8 March 2026

സൂപ്പർസ്റ്റാറും മാരി സെൽവരാജും ഒന്നിക്കുമ്പോൾ സംഭവിക്കുന്നത് മാസ്സോ ക്ലാസ്സോ?

മുൻ ചിത്രങ്ങളെ പോലെ തന്നെ രജിനിക്കൊപ്പമുള്ള ചിത്രവും സാമൂഹിക പ്രസക്തിയുള്ള ചിത്രമായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

തമിഴകത്തെ ജാതി രാഷ്ട്രീയങ്ങൾ തുറന്ന് കാണിച്ച സംവിധായകനാണ് മാരി സെൽവരാജ്. ഇപ്പോൾ തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജിനികാന്തിനെ നായകനാക്കി മാരിസെൽവരാജ് ചിത്രമൊരുക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജിനിയുടെ 171 -ാം ചിത്രത്തിന് ശേഷം ഒരുങ്ങുന്ന ചിത്രമാണ് മാരിസെൽവരാജ് സംവിധാനം ചെയ്യുന്നത്. നിലവിൽ ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയാൻ എന്ന ചിത്രത്തിലാണ് രജിനി അഭിനയിക്കുന്നത്. ‘തലൈവർ 171’ പേരിട്ടിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം സൺപിക്‌ചേഴ്‌സ് ആണ് നിർമിക്കുന്നത്.

‘പരിയേറും പെരുമാൾ’, ‘കർണൻ’, ‘മാമന്നൻ’ എന്നീചിത്രങ്ങൾക്ക് ശേഷമാണ് രജിനി ചിത്രവുമായി മാരി സെൽവരാജ് എത്തുന്നത്. മുൻ ചിത്രങ്ങളെ പോലെ തന്നെ രജിനിക്കൊപ്പമുള്ള ചിത്രവും സാമൂഹിക പ്രസക്തിയുള്ള ചിത്രമായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. രജിനിയുടെ ഹിറ്റ് ചിത്രം ജയിലർ ഒരുക്കിയ നെൽസൺ ദിലീപ് കുമാറും രജിനിക്കായി കഥയൊരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാരി സെൽവരാജ് ചിത്രത്തിന് ശേഷമായിരിക്കും നെൽസൺ ചിത്രം ഒരുങ്ങുക.

ടി.ജെ. ജ്ഞാനവേൽ ഒരുക്കുന്ന ‘വേട്ടയാൻ’ എന്ന ചിത്രത്തിൽ പോലീസ് ഓഫീസറായിട്ടാണ് രജിനി എത്തുക. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥയൊരുങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മഞ്ജു വാര്യർ, റാണ ദഗ്ഗുബതി, ഫഹദ് ഫാസിൽ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News