മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവയ്ക്കണം. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും നിര്‍ദ്ദേശമുണ്ട്.
549 കോടി നഷ്‌ടപരിഹാരം വേണമെന്ന എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാൻ ആവില്ലെന്നും ഹൈക്കോടതി അറിയിച്ചു.
പുനരധിവാസ ഭൂമിക്ക് 549 കോടി രൂപ നഷ്‌ടപരിഹാരം വേണമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിൻ്റെ ആവശ്യം. 26 കോടി രൂപയാണ് ഏറ്റെടുത്ത ഭൂമിക്ക് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച നഷ്‌ടപരിഹാരം. ഇത് അപര്യാപ്‌തമാണ് എന്നതാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഏറ്റെടുക്കുന്ന 78.73 ഹെക്ടർ ഭൂമിക്ക് 26 കോടി രൂപ മാത്രം നഷ്‌ടപരിഹാരം നിശ്ചയിച്ചത് ന്യായമല്ലെന്നും ഭൂമി 549 കോടി മൂല്യമുള്ളത് ആണെന്നുമുള്ള വാദം എൽസ്റ്റൺ എസ്റ്റേറ്റ് വ്യാഴാഴ്ച ആവർത്തിച്ചിരുന്നു.























