24 January 2025

‘നമ്മൾ തോക്കില്ല’; ചിന്ത ജെറോം ചെഗുവേരയുടെ സ്വപ്‌ന മണ്ണിലേക്ക്

ഫിദലിൻ്റെയും ചെഗുവേരയുടെയും വിമോചന പോരാട്ടങ്ങളുടെ ഓർമ്മകൾ ഉണർന്നിരിക്കുന്ന ക്യൂബയുടെ വിപ്ലവ മണ്ണിലേക്കാണ് ഇത്തവണത്തെ യാത്ര

ക്യൂബന്‍ യാത്രയുമായി സിപിഐഎം നേതാവ് ചിന്ത ജെറോം. തൻ്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യാത്ര ആരംഭിച്ചതായുള്ള വിവരം പങ്കുവെച്ചത്. ക്യൂബയിലേക്ക് പോകാനായി നിലവില്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുക ആണെന്ന് ചിന്ത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ഫിദലിൻ്റെയും ചെഗുവേരയുടെയും വിമോചന പോരാട്ടങ്ങളുടെ ഓർമ്മകൾ ഉണർന്നിരിക്കുന്ന ക്യൂബയുടെ വിപ്ലവ മണ്ണിലേക്കാണ് ഇത്തവണത്തെ യാത്ര. ബാല്യകൗമാരം മുതൽക്കേ ഉള്ളിൽ വീണ പേരാണ് ക്യൂബ. യൗവ്വന ആരംഭവത്തിൻ്റെ വായനാ അനുഭവങ്ങളിൽ ഫിദലും ചെഗുവേരയും അസംഘ്യം വിപ്ലവകാരികളും ക്യൂബയെ സാമ്രാജ്യത്വ വിരുദ്ധ മുന്നണി പോരാളിയാക്കി മാറ്റിയതിൻ്റെ ഇതിഹാസ സമാനമായ ചരിത്രം ലോകത്തെ ഏതൊരു കമ്യുണിസ്റ്റിനെയും പോലെ എന്നെയും ആവേശ ഭരിതയാക്കിയെന്നും ചന്ത കുറിച്ചു.

ചിന്ത ഫേസ്ബുക്കിൽ കുറിച്ചത്:

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു യാത്ര പോകുകയാണ്. ഫിദലിൻ്റെയും ചെഗുവേരയുടെയും വിമോചന പോരാട്ടങ്ങളുടെ ഓർമ്മകൾ ഉണർന്നിരിക്കുന്ന ക്യൂബയുടെ വിപ്ലവ മണ്ണിലേക്കാണ് ഇത്തവണത്തെ യാത്ര. ബാല്യകൗമാരം മുതൽക്കേ ഉള്ളിൽ വീണ പേരാണ് ക്യൂബ. യൗവ്വനാരംഭവത്തിൻ്റെ വായനാനുഭവങ്ങളിൽ ഫിദലും ചെഗുവേരയും അസംഘ്യം വിപ്ലവകാരികളും ക്യൂബയെ സാമ്രാജ്യത്വ വിരുദ്ധ മുന്നണി പോരാളിയാക്കി മാറ്റിയതിൻ്റെ ഇതിഹാസ സമാനമായ ചരിത്രം ലോകത്തെ ഏതൊരു കമ്യുണിസ്റ്റിനെയും പോലെ എന്നെയും ആവേശഭരിതയാക്കി. ‘ഫിദലിനോടും സഖാക്കളോടും പറയണം, ഈ പോരാട്ടം അവസാനിക്കില്ലെന്ന്, നമ്മൾ തോക്കില്ലെന്നു’ള്ള ചെയുടെ അവസാന വാക്കുകൾ ക്യൂബയെ മാത്രമല്ല, ലോകത്താകെയുള്ള പുരോഗമന പോരാളികൾക്ക് പുതിയ ദിശാബോധം നൽകി; അവരെ മുന്നോട്ട് നയിച്ചു. ചരിത്രത്തിൽ മാത്രമല്ല, വർത്തമാന ലോക രാഷ്ട്രീയത്തിലും പല നിലകളിൽ ലോകത്തിൻ്റെ ശ്രദ്ധാ കേന്ദ്രമായി ക്യൂബ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ ക്യൂബൻ യാത്ര ഒരേ സമയം ചരിത്രപരവും സമകാലികവുമായ യാത്രയാണ് എന്ന് തോന്നുന്നു.

The World Balance ‘With all and For the Good of All ‘എന്ന വിഷയത്തിൽ ക്യൂബയിലെ ഹവാന കൺവെൻഷൻ പാലസിൽ ജനുവരി 28 മുതൽ 31 വരെ നടക്കുന്ന അന്താരാഷ്ട്ര സംഗമത്തിൽ പങ്കെടുക്കാനാണ് ഈ യാത്ര. സമകാലിക ലോക സാഹചര്യത്തിൽ അത്യധികം പ്രാധാന്യം അർഹിക്കുന്ന ഈ സമ്മേളനത്തിൽ സിപിഐഎമ്മിൻ്റെ ഇന്ത്യൻ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി പങ്കെടുക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ സംഘത്തെ പാർട്ടി പോളിറ്റ് ബ്യുറോ അംഗം സഖാവ് സുഭാഷിണി അലി നയിക്കും. സിഐടിയു നേതാവ് സഖാവ് കെഎൻ ഗോപിനാഥും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഒപ്പമുണ്ട്.

ലോകത്തെ ഏതൊരു സഖാവിനെ പോലെയും ക്യൂബയിലേക്കുള്ള യാത്ര എൻ്റെയും സ്വപ്‌നമാണ്. ചെയുടെ മകളായ അലൈഡയും കൊച്ചുമകൾ എസ്സഫും കേരളത്തിലെത്തിയപ്പോൾ ഒപ്പം യാത്ര ചെയ്യാൻ എനിക്കും അവസരം ലഭിച്ചിരുന്നു. ക്യൂബയെ പറ്റി ഇരുവരും വാതോരാതെ സംസാരിക്കും. ഇടയിൽ പലയാവർത്തി അവിടേക്ക് ക്ഷണിക്കുകയും ചെയ്‌തിരുന്നു. ഇരുവരെയും അവരുടെ രാജ്യത്ത് വച്ച് കാണാനും സൗഹൃദം പുതുക്കാനുമുള്ള ഒരു അവസരം കൂടിയാണ് ഈ യാത്ര. ക്യൂബയെ പറ്റിയും യാത്രയെ പറ്റിയും കൂടുതൽ വിവരങ്ങൾ പിന്നീട് അവസരം കിട്ടുമ്പോൾ സഖാക്കളുമായി പങ്കുവയ്ക്കാം.

Share

More Stories

എലോൺ മസ്‌കിനെ ‘നാസി’ എന്ന് വിളിച്ചു; യുഎസ് ന്യൂസ് ചാനൽ അവതാരകയെ പുറത്താക്കി

0
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉദ്ഘാടന റാലിക്കിടെ നടത്തിയ നാസി സല്യൂട്ട് ആംഗ്യത്തിൻ്റെ പേരിൽ മസ്‌കിനെ നാസി എന്ന് സോഷ്യൽ മീഡിയയിൽ വിളിച്ചതിന് മിൽവാക്കി ആസ്ഥാനമായുള്ള ഒരു സിബിഎസ് അഫിലിയേറ്റ് വാർത്താ ചാനൽ...

നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ സിഎൻഎൻ

0
സിഎൻഎൻ അതിൻ്റെ 3,500 തൊഴിലാളികളെ ഉടൻ തന്നെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ്. ഇക്കാര്യം ചാനലിൽ നിന്നുള്ള ആളുകൾ എതിരാളിയായ യുഎസ് നെറ്റ്‌വർക്ക് സിഎൻബിസിയോട് പറഞ്ഞു. യുഎസ് മീഡിയ മൾട്ടിനാഷണൽ ടിവി പ്രേക്ഷകരിൽ നിന്നും നിന്നും...

‘കെജ്‌രിവാൾ അനുയായികൾക്ക് ഒപ്പം യമുനയിൽ കുളിക്കുമോ?’; മുഖ്യമന്ത്രി യോഗി എഎപിക്കെതിരെ ആഞ്ഞടിച്ചു

0
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിനിടയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കിരാഡി നിയമസഭാ മണ്ഡലത്തിൽ തൻ്റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു. ഈ യോഗത്തിൽ അദ്ദേഹം അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിൻ്റെ സർക്കാരിനുമെതിരെ രൂക്ഷമായ...

2025 ഫെബ്രുവരിയിൽ എത്ര ദിവസം ബാങ്കുകൾ അടച്ചിരിക്കും; പൂർണ്ണമായ ലിസ്റ്റ് കാണുക

0
ഫെബ്രുവരിയിൽ എന്തെങ്കിലും പ്രധാനപ്പെട്ട ബാങ്കിംഗ് ജോലികൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ ആസൂത്രണം ചെയ്യാൻ ആരംഭിക്കുക. കാരണം ഈ മാസം പല ദിവസങ്ങളിലും ബാങ്കുകൾ അടച്ചിരിക്കും. 2025 ഫെബ്രുവരിയിൽ സാധാരണ പ്രതിവാര അവധികൾക്കായി...

റിപ്പബ്ലിക് ദിന ആഘോഷത്തിന് കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാന മന്ത്രിയുടെ ക്ഷണം

0
രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025-ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ട അതിഥികളെ...

‘സിഎജി റിപ്പോർട്ട് അന്തിമമല്ല; കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാൻ കഴിയുമായിരുന്നില്ല’: കേരള മുഖ്യമന്ത്രി

0
പിപിഇ കിറ്റ് ഉയർന്ന വിലക്ക് വാങ്ങിയ നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങൾ അടിയന്തിരമായി വാങ്ങേണ്ടതുണ്ടായിരുന്നു. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാൻ കഴിയുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ...

Featured

More News