വിക്കി കൗശലും രശ്‌മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ‘ഛാവ’ ആരാധകരെ വല്ലാതെ ആകർഷിക്കുന്നു. ഫെബ്രുവരി 14ന് പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസിൽ തകർക്കുകയാണ്. സാക്‌നിൽക് റിപ്പോർട്ട് പ്രകാരം ഛാവ 25-ാം ദിവസം എല്ലാ ഭാഷകളിലുമായി ഇന്ത്യയിൽ നിന്ന് 6.25 കോടി രൂപ നേടി. ചരിത്ര നാടകമായ ഈ ചിത്രം ആകെ 526.05 കോടി രൂപ നേടി.
ഇതോടെ, ആഭ്യന്തര വിപണിയിൽ 525.7 കോടി രൂപ നേടിയ സണ്ണി ഡിയോളിൻ്റെ 2023-ലെ ചിത്രമായ ഗദർ 2 വിൻ്റെ ലൈഫ് ടൈം കളക്ഷനെ ഛാവ മറികടന്നുവെന്ന് സാക്‌നിൽക്കിൻ്റെ മറ്റൊരു റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഛാവ ബോക്‌സ് ഓഫീസിൽ 500 കോടി ക്ലബ്ബിൽ പ്രവേശിച്ചപ്പോൾ വിക്കി കൗശൽ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആരാധകരോട് നന്ദി പറഞ്ഞു.
ചിത്രത്തിൻ്റെ ഒരു പോസ്റ്റർ പങ്കുവെച്ചു കൊണ്ട് താരം എഴുതി, “നിങ്ങൾ എല്ലാവരും #ഛാവയ്ക്ക് നൽകിയത് സംഖ്യകൾക്കും അപ്പുറമാണ്… നിങ്ങളെല്ലാവരും ഇതിനെ ഒരു വികാരമാക്കി മാറ്റി.”
അദ്ദേഹം കൂട്ടിച്ചേർത്തു, “ഛത്രപതി സംബാജി മഹാരാജിൻ്റെ പൈതൃകം നിങ്ങൾ മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹത്തിൻ്റെ മഹത്വം ശരിക്കും ആഘോഷിച്ചു! ഇതിനായി ഞങ്ങൾ നിങ്ങൾ ഓരോരുത്തരോടും ശരിക്കും നന്ദിയുള്ളവരാണ്. കഥ ഇവിടെ അവസാനിക്കുന്നില്ല… #CHHAAVA ഇപ്പോഴും നിങ്ങളുടെ അടുത്തുള്ള സിനിമാ ശാലകളിൽ!”
ലക്ഷ്‌മൺ ഉടേക്കർ സംവിധാനം ചെയ്‌ത ഛാവ ശിവാജി സാവന്തിൻ്റെ അതേ പേരിലുള്ള മറാത്തി നോവലിൽ നിന്ന് സ്വീകരിച്ചതാണ്. ഛത്രപതി സംഭാജി മഹാരാജ് എന്ന ധീരനായ മറാഠാ ഭരണാധികാരിയായി വിക്കി കൗശലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ മഹാറാണി യേശുഭായിയായി രശ്‌മിക മമന്ദാന അഭിനയിക്കുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസേബിൻ്റെ കഥാപാത്രത്തെ ആണ് അക്ഷയ് ഖന്ന അവതരിപ്പിക്കുന്നത്.
ഔറംഗസേബിൻ്റെ മകൾ ഷെഹ്‌സാദി സിനത്ത്- ഉൻ- നിസ്സ ബീഗമായി ഡയാന പെന്റിയും സർ സേനാപതി ഹംബിറാവു മോഹിതെയുടെ വേഷത്തിൽ അശുതോഷ് റാണയും എത്തുന്നു. മാഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജനാണ് ചിത്രം നിർമ്മിച്ചത്.