ഉപഭോക്താക്കളെ ആവേശത്തിലാക്കാന്‍ വാട്‌സ്ആപ്പ് പുതുവത്സരത്തെ വരവേല്‍ക്കാൻ തയ്യാറാകുന്നു. ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്തുന്ന നിരവധി പുതിയ ഫീച്ചറുകളാണ് മെറ്റയുടെ ഈ മെസേജിംഗ് പ്ലാറ്റ്‌ഫോം 2025ന്റെ തുടക്കത്തിൽ അവതരിപ്പിക്കുന്നത്. പുതുവത്സരാശംസകള്‍ കൈമാറാനായുള്ള സ്റ്റിക്കറുകളും ഇമോജികളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.
വാട്‌സ്ആപ്പില്‍ ഇനി ന്യൂഇയര്‍ തീമോടെയുള്ള വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുന്ന പുതിയ സവിശേഷതയാണ് ഏറെ പ്രാധാന്യമുള്ളത്. ഫെസ്റ്റിവല്‍ വൈബുകള്‍ മികവുറ്റതാക്കുന്ന ആനിമേഷനുകളും സ്റ്റിക്കറുകളും ഉപഭോക്താക്കള്‍ക്ക് സന്തോഷകരമായ അനുഭവം സമ്മാനിക്കും. പുതുവത്സരത്തിന് പുറമെ, മറ്റു ഉത്സവ ദിനങ്ങളിലും ഫെസ്റ്റിവല്‍ ബാക്ക്‌ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും വാട്‌സ്ആപ്പില്‍ ലഭ്യമാക്കുമെന്നതാണ് വലിയ മാറ്റം.
വാട്‌സ്ആപ്പിന്റെ പ്രത്യേക പുതിയ സ്റ്റിക്കറുകള്‍ക്ക് പുറമെ, ന്യൂഇയര്‍ അവതാര്‍ സ്റ്റിക്കറുകള്‍, ആനിമേറ്റഡ് റിയാക്ഷനുകള്‍, പാര്‍ട്ടി ഇമോജികള്‍ എന്നിവയും വിപുലമായ അനുഭവം നല്‍കും. പ്രത്യേകിച്ച്, പാര്‍ട്ടി ഇമോജികള്‍ ഉപയോഗിക്കുമ്പോള്‍ അയക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും സ്ക്രീനില്‍ ആനിമേറ്റഡ് ആഘോഷം പ്രത്യക്ഷപ്പെടുന്ന രീതിയും വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫെസ്റ്റിവല്‍ ആശംസകള്‍ അതുല്യമായ രീതിയില്‍ കൈമാറാന്‍ ഈ പുതിയ ഫീച്ചറുകള്‍ ഉപകരിക്കുമെന്ന് വാട്‌സ്ആപ്പ് പ്രതീക്ഷിക്കുന്നു. ഉപയോക്താക്കളെ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ഈ മാറ്റങ്ങളിലൂടെ വാട്‌സ്ആപ്പിന്റെ പ്രധാന ലക്ഷ്യം.
വാട്‌സ്ആപ്പിന്‍റെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന പുതിയ സവിശേഷതകളിലൊന്ന്, ഗ്രൂപ്പിലെ ചില അംഗങ്ങളെ മാത്രം തിരഞ്ഞെടുക്കി ഗ്രൂപ്പ് കോള്‍ നടത്താനുള്ള സംവിധാനമാണ്. ഇതിന് പുറമെ, പുതിയ അണ്ടര്‍വാട്ടര്‍, കരോക്കേ മൈക്രോഫോണ്‍, പപ്പി ഇയേഴ്‌സ് തുടങ്ങിയ വീഡിയോ കോള്‍ ഇഫക്ടുകളും ശ്രദ്ധേയമാക്കി. പുതുവത്സരത്തിന് അനുയോജ്യമായ ഈ പുതുമകളിലൂടെ ഉപഭോക്താക്കളുടെ ഉത്സവാഘോഷം വര്‍ധിപ്പിക്കാനും വാട്‌സ്ആപ്പ് വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.