8 March 2026

വീരപ്പന് സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മുത്തുലക്ഷ്മി

എന്തായാലും വീരപ്പന്റെ ഭാര്യയുടെ ആവശ്യം ഡിഎംകെ സര്‍ക്കാര്‍ പ്രതിനിധി തള്ളിക്കളഞ്ഞില്ല. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു മന്ത്രി ഐ പെരിയസാമി മുത്തുലക്ഷ്മിയോട് പറഞ്ഞു.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനം കൊള്ളക്കാരന്‍ വീരപ്പനായി തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മുത്തുലക്ഷ്മി രംഗത്തെത്തി . എന്‍കൗണ്ടറിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ കൊലപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനലും ആനവേട്ടക്കാരനുമായ കൂസു മുനിസ്വാമി വീരപ്പന് വേണ്ടിയാണ് സ്മാരക ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

രാഷ്ട്രീയ പാർട്ടിയായ തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവ് കൂടിയായ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാരിനെ സമീപിച്ചു . വീരപ്പന്റെ മൃതദേഹം സംസ്‌കരിച്ച സേലം മേട്ടൂര്‍ മൂലക്കാട്ടില്‍ സ്മാരകം പണിയണമെന്നാണാവശ്യം. ഡിണ്ടിഗലില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ പെരിയസാമിയോടാണു ഭര്‍ത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്.

എന്തായാലും വീരപ്പന്റെ ഭാര്യയുടെ ആവശ്യം ഡിഎംകെ സര്‍ക്കാര്‍ പ്രതിനിധി തള്ളിക്കളഞ്ഞില്ല. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു മന്ത്രി ഐ പെരിയസാമി മുത്തുലക്ഷ്മിയോട് പറഞ്ഞു. ഇന്ത്യയുടെ റോബിന്‍ ഹുഡ് എന്ന് സ്വയം അവരോധിച്ച വീരപ്പന്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക വനങ്ങളില്‍ ഭീതി വിതച്ച കവര്‍ച്ചക്കാരനായിരുന്നു. ആനവേട്ടയിലൂടെ ആനക്കൊമ്പും ചന്ദനവും കവര്‍ച്ച ചെയ്തിരുന്ന വീരപ്പന്‍ പ്രസിദ്ധരെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയും കവര്‍ച്ച നടത്തിയിരുന്നു.

മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യന്‍ അര്‍ദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. 20 വര്‍ഷത്തോളം പിടികിട്ടാപ്പുള്ളിയായി വിലസിയ വീരപ്പനെ പിടികൂടാന്‍ വിവിധ സര്‍ക്കാരുകള്‍ കോടികളാണ് ചെലവാക്കിയിരുന്നത്. അവസാനം 2004 ഒക്ടോബറിലാണ് തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വീരപ്പനേയും അനുയായികളേയും ഏറ്റുമുട്ടലില്‍ വധിച്ചത്. ഓപ്പറേഷന്‍ കൊക്കൂണ്‍ എന്നായിരുന്നു വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പേര്. 2004 ഒക്ടോബര്‍ 18-ന് ധര്‍മപുരി പാപ്പിരപ്പട്ടിയിലാണ് തമിഴ്നാട് ദൗത്യസേനയുടെ വെടിയേറ്റു വീരപ്പന്‍ മരിച്ചത്.

ഭരണകൂടങ്ങളുടെ പേടിസ്വപ്നമായി മാറി സത്യമംഗലം കാടുകളില്‍ ചോരയൊഴുക്കി അടക്കി ഭരിച്ചിരുന്ന വീരപ്പന്‍ കാല്‍ നൂറ്റാണ്ടിലധികം കൊലയും കവര്‍ച്ചയും കൊള്ളയും നടത്തിപ്പോന്നിരുന്നു. ഈ കാല്‍നൂറ്റാണ്ടുകാലം കൊണ്ട് 2000-3000 ആനകളെ വീരപ്പന്‍ കൊലപ്പെടുത്തിയെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.

65000 കിലോ ചന്ദനവും സത്യമംഗലത്ത് നിന്ന് കടത്തി. 150 കോടിയോളം വരും ഈ ചന്ദനത്തിന്റെ മൂല്യം. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം നിന്നവരെയും എതിരായി നിന്നവരെയും ഒറ്റിയവരെയും കൊന്നൊടുക്കി വീരപ്പന്‍. അതില്‍ ഒരു ഡിഎഫ്ഒയുടെ തലവെട്ടി മാറ്റി കൊണ്ടുപോയി ശരീരം കത്തിച്ചത് വരെയുണ്ട്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News