23 January 2025

ടിആര്‍പി റേറ്റിങ്ങ് : ഏറ്റവും പിന്നില്‍ മീഡിയ വണ്‍; ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്

റിപ്പോര്‍ട്ടര്‍ ടിവിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ജനം ടിവിക്ക് സാധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടറെക്കാലും ഒരു പോയിന്റ് പിന്നിലായി 44 പോയിന്റുമായി ജനം ആറാം സ്ഥാനത്താണുള്ളത്.

വാർത്താ ചാനലുകളുടെ മികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) നിലവിൽ ഏറ്റവും പിന്നില്‍ പോയി ജമാഅത്തെ ഇസ്ലാമിയുടെ വാർത്താ ചാനലായ മീഡിയ വണ്‍. പട്ടികയിൽ ഏഴു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മീഡിയ വണ്‍. സാധാരണ പോലെ 91 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാമത് നില്‍ക്കുന്നത്.

തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസ് ചാനലിനേക്കാള്‍ 19 പോയിന്റ് മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. 72 പോയിന്റുമായാണ് 24 രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസാണ്. 53 പോയിന്റുകളാണ് മനോരമ നേടിയത്. 44 പോയിന്റുമായി മാതൃഭൂമി ന്യൂസാണ് നാലാം സ്ഥാനത്തുള്ളത്.

അതേസമയം പുതിയ മുഖവുമായി തിരിച്ചെത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് ടിആര്‍പിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ്ങില്‍ 25 പോയിന്റുകളുമായി അഞ്ചാം സ്ഥാനം മാത്രമെ ചാനലിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ.

എന്നാൽ റിപ്പോര്‍ട്ടര്‍ ടിവിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ജനം ടിവിക്ക് സാധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടറെക്കാലും ഒരു പോയിന്റ് പിന്നിലായി 44 പോയിന്റുമായി ജനം ആറാം സ്ഥാനത്താണുള്ളത്. കൈരളി 22 പോയിന്റുമായ ഏഴാം സ്ഥാനത്തും 12 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് . വരുന്ന ആഴ്ചയിൽ മലയാളത്തില്‍ 24/7 എന്ന പേരില്‍ ഒരു പുതിയ ചാനല്‍കൂടി ലോഞ്ച് ചെയ്യുകയാണ്.

Share

More Stories

ഈഡൻ ഗാർഡൻസിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം

0
ഇംഗ്ലണ്ടിനെതിരെ ഇന്ന് നടന്ന ആദ്യ ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വിജയം . യുവ താരം അഭിഷേക് ശർമ്മ 34 പന്തിൽ 8 സിക്സറുകളും, 5 ഫോറും ഉൾപ്പടെ 79...

നൂറ് ദശലക്ഷം ഡി​ഗ്രി താപനില; പതിനെട്ട് മിനിറ്റ് നേരം ജ്വലിക്കുന്ന സൂര്യനെ സൃഷ്ടിച്ച് ചൈന

0
പതിനായിരം ഫാരൻ ഹീറ്റാണ് നാം കാണുന്ന ഒരു സൂര്യന്റെ താപം. അതിന്റെ ഏഴു മടങ്ങ് താപം എന്നത് ഊഹിക്കാൻ പോലും കഴിയില്ല. ഇവിടെ അങ്ങിനെയുള്ള ഒരു സൂര്യനെ നിർമിച്ച് ശാസ്ത്ര ലോകത്ത് കുതിപ്പ്...

ക്ഷമാപണത്തിന് ശേഷം മർഡോക്ക് രേഖകളുമായി ഹാരി രാജകുമാരൻ കേസ് തീർപ്പാക്കി

0
റൂപർട്ട് മർഡോക്കിൻ്റെ ബ്രിട്ടീഷ് ന്യൂസ്‌പേപ്പർ ഗ്രൂപ്പുമായി പ്രസാധകനിൽ തെറ്റ് ചെയ്‌തുവെന്ന വാദം തീർപ്പാക്കുന്നതിനായി അവസാന നിമിഷം ഹാരി രാജകുമാരനും അദ്ദേഹത്തിൻ്റെ നിയമ സംഘവും ബുധനാഴ്‌ച കരാർ ഉണ്ടാക്കി. രാജകുമാരന് "പൂർണ്ണമായ ക്ഷമാപണം" ലഭിച്ചു....

പ്രവാസികൾക്ക് സന്തോഷ പ്രഖ്യാപനവുമായി എയർലൈൻ; 30 കിലോ സൗജന്യ ബാഗേജ് അലവൻസ്

0
ഇന്ത്യയില്‍ നിന്നും ഗള്‍ഫ്- സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേ ആണിത്....

ജെ.എസ്.ഡബ്ള്യു എനർജി അതിൻ്റെ ബാറ്ററി സ്റ്റോറേജ് പ്ലാൻ്റ് താരിഫ് പവർ റെഗുലേറ്റർ നിരസിച്ചു

0
കരാറുകളുടെ പവിത്രതയും പൊതുഖജനാവിലെ ചെലവും സന്തുലിതമാക്കുന്ന കേസിൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ്റെ (സിഇആർസി) സമീപകാല ഉത്തരവിനെതിരെ ജെഎസ്.ഡബ്ള്യു ബ്ല്യു എനർജിയുടെ ഒരു യൂണിറ്റ് വൈദ്യുതി (ആപ്‌ടെൽ) അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചു. വിപണിയേക്കാൾ ഉയർന്ന...

‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം’; മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം

0
നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തോട് അനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ ചടങ്ങോടെ നടന്നു. ലോക റെക്കോർഡുകളിൽ ഇടം നേടിയ...

Featured

More News