലൂടെ സഞ്ചരിക്കാന്‍. പോകും വഴി ഇടത്താവളങ്ങൾ പലടത്തും കാണാം. പൊതുവേ ആള്‍ത്താമസം തീരെ ഇല്ല. ഫോറസ്റ്റ് ഓഫീസുകളും തേക്കിന്‍ കൂപ്പും വൈദ്യുതി കമ്പികെട്ടി വേലിതിരിച്ചിരിക്കുന്ന കൃഷിയിടങ്ങളും പോകവേ കാണാം.

അയ്യപ്പക്ഷേത്രം വരെയുളള പാത മോശാവസ്ഥയിലാണുളളത്. മറ്റുവാഹനങ്ങളെ അപേക്ഷിച്ച് ഇരുചക്രവാഹന സവാരിയായിരിക്കും നമുക്ക് കാടിനെ അറിഞ്ഞ് യാത്ര ചെയ്യാന്‍ കൂടുതല്‍ ഉന്മേഷം പകരുന്നത്. കുരങ്ങന്മാരുടെ ശല്ല്യവും ഒട്ടും കുറവല്ല. കാനന പാതയിലുടനീളം തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വലിയ വലിയ വൃക്ഷങ്ങളും ചെറിയ സസ്യങ്ങളാലും ചൂരല്‍പ്പടര്‍പ്പുകാളാലും ഒക്കെ എന്തുഭംഗിയാണ്. പോകുന്ന വഴിക്കുളള മറ്റൊരു പ്രധാന ക്ഷേത്രമാണ് .ഊരാളി അപ്പൂപ്പന്‍ കാവ്..
പര്‍വതദൈവങ്ങളുടെ അധിപനായി കരുതപ്പെടുന്ന ഊരാളി അപ്പൂപ്പനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കല്ലേലിയില്‍ അച്ചന്‍കോവില്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് ഊരാളി അപ്പൂപ്പന്‍ കാവ്.

ആദ്യകാല ദ്രാവിഡ-നാഗ ഗോത്രങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഈ ക്ഷേത്രം സാധാരണ ഹിന്ദു ക്ഷേത്രങ്ങളില്‍ നടക്കുന്ന പരമ്പരാഗത താന്ത്രിക നടപടിക്രമങ്ങളില്‍ നിന്നും പൂജകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് . ‘ഊരാളി അപ്പൂപ്പന്‍’ അല്ലെങ്കില്‍ ‘കല്ലേലി അപ്പൂപ്പന്‍’, ‘ഊരാളി അമ്മൂമ്മ’ എന്നിവരാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍.

അപ്പൂപ്പനെ 999 മലദൈവങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ അമ്മയായി അമ്മൂമ്മയെ ആരാധിക്കുന്നു .പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അച്ചന്‍കോവിലിലേക്ക് ഒരു യാത്ര ചെയ്താല്‍ അത് ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും. മാത്രമല്ല പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം.

Share

More Stories

റഷ്യയെ എങ്ങനെ കാണുന്നു എന്നതിനെച്ചൊല്ലി അമേരിക്കക്കാർ ഭിന്നിച്ചു; സർവേ

0
റഷ്യയെക്കുറിച്ചുള്ള തങ്ങളുടെ ധാരണകളെച്ചൊല്ലി അമേരിക്കക്കാർക്കിടയിൽ കടുത്ത ഭിന്നത. അവരിൽ മൂന്നിലൊന്ന് പേരും റഷ്യ ഒരു സഖ്യകക്ഷിയാണെന്ന് അവകാശപ്പെടുന്നുണ്ടെന്ന് ഞായറാഴ്ച പ്രസിദ്ധീകരിച്ച സിബിഎസ് ന്യൂസ്/യൂഗോവ് സർവേ സൂചിപ്പിക്കുന്നു. ഫെബ്രുവരി 26 നും 28 നും...

ഹിമാനി നർവാളിൻ്റെ മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസ് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

0
കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാൾ (22) കൊലപാതക കേസിൽ അറസ്റ്റ് നടന്ന് മണിക്കൂറുകൾക്ക് ശേഷം സച്ചിൻ എന്ന പ്രതി സംഭവദിവസം രാത്രി ഒരു കറുത്ത സ്യൂട്ട്കേസ് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. മാർച്ച്...

ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നത് കുട്ടികളിൽ എഡിഎച്ച്ഡി ഉണ്ടാക്കിയേക്കാം

0
സുരക്ഷിതമായ ചില വേദന സംഹാരികൾ ഗർഭകാലത്ത് ഉപയോഗിക്കാൻ ഉണ്ട്. അവയിലൊന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഗർഭകാലത്ത് ഉപയോഗിക്കാൻ ഏറ്റവും സുരക്ഷിതമായ വേദന സംഹാരിയായി പാരസെറ്റമോൾ എന്നും അറിയപ്പെടുന്ന അസറ്റാമിനോഫെൻ പൊതുവെ...

നടി രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കുമെന്ന് കർണാടക കോൺഗ്രസ് നേതാക്കൾ

0
നടി രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കുമെന്ന് കർണാടക കോൺഗ്രസ് നേതാക്കൾ. അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണം ലഭിച്ചിട്ടും അവർ പങ്കെടുക്കാതിരുന്നതാണ് ഇതിന് കാരണം. വിവിധ ഭാഷകളിൽ അഭിനയിക്കുന്ന രശ്മിക കന്നഡയെ അവഗണിക്കുന്നതിൽ മാണ്ഡി...

വലിയ ഓഹരികൾ മാത്രമല്ല, ചെറിയ ഓഹരികളും വലിയ നഷ്‌ടത്തിന് കാരണമായി; കാരണമിതാണ്

0
കോവിഡിന് ശേഷം ഓഹരി വിപണി കുതിച്ചുയർന്നു. ചെറുകിട, ഇടത്തരം ഓഹരികൾ നിക്ഷേപകർക്ക് വമ്പിച്ച വരുമാനം നൽകി. എന്നാൽ ഇപ്പോൾ, വിപണി ബുദ്ധിമുട്ടുമ്പോൾ ഇതേ ഓഹരികൾ നിക്ഷേപകർക്ക് വലിയ നഷ്‌ടം വരുത്തി വയ്ക്കുന്നു. 2024...

‘അത് പ്രസാദമാണ് ‘: ‘ കഞ്ചാവ് ‘ കൈവശം വച്ചതിന് ഐഐടി ബാബയ്‌ക്കെതിരെ പോലീസ് കേസെടുത്തു

0
മഹാ കുംഭമേളയിൽ വൈറലായതിന്റെ പിന്നാലെ ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിംഗ്, കഞ്ചാവ് കൈവശം വച്ചതിന് ജയ്പൂരിൽ കേസ് നേരിടുന്നു. തന്റെ കൈവശം ഉണ്ടായിരുന്നത് പ്രസാദം/ മതപരമായ വഴിപാട് മാത്രമാണെന്ന് പറഞ്ഞുകൊണ്ട് അഭയ്...

Featured

More News