7 March 2026

സമുദായത്തിലെ വർഗീയവാദികളുടെ തീരുമാനത്തിന് സഭാനേതൃത്വം കൂടെ നിൽക്കേണ്ടിവരുന്ന ഗതികേട്

ഗ്രൗണ്ട് എന്താണ് എന്നത് ഇടതുപക്ഷം അറിഞ്ഞു കളിച്ചാൽ എന്തെങ്കിലും സംഭവിക്കും - അല്ലെങ്കിൽ അബദ്ധമാണ്- ആ അബദ്ധം ബിജെപിയെ സഹായിക്കൽ ആകും. പണിയെടുക്കാതെ ആയിരത്തി എഴുനൂറു കൊല്ലമായിട്ടു സുഖമായിട്ടു ജീവിക്കുന്ന വർഗ്ഗമാണ് ആലഞ്ചേരിയും അതുപോലെയുള്ള പുരോഹിതരും. അവരെ ട്രോളി തോൽപിക്കാൻ ആകില്ല.

| അനീഷ് മാത്യു

മീഡിയ വണ്ണിന്റെ നിരോധനം എടുത്തുമാറ്റിയ സുപ്രീം കോടതി വിധിക്കു കാരണം ജമാ അത്തെ ഇസ്ലാമിയുടെ കേന്ദ്ര നേത്രത്വം ആർ എസ് എസുമായി ചർച്ചകൾ നടത്തിയത് ആണ് എന്നൊരു വാദം കണ്ടിരുന്നു. – മീഡിയ വണ്ണിന്റെ നിരോധനം എടുത്തുമാറ്റിയതിന്റ കാരണം ആയി പറയാവുന്ന ഏറ്റവും അസംബദ്ധം ആയ വാദം ആണ് അത് എന്നാണ് എന്റെ പക്ഷം.

അതേപോലെ തന്നെ ആലഞ്ചേരി ഇന്നലെ നടത്തിയ ബിജെപി അനുകൂല പ്രസ്താവനകൾ ആലഞ്ചേരിക്കെതിരെയുള്ള സ്ഥലക്കച്ചോടക്കേസുകളിൽ ഉള്ള ഈ ഡി പേടി ആണെന്ന് വാദവും തികഞ്ഞ അസംബന്ധം മാത്രമാണ്. അല്ലെങ്കിൽ ആയിരം കാരണങ്ങളിൽ ആയിരത്തി ഒന്നാമത്തെ കാരണം മാത്രം ആണ്. ( ആലഞ്ചേരി ജയിലിൽ പോയാൽ അയാൾക്ക് ലാഭമാണ് -സഭക്കകത്തുള്ള അധികാരം കണ്സോളിഡേറ്റു ചെയ്യാനും പുറത്തുള്ള ഇൻഫ്ലുവെൻസ് വർദ്ധിപ്പിക്കാനും ഒക്കെ – )

സിറോ മലബാർ സഭയിൽ ഇപ്പോൾ കാസയുടെ തീരുമാനങ്ങൾക്ക് – അല്ലെങ്കിൽ സമുദായത്തിലെ വർഗീയവാദികളുടെ തീരുമാനത്തിന് സഭാനേതൃത്വം കൂടെ നിൽക്കേണ്ടി വരുന്നു എന്നത് ആണ് യാഥാർഥ്യം -വളരെ വളരെ വേഗത്തിൽ വർഗീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കമ്യുണിറ്റി ആയി സിറോ മലബാർ സമുദായം മാറിയിട്ടുണ്ട്. അണികളുടെ വഴിയേ നേത്രത്വം പോകേണ്ട അവസ്ഥ – അല്ലാതെ നേത്രത്വം അണികളെ വഴി നയിക്കുക അല്ല.

മൂന്നു നാല് പ്രധാന കാരണങ്ങൾ ആണ് സിറോ മലബാർ സമുദായം ബിജെപിയും ആയി എടുക്കുന്നതിനു കാരണം.

ഒന്ന് –

എം എം അക്ബർ മുജാഹിദ് ബാലുശ്ശേരി ടീമുകളുടെ “സ്നേഹസംവാദം”- അവ ഉണ്ടാക്കിയ വർഗ്ഗീയ ചേരിതിരിവ്.

രണ്ട്-

ജോസഫ് മാഷിന്റെ കൈ -കാൽ വെട്ടലിനെത്തുടർന്നു പോലും അദ്ദേഹത്തിന് തുടക്കത്തിൽ പൊതുസമൂഹത്തിൽ നിന്നും ഉണ്ടായ ഒറ്റപ്പെടൽ-അന്ന് സഭാ നേത്രത്വം ഇസ്ലാമിസ്റ്റുകളെ പേടിച്ചിരുന്നു എന്നാണ് കാസയുടെ വാദം -അത് അവർക്ക് നല്ല രീതിയിൽ വിൽക്കാനും പറ്റുന്നുണ്ട്. -ജോസഫ് മാഷിന്റെ കൈ കാൽ വെട്ടൽ ഒരു ബാബ്‌റി മസ്ദിജ് പൊളിക്കൽ പോലെയുള്ള വലിയ ഒരു വിഭജനം സൃഷ്ടിച്ച സംഭവം ആണ്.

മൂന്ന്-

കേരള കോൺഗ്രെസുകളുടെ തകർച്ചയോടെ സിറോമലബാർ സഭയുടെ അംഗങ്ങളുടെ രാഷ്ട്രീയവിലപേശൽ ശേഷിയിൽ ഉണ്ടായ വലിയ ഇടിവ്.

നാല് –

കാർഷിക മേഖലയിൽ പ്രധാനമായും പ്രവർത്തിച്ചിരുന്ന സിറോ മലബാർ അംഗങ്ങളുടെ സാമ്പത്തിക വളർച്ചയില്ലായ്മ – അതോടൊപ്പം മൈഗ്രേഷൻ പോലെയുള്ള മേഖലകളിൽ നിന്നും ഉണ്ടാകുന്ന പണം ആകട്ടെ കേരളത്തിലെ സമുദായത്തിലേക്ക് തിരിച്ചു വരുന്നുമില്ല.

അഞ്ച് –

ചരിത്രപരമായ ക്രിസ്ത്യൻ മുസ്ളീം ശത്രുത കൂടി കണക്കു കൂട്ടി ശത്രുവിന്റെ ശത്രു മിത്രം എന്ന കാല്കുലേഷൻ.

ആറ്-

വടക്കേ ഇന്ത്യയിൽ മതം മാറ്റി ക്രിസ്ത്യാനി ആക്കാൻ നടക്കുന്ന പെന്തകോസ്റ്റ് പോലെയുള്ള വിഭാഗങ്ങളെ തങ്ങളുടെ കൂട്ടത്തിൽ പെട്ടവർ ആയി കണക്കാക്കാത്ത സിറോ മലബാർ സഭക്ക് അവരെ ഒന്ന് ഒതുക്കുന്നതിൽ പ്രത്യേകിച്ച് വേദന ഒന്നുമില്ല താനും. ഇങ്ങനെ പല കാരണങ്ങൾ ഉണ്ട്.

പ്രധാനമായും ശ്രദ്ധിക്കേണ്ടത് അണികളുടെ വഴിയേ നേത്രത്വം പോകേണ്ട അവസ്ഥ ആണ് ഉള്ളത് – അല്ലാതെ സഭ നേത്രത്വം അണികളെ വഴി നയിക്കുക അല്ല. ചുരുക്കത്തിൽ അടുത്ത തവണ പാലാ സ്ഥാനാർഥി മാണി സി കാപ്പൻ ബിജെപിയുടെ സഖ്യത്തിൽ ആയിരിക്കും മത്സരിക്കുക. മാണി സി കാപ്പൻ വർഗീയവാദി ആയതുകൊണ്ടല്ല – അയാൾക്ക് വേറെ വേറെ വഴിയില്ലാത്തതു കൊണ്ട് ആയിരിക്കും .

സിറോ മലബാർ എന്ന കൂട്ടത്തിൽ നിന്നും ഇടതുപക്ഷത്തിന് വല്യ മെച്ചമൊന്നും ഇല്ല – അവർ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരുന്നത് കോൺഗ്രസ് എം എൽ എ മാർ ബിജെപിയിൽ ചേരുന്നത് പോലെ വളരെ നാച്ചുറൽ ആയ പരിപാടി മാത്രമാണ്.

ഇടതുപക്ഷം ശ്രദ്ധിക്കേണ്ടത്- ആലോചിക്കേണ്ടത് ഈ സമുദായത്തിന്റെ വർഗീയവത്കരണം ചെറുക്കുക – കുറക്കുക – അതിനുള്ള സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പരിപാടികൾ തുടങ്ങുക എന്നത് ആണ്. ഇവരിൽ കാസയുടെ ഇൻഫ്ലുവെൻസ് കുറക്കാനുള്ള പരിപാടികൾ ആരംഭിക്കുക . അതിനു വേണ്ടത്
പോമോകളെ മൈൻഡ് ചെയ്യാതിരിക്കുക- “ആഞ്ഞടിക്കൽ” കൊണ്ട് പരിഹാരം ഉണ്ടാകില്ല-കൂടുതൽ ഉപദ്രവമേ ഉണ്ടാകു-ബിജെപിക്ക് മാത്രമേ ലാഭമുള്ളു. എം എം അക്ബർ ടീമുകൾ ഒതുക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അത്തരം കഴിഞ്ഞ കഥകൾ അവർക്കെന്താണ് സംഭവിച്ചത് എന്നത് വച്ച് തന്നെ വിശദീകരിക്കുക.

കുന്നിൻ പ്രദേശങ്ങളിലെ കാർഷികമേഖലയിൽ- റബർ മുതൽ വാഴ -ഇഞ്ചി – ഏലം വരെയുള്ള കാർഷികമേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശ്രദ്ധ ചെലുത്തുക – കാട്ടുപന്നി മുതൽ ആന വരെയുള്ള വിഷയങ്ങൾ കാരശ്ശേരി മാഷ് മുതൽ സി ആർ നീലകണ്ഠൻ വരെയുള്ളവരുടെ ഊളത്തരങ്ങൾക്ക് ഇനിയെങ്കിലും വിടരുത്. അതിൽ കൂടുതൽ ശക്തമായ ഇടപെടൽ വേണ്ടതുണ്ട്- കേന്ദ്രത്തിന്റെ സഹകരണം ഇല്ലായ്മ തുറന്നു കാണിക്കുക .കേരള കോൺഗ്രസിന്റെ (പി ജെ ജോസഫ് പോലെയുള്ള- ) തകർച്ച ഉണ്ടാക്കുന്ന പവർ വാക്വം ഇടതുപക്ഷത്തിന് അനുകൂലമാക്കി ഗ്രൗണ്ടിൽ പ്രവർത്തനം നടത്തി വർധിപ്പിക്കുക.

ഗ്രൗണ്ട് എന്താണ് എന്നത് ഇടതുപക്ഷം അറിഞ്ഞു കളിച്ചാൽ എന്തെങ്കിലും സംഭവിക്കും – അല്ലെങ്കിൽ അബദ്ധമാണ്- ആ അബദ്ധം ബിജെപിയെ സഹായിക്കൽ ആകും. പണിയെടുക്കാതെ ആയിരത്തി എഴുനൂറു കൊല്ലമായിട്ടു സുഖമായിട്ടു ജീവിക്കുന്ന വർഗ്ഗമാണ് ആലഞ്ചേരിയും അതുപോലെയുള്ള പുരോഹിതരും. അവരെ ട്രോളി തോൽപിക്കാൻ ആകില്ല.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News