ആദരിക്കേണ്ട ഡോ.ഹെഡ്ഗേവാറിനെയും ഗുരുജിയെയും കുറിച്ച് തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. പെഹൽഗാമിൽ ആക്രമണം നടന്നത് സനാതനികൾക്ക് നേരെയാണ്. മതം നോക്കിയുള്ള ആക്രമണമാണ് നടന്നത്.
പാക്കിസ്ഥാൻ സാർവദേശീയ ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നു. വെസ്റ്റേൺ രാജ്യങ്ങൾ എല്ലാം ചില ആഖ്യാനങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്. തീവ്രവാദം വളർത്തുന്നു. എന്നാൽ “വസുദൈവ കുടുംബകം” എന്നതാണ് ഭാരതത്തിൻ്റെ നിലപാട്.
ആദിശങ്കരന് കാലടിയിൽ ഉചിതമായ സ്‌മാരകമോ വലിയ ക്ഷേത്രമോ ഇല്ല. കേരളം ലോകത്തിന് നൽകിയ വലിയ സംഭാവനയാണ് ശങ്കരാചാര്യർ. അദ്ദേഹത്തിന് ജന്മനാട്ടിൽ സ്‌മാരകം വേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്നും ഗവർണർ വ്യക്തമാക്കി.