7 March 2026

ലണ്ടനിൽ തീവ്ര വലതുപക്ഷ കൂറ്റൻ റാലിയിൽ അക്രമം; പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു

“യുണൈറ്റ് ദി കിങ്‌ഡം” എന്ന പേരിലാണ് ആയിരക്കണക്കിന് ആളുകൾ റാലിയിൽ അണിനിരന്നത്

തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസണിന്‍റെ നേതൃത്വത്തിൽ ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി. ഒന്നര ലക്ഷം ആളുകൾ പങ്കെടുത്ത റാലിയിൽ ജനക്കൂട്ടത്തെ നിയന്ത്രിച്ച പൊലീസിന് നേരെ പ്രതിഷേധക്കാർ അക്രമം അ‍ഴിച്ചു വിട്ടു. നിരവധി ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ പരുക്കേറ്റ നാല് പൊലീസുകാരുടെ നില ഗുരുതരമാണ്. “യുണൈറ്റ് ദി കിങ്‌ഡം” എന്ന പേരിലാണ് ആയിരക്കണക്കിന് ആളുകൾ റാലിയിൽ അണിനിരന്നത്.

അതേസമയം, റാലിയെ പിന്തുണച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക് അടക്കം രംഗത്ത് വന്നു. റാലിയിൽ കൂടിയവരോട് ലൈവ് വീഡിയോയിൽ വന്നാണ് മസ്‌ക് പിന്തുണ അർപ്പിച്ച് സംസാരിച്ചത്. “നിങ്ങൾ അക്രമം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അക്രമം നിങ്ങളുടെ നേരെ വരും (കുടിയേറ്റക്കാരെ ഉദ്ദേശിച്ച്). ഒന്നുകിൽ പോരാടുക അല്ലെങ്കിൽ മരിക്കുക.” -മസ്‌ക് സന്ദേശത്തിൽ പറഞ്ഞു.

അതേസമയം, പൊലീസുകാർക്ക് എതിരേയുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 25 പേരെ അറസ്റ്റ് ചെയ്‌തതായും അന്വേഷണം തുടരുന്നതായും അധികൃതർ അറിയിച്ചു. റാലിയിൽ ഏകദേശം 110,000-നും 150,000-നും ഇടയിൽ ആളുകൾ പങ്കെടുത്തുവെന്നും പൊലീസ് പറയുന്നു. ദേശീയവാദിയും ഇസ്ലാം വിരുദ്ധനും ഇംഗ്ലീഷ് ഡിഫൻസ് ലീഗ് സ്ഥാപകനുമായ ടോമി റോബിൻസൺ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റുകളിൽ ഒരാളാണ്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News