7 March 2026

വെടിവെപ്പിൽ മരിച്ച യുവതിയെ അധിക്ഷേപിച്ച് ട്രംപ്; മിനിയാ പൊളിസിൽ പ്രതിഷേധം കനക്കുന്നു

റിനെ ഗുഡിന്‍റെ മരണത്തിൽ മിനിയാ പൊളിസ് ഭരണകൂടവും ജനങ്ങളും കടുത്ത അമർഷത്തിലാണ്

മിനിയാ പൊളിസിൽ ഉണ്ടായ ഐസിഇ വെടിവെപ്പിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. യുഎസിൽ ഉടനീളം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ എന്ന പേരിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നടത്തുന്ന വ്യാപക പരിശോധനകളിലും അക്രമങ്ങളിലും പ്രതിഷേധം നിലനിൽക്കെയാണ് വെടിവെപ്പ് നടന്നത്. യുഎസ് പൗരയായ റിനെ ഗുഡാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കടുത്ത പ്രതിഷേധത്തിനിടെ ഐസിഇയെ ന്യായീകരിച്ചും ഇരയെ അപമാനിച്ചും പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയത് പ്രതിഷേധം ആളിക്കത്തിച്ചു. വെടിവെപ്പിൽ ഫെഡറൽ ഉദ്യോഗസ്ഥരും മിനിയാ പൊളിസ് ഭരണകൂടവും തമ്മിൽ ഏറ്റുമുട്ടൽ നടക്കവേയാണ് ട്രംപിന്‍റെ പരസ്യപ്രതികരണം എത്തിയത്.

“അവർ ഭയങ്കരമായ രീതിയിൽ പെരുമാറി, ഏജന്‍റിനെ ഇടിച്ചു വീ‍ഴ്ത്താൻ ശ്രമിച്ചു’ -അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ പെരുമാറ്റം മനഃപൂർവവും അക്രമാസക്തവും ആണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഐസിഇ ഏജന്റുമാർ അമേരിക്കയെ സുരക്ഷിതമാക്കുക എന്ന ജോലി ചെയ്യാൻ ശ്രമിക്കുകയാണെന്ന് പിന്നീട് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെടിവെച്ച ഉദ്യോഗസ്ഥൻ്റെ പ്രവൃത്തിയെ സ്വയം പ്രതിരോധം എന്ന് ന്യായീകരിക്കുകയും ചെയ്‌തു.

റിനെ ഗുഡിന്‍റെ മരണത്തിൽ മിനിയാ പൊളിസ് ഭരണകൂടവും അവിടത്തെ ജനങ്ങളും കടുത്ത അമർഷത്തിലാണ്. തെരുവുകളിൽ ആദരാഞ്ജലിക്കൊപ്പം പ്രതിഷേധ പോസ്റ്ററുകളും ഉയർന്നിട്ടുണ്ട്. ബുധനാഴ്‌ചയാണ്, നടുറോഡിൽ ഐസിഇ റിനെ ഗുഡിൻ്റെ വണ്ടി തടഞ്ഞത്. തുടർന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും റിനെ വാഹനം മുന്നോട്ടെടുത്തു. എന്നാൽ, വാഹനം തടയാൻ മറ്റുമാർഗങ്ങൾ സ്വീകരിക്കുന്നതിന് പകരം, മുൻ വശത്ത് നിന്ന ഐസിഇ ഉദ്യോഗസ്ഥൻ തോക്ക് വലിച്ചൂരി വെടിവെക്കുക ആയിരുന്നു.

ആക്രമണത്തിൽ പ്രതിഷേധ സൂചകമായി ഹിൽട്ടൺ ഹോട്ടൽ ഐസിഇ ഏജന്‍റുമാർക്കുള്ള റിസർവേഷൻ നിഷേധിച്ചത് വിവാദം സൃഷ്ടിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റ അടിച്ചമർത്തലിനെ തുടർന്ന് യുഎസിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണ് റിനെ ഗുഡിന്‍റെ കൊലപാതകം.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News