ലോക സമുദ്ര വ്യപാര ചരിത്രത്തില്‍ തങ്കലിപികളാല്‍ വിഴിഞ്ഞം തുറമുഖത്തിൻ്റെ പേര്‍ എഴുതി ചേര്‍ക്കുമ്പോള്‍ അത് കേരള ജനതക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നാണ്. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തുകയാണ് എന്നാണ് പോസ്റ്റിൽ മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിൻ്റെ ഇച്ഛാശക്തിയും സർക്കാരിനൊപ്പം നിലയുറപ്പിച്ച ഈ നാടിൻ്റെ കെട്ടുറപ്പുമാണ് ഈ സ്വപ്‌നം യാഥാർഥ്യം ആക്കിയതെന്നും അദ്ദേഹം പറയുന്നു.
ഈ സർക്കാർ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഒരോ മലയാളിക്കുമുള്ള സമ്മാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യപ്പെടുകയാണ്.