8 March 2026

ഇന്ന് ശിശുദിനമായി നെഹ്‌റുവിനെ സ്മരിക്കുമ്പോൾ ആ പഴയ ലോക ചരിത്രം കൂടി നിരന്തരം പറയേണ്ടതുണ്ട് നമ്മൾക്ക്

കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും എല്ലാം പൂർണ്ണമായും രാഷ്ട്രം ഏറ്റെടുത്ത നടപടികൾ അക്ഷരാർത്ഥത്തിൽ മുതലാളിത്ത ലോകത്തെത്തന്നെ ഞെട്ടിച്ചുകളഞ്ഞു.

. രഞ്ജിത്ത് പി തങ്കപ്പൻ

വേൾഡ് കോൺഫറൻസ് ഓൺ ചൈൽഡ് വെൽഫെയർ 1925 ജൂൺ 1 ന് ജനീവയിൽ അന്താരാഷ്‌ട്ര ശിശുദിനം ആക്കി പ്രഖ്യാപനം നടത്തി. പിന്നെ പല ദേശങ്ങൾ പല ദിവസങ്ങൾ ആയി ശിശുദിനം അഥവാ ബാലദിനം ആചരിക്കാൻ തുടങ്ങി. 1954 മുതൽ ഐക്യരഷ്ട്രസഭ നവംബർ 20 ലോക ശിശുദിനം ആയി ആചരിക്കുന്നു. ഇന്ത്യയിൽ അത് ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നു ശിശുദിനമായി കൊണ്ടാടുന്നു.

എന്നാൽ പേരിനൊരു ശിശുദിനം ആയികോട്ടെ എന്നതിൽ നിന്നും അതിനൊരു അന്തർദേശീയ മാഹാത്മ്യവും അന്തസ്സും കൈവരുന്നത് 1949 ൽ സോവിയറ്റ് യൂണിയനിൽ, മോസ്‌കോയിൽ വച്ചുനടന്ന അന്തർ ദേശീയ വനിതാ സമ്മേളനത്തിലെ പ്രഖ്യാപനത്തോടെയാണ്. അന്നുമുതൽ ജൂൺ 1 കമ്മ്യൂണിസ്റ്റ്, കമ്മ്യൂണിസ്റ്റ് അനുഭാവ ചേരി രാജ്യങ്ങൾ എല്ലാം ജൂൺ 1 ദേശീയ ഉത്സവങ്ങളാക്കി. കുട്ടികൾ ആണ് രാജാക്കന്മാർ എന്ന കമ്മ്യൂണിസ്റ്റ് പ്രഖ്യാപനം കൂടിയായിരുന്നു അത്.

ലോകത്താദ്യമായി ദേശീയ പ്രാധാന്യവും ദേശീയ ബഹുമതികളും ദേശീയ അവധിയും ദേശീയ ആഘോഷവും പ്രഖ്യാപിച്ചുകൊണ്ട്. കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും എല്ലാം പൂർണ്ണമായും രാഷ്ട്രം ഏറ്റെടുത്ത നടപടികൾ അക്ഷരാർത്ഥത്തിൽ മുതലാളിത്ത ലോകത്തെത്തന്നെ ഞെട്ടിച്ചുകളഞ്ഞു. സോവിയറ്റ് യൂണിയനിലെ വൃദ്ധ ജനങ്ങൾക്കും ആ രാജകീയ പദവി നൽകി ആ മഹത്തായ രാഷ്ട്രം. പൂർണ്ണമായും വൃദ്ധജനങ്ങളെ രാഷ്ട്രം ഏറ്റെടുത്തു. കാരണം അവർ തങ്ങളുടെ യുവത്വം മുഴുവനും അധ്വാനിച്ചിരുന്നു.

നിങ്ങളുടെ ആ അധ്വാനം ആണ് ഈ കാണുന്ന മുഴുവൻ മിച്ചമൂല്യവും ഈ മുഴുവൻ സമ്പത്തും എന്ന് ലോകത്താദ്യമായി ഒരു രാഷ്ട്രം സ്വന്തം ജനത്തോടു സത്യം സത്യമായി പറഞ്ഞുകൊടുത്തു. ഈ വാർത്തകൾ പുറത്തുവരാതിരിക്കാനും ഇപ്പോഴത്തെപ്പോലെ സോവിയറ്റ് യൂണിയനെതിരെ വ്യാജ വാർത്തകളും പച്ച നുണകളും പ്രചരിപ്പിക്കാനായിരുന്നു ലോകത്തെ തൊണ്ണൂറു ശതമാനം മാധ്യമങ്ങളും ഉത്സാഹിച്ചത്.


കാരണം അവർക്കു ഭയമായിരുന്നു. എല്ലാവർക്കും വീടും ആരോഗ്യവും തൊഴിലും വരുമാനവും ഭക്ഷണവും വിദ്യാഭ്യാസവും നൽകുന്ന ഒരു നാടിനെ, സോവിയറ്റ് തട്ടിപ്പുകൾ ആയി അവർ ശിശുദിന ആഘോഷങ്ങളെ പരിഹസിച്ചു. അറിയണം ..ഓർക്കണം .. ഇന്ന് ശിശുദിനമായി ചാച്ച നെഹ്‌റുവിനെ സ്മരിക്കുമ്പോൾ ആ പഴയ ലോക ചരിത്രം കൂടി നിരന്തരം പറയേണ്ടതുണ്ട് നമ്മൾക്ക്..

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News