7 March 2026

വടക്കന്‍ ഗാസയില്‍ വെന്റിലേറ്റര്‍ നിലച്ചു; 6 നവജാത ശിശുക്കള്‍ മരിച്ചു

ആശുപത്രിയില്‍ ഗുരുതരമായി പരിക്കേറ്റ 650 പേര്‍ ഇപ്പോഴുമുണ്ട്

ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടയില്‍ വടക്കന്‍ ഗാസയിലെ ആശുപത്രികള്‍ അടച്ചുപൂട്ടുന്നു. ഇസ്രയേല്‍ സൈന്യം മെഡിക്കല്‍ സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനിടയിലാണ് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അല്‍-ഖുദ്സ് ഹോസ്പിറ്റലില്‍ തീപിടുത്തമുണ്ടായി. ഇസ്രയേല്‍ സൈനിക നീക്കത്തിനിടെയാണ് തീപിടുത്തം. ഗാസയിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളായ അല്‍-ഷിഫയും അല്‍-ഖുദ്സും ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടി.

ഇതിനിടെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ ആറ് നവജാത ശിശുക്കള്‍ മരിച്ചു. 9 രോഗികളും മരിച്ചു. മൂന്ന ദിവസത്തിനിടെ അല്‍ ശിഫ ആശുപത്രിയില്‍ 32 പേരാണ് മരിച്ചത്. ആശുപത്രിയില്‍ ഗുരുതരമായി പരിക്കേറ്റ 650 പേര്‍ ഇപ്പോഴുമുണ്ട്. ഇതിനിടെ ഇസ്രയേലി ടാങ്കുകള്‍ അല്‍ശിഫ ആശുപത്രി വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഗാസയിലെ എല്ലാ ആശുപത്രികളും പ്രവര്‍ത്തനം നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഗാസയിലേത് ഗുരുതര സാഹചര്യമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

വടക്കന്‍ ഗാസയിൽ സൈനിക നടപടിയില്‍ ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഖാന്‍ യൂനിസ് ബ്രിഗേഡിലെ ടാങ്ക് വിരുദ്ധ യൂണിറ്റിന്റെ തലവനായ യാക്കോവ് അഷൂറിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഖോസല്‍ മുഹമ്മദ് ഹമീസ് ദബബേഷ് കൊല്ലപ്പെട്ടതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്.

ഹമാസിന്റെ സായുധ വിഭാഗത്തിന്റെ ഇന്റലിജന്‍സ് മേധാവിയായി ദബ്ബാഷ് നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു. നിലവില്‍ ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഹമീസ് ദബബേഷ്. ഹമാസിന്റെ സൈനിക വിഭാഗത്തിലെ ഉന്നത അംഗങ്ങളായ തഹ്സിന്‍ മസ്ലം, ജഹദ് അസം, മനീര്‍ ഹരേവ് എന്നിവരെയും വർധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. എന്നാല്‍ മരണവിവരം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ ഗാസയില്‍ മരണസംഖ്യ 11240 ആയി. 4630 കുട്ടികളും 3130 സ്ത്രീകളും ഇതുവരെ കൊല്ലപ്പെട്ടു. 189 ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 41120 പാര്‍പ്പിടങ്ങളും 94 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും 71 മോസ്‌കുകളും മൂന്ന് പള്ളികളും ഇതിനകം തര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 253 സ്‌കൂളുകള്‍ക്കും കേടുപാടുകള്‍ നേരിട്ടു. 181 മില്യണ്‍ ഡോളറിന്റെ കൃഷിനാശമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കൃഷി ഫാമുകൾ 25% നശിപ്പിക്കപ്പെട്ടു.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News