15 March 2026

തീരുവ ചുമത്തി അമേരിക്ക; കേരളത്തിലെ മത്സ്യ കയറ്റുമതിക്ക് ദോഷകരമായി ബാധിക്കും

ഊർജ ആവശ്യത്തിനായി ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്നും ട്രംപ്

ഇന്ത്യക്ക്‌ മേൽ 25% തീരുവ ചുമത്തി അമേരിക്ക. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍ ആകും. സൈനിക ആവശ്യത്തിന് ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. ഊർജ ആവശ്യത്തിനായി ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന് 10 ശതമാനം പിഴയും നല്‍കണം.

ട്രൂത്ത് സോഷ്യലിലാണ് ഡോണള്‍ഡ് ട്രംപിൻ്റെ പ്രതികരണം. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഇറുക്കുമതിക്കാണ് തീരുവ ബാധകമാവുക. കേരളത്തില്‍ നിന്നുള്ള മത്സ്യ കയറ്റുമതിയെ പുതിയ തീരുവ ദോഷകരമായി ബാധിക്കും.

അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുമ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. സമയപരിധിക്ക് രണ്ട് ദിവസം മുമ്പാണ് ട്രംപിൻ്റെ പുതിയ നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപ് തീരുവ ചുമത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

“ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും അവരുടെ താരിഫ് വളരെ ഉയർന്നതാണ്. വർഷങ്ങളായി നമ്മൾ അവരുമായി വളരെ കുറച്ച് ഇടപാടുകൾ മാത്രമേ നടത്തിയിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവയിൽ ഒന്നാണ് ഇന്ത്യയുടേത്.

മറ്റ് ഏതൊരു രാജ്യത്തേക്കാൾ കൂടുതൽ വ്യാപാര തടസങ്ങൾ അവർക്കുണ്ട്,” -എന്ന് ട്രംപ് എക്‌സ് പോസ്റ്റിൽ കുറിച്ചു. അതിനാൽ ഓഗസ്റ്റ് ഒന്ന്‌ മുതൽ ഇന്ത്യ 25% താരിഫും റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും നൽകണേണ്ടി വരുമെന്ന് ട്രംപ് അറിയിച്ചു.

Share

More Stories

ഐപിഎൽ 2026; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ജേഴ്‌സി ലോഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദം

0
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐ‌പി‌എൽ) 19-ാം സീസണിൻ്റെ ആവേശം ഉച്ചസ്ഥായിയിലാണ്. ടൂർണമെന്റ് ആരംഭിക്കാൻ വെറും 14 ദിവസം മാത്രം ശേഷിക്കെ, 10 ഫ്രാഞ്ചൈസികളും അവരുടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്...

‘ധുരന്ധർ 2 വിവാദം’; രൺവീർ സിങ്ങിൻ്റെ കഥാപാത്രത്തിന് എതിരെ സിഖ് സമൂഹം

0
ആദിത്യ ധറിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം "ധുരന്ധർ 2" (ധുരന്ധർ: ദി റിവഞ്ച്) ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ നിയമപരവും സാമൂഹികവുമായ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന...

ഖാർഗ് ദ്വീപിൽ യുഎസ് ബോംബ് വർഷിച്ചതിന് പിന്നാലെ ഇറാൻ പുതിയ മിസൈൽ പരമ്പരകൾ...

0
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രാദേശിക എതിരാളികൾക്ക് എതിരായ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി ഇറാൻ സൈന്യം ശനിയാഴ്‌ച പുതിയ മിസൈൽ പരമ്പര വിക്ഷേപിച്ചതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. ഇറാൻ്റെ എണ്ണ കയറ്റുമതിയുടെ...

പാണക്കാട്ടെ മറികടന്ന് കാസർകോട് കെഎം ഷാജിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം; ആശങ്കയിൽ അണികൾ

0
നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി കാസർകോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. 'കാസർകോട് കെഎം ഷാജി തന്നെ' എന്ന മുദ്രാവാക്യവുമായി ഷാജി അനുകൂലികളായ...

ആകാശത്തും കടലിനടിയിലും കുതിക്കുന്ന ‘അവതാർ’; ഇന്ത്യയുടെ യുദ്ധമുഖം മാറ്റാൻ ബെംഗളൂരു സ്റ്റാർട്ടപ്പിൻ്റെ ആംഫിബിയസ് ഡ്രോൺ

0
ബെംഗളൂരു ആസ്ഥാനമായ 'അക്വാ എയർ എക്‌സ്' (AquaAirX) എന്ന സ്റ്റാർട്ടപ്പ് ആകാശത്തും വെള്ളത്തിനടിയിലും ഒരേപോലെ പ്രവർത്തിക്കാൻ കഴിയുന്ന 'അവതാർ' (Avataar) എന്ന ആംഫിബിയസ് ഡ്രോൺ വികസിപ്പിച്ചെടുത്തു. ആധുനിക യുദ്ധങ്ങളിൽ ആൾനാശം കുറച്ചുകൊണ്ട് ശത്രുക്കളെ...

ഖാർ​ഗ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകും; പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ

0
ഇറാൻ്റെ ‌‌ഏറ്റവും തന്ത്ര പ്രധാനമായ ഖാർ​ഗ് ദ്വീപ് അമേരിക്കൻ സൈന്യം ആക്രമിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി നൽകുമെന്നാണ് ഇപ്പോർ ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ വൻകരയിൽ നിന്ന് ഏകദേശം...

Featured

More News