4 April 2025

‘മാസപ്പടി കേസിൽ വീണ വിജയൻ പ്രതി’; പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയ അനുമതി

എക്‌സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്

എക്‌സാലോജിക്- സിഎംആർഎൽ മാസപ്പടി ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഭാര്യയുമായ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കുറ്റപത്രം സമർപ്പിച്ചത്. എക്‌സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്.

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലം അനുമതി നൽകി. സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടിൽ ക്രമക്കേട് നടന്നെന്ന എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് അനുമതി നൽകിയത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് പ്രതികൾകൾക്ക് എതിരെ കുറ്റപത്രത്തിൽ ഉള്ളത്.

സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയത്. സിഎംആർഎല്ലിൽ നിന്നും ശശിധരൻ കർത്തയും ഭാര്യയും ഡയറക്ടർമാരായ എമ്പവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നുമാണ് പണം കൈപ്പറ്റിയത്.

കമ്പനികാര്യ ചട്ടം 447 വകുപ്പാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. വീണ ഉൾപ്പെടെ ഉള്ളവർക്ക് സമൻസ് അയക്കും. മറ്റുള്ളവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് എറ്റവും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.

Share

More Stories

വിവേക് ​​ഒബ്‌റോയിയുമായി ബന്ധമുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കെതിരെ ഇഡി നടപടി; വാർത്ത തെറ്റെന്ന് വിശദീകരണം

0
കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഡയറക്ടർമാർ, ഗ്രൂപ്പ് സ്ഥാപനങ്ങൾ, മറ്റുള്ളവർ എന്നിവരുമായി ബന്ധപ്പെട്ട 19.61 കോടി രൂപയുടെ ജംഗമ, സ്ഥാവര സ്വത്തുക്കൾ മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) താൽക്കാലികമായി കഴിഞ്ഞദിവസം കണ്ടുകെട്ടിയിരുന്നു ....

വഖഫ് നിയമത്തിലെ ഭേദഗതികൾ ചോദ്യം ചെയ്ത് അസദുദ്ദീൻ ഒവൈസി സുപ്രീം കോടതിയിൽ

0
വഖഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവി അക്ബറുദ്ദീൻ ഒവൈസി സുപ്രീം കോടതിയെ സമീപിച്ചു.ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമായ 'വഖഫുകൾ', അവയുടെ സ്ഥാപനം, മാനേജ്‌മെന്റ്,...

നിയമനം നിയമ വിരുദ്ധമാണെങ്കിൽ ആർട്ടിക്കിൾ 142 പ്രകാരം തുല്യമായ ആശ്വാസം അവകാശപ്പെടാൻ കഴിയില്ല: സുപ്രീം കോടതി

0
പ്രാരംഭ നിയമനം നിയമ വിരുദ്ധമാണെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് ആ തസ്‌തിക ഉറപ്പാക്കുന്നതിന് തുല്യമായ ആശ്വാസം അവകാശപ്പെടാൻ ഉദ്യോഗാർത്ഥിക്ക്, കഴിയില്ലെന്ന് സുപ്രീം കോടതി അടുത്തിടെ ഒരു വിധിന്യായത്തിൽ...

ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെയുണ്ടായ ആക്രമണം; കേസെടുക്കാതെ പൊലീസ്

0
മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ്. നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നാണ് പൊലീസ് നിലപാട്. ജബല്‍പൂരിനെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായാണ് കേന്ദ്രമന്ത്രി സുരേഷ്...

കേരളത്തിലെ ആദ്യത്തെ സ്കൈ ഡൈനിംഗ് കാസർകോട് ജില്ലയിൽ ആരംഭിച്ചു

0
കാസർകോടിലെ ബേക്കൽ ബീച്ച് പാർക്കിൽ കേരളത്തിലെ ആദ്യത്തെ സ്കൈ ഡൈനിംഗ് അനുഭവം ആരംഭിച്ചു. വിനോദത്തിന് എത്തുന്ന അതിഥികളെ നിലത്തുനിന്ന് 142 അടി ഉയരത്തിൽ ഉയർത്താൻ പ്രത്യേകം സ്ഥാപിച്ച ക്രെയിൻ ഇതിൽ ഉൾപ്പെടുന്നു. അറബിക്കടലിൻ്റെയും...

‘എമ്പുരാൻ’ നിർമ്മാതാവ് ഗോകുലം ഗോപാലൻ്റെ സ്ഥാപനത്തിൽ ഇഡി റെയ്‌ഡ്‌

0
ചെന്നൈ: എമ്പുരാൻ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്‌സ് ഫണ്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്. ഒരു മണിക്കൂറിൽ ഏറെ റെയ്‌ഡ്‌ തുടർന്നു എന്നാണ് റിപ്പോർട്ട്. ഏറ്റവും...

Featured

More News