രാജ്യം ഉറ്റുനോക്കിയ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുറത്തുവരുമ്പോൾ എൻഡിഎ കേവലഭൂരിപക്ഷം മറികടന്നത് എല്ലാവരെയും ഞെട്ടിച്ചു. വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ എൻഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം 182 ആയിരുന്നു. അപ്പോൾ ഇന്ത്യ സഖ്യം 57 ഇടത്ത് മാത്രമാണ് ലീഡ് ചെയ്‌തത്. 46 കേന്ദ്രങ്ങളിൽ ആണ് വോട്ടെണ്ണൽ നടന്നത്. അരമണിക്കൂറിനുള്ളിൽ തന്നെ ട്രെൻഡ് അറിയാനായി.
ബിഹാർ ആരുപിടിക്കും എന്ന ധാരണ മുന്നണികൾക്ക് ആദ്യ മണിക്കൂറുകളിൽ തന്നെ ഉണ്ടായി. എക്‌സിറ്റ് പോളിൽ എൻഡിഎ ആയിരുന്നു ട്രെൻഡിങ് എങ്കിലും ഫലങ്ങൾ മാറിമറിയാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ പങ്കുവെച്ചിരുന്നു.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായി റെക്കോർഡ് പോളിംഗാണ് ബിഹാറിൽ രേഖപ്പെടുത്തിയത്. 64.7 ശതമാനം. ഇരുഘട്ടങ്ങളിലും സാധാരണ ഗതിയിൽ നിന്നും വ്യത്യസ്‍തമായി. പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി എന്ന പ്രത്യേകതയുമുണ്ട്.























