19 March 2025

കേരളത്തിൽ വൈദ്യുതി വിതരണത്തിലേക്ക് അദാനി കാലു കുത്തുമ്പോൾ

കേരളത്തിൻ്റെ വൈദ്യുതി വിതരണ മേഖലയിലേക്ക് അദാനി കടന്നുവരുമ്പോൾ നിലവിൽ അദാനി പവർ വൈദ്യുതി വിതരണം നടത്തിവരുന്ന ഛത്തീസ്ഗഢ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ പരിശോധിക്കുന്നത് നന്നായിരിക്കും.

| കെ സഹദേവൻ

കേരളത്തിൻ്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ 403 മെഗാവാട്ട് വൈദ്യുതി സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങാൻ തീരുമാനമായെന്ന് വാർത്തകൾ. അദാനി പവർ, DB പവർ എന്നീ കമ്പനികളിൽ നിന്ന് യഥാക്രമം 303 MW, 100 MW വൈദ്യുതി, യൂണിറ്റ് ഒന്നിന് 6.88 രൂപയ്ക്ക് വാങ്ങാനാണ് തീരുമാനം.

ഇരു കമ്പനികളും പ്രതി യൂണിറ്റ് 6.90 രൂപ (അദാനി), 6.97 രൂപ (DB) എന്ന നിരക്കിലായിരുന്നു ക്വാട്ട് ചെയ്തത്. വൈദ്യുതി റെഗുലേറ്ററി ബോർഡിൻ്റെ വില പേശൽ ശക്തിയിലാണ് യൂണിറ്റിന് 2 പൈസ കുറയ്ക്കാനായത്!!
കരാർ നടപടികൾ പൂർത്തിയായാൽ അടുത്ത 5 വർഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി ഈ കമ്പനികളിൽ നിന്ന് വാങ്ങേണ്ടി വരും. കേരളത്തിൻ്റെ നിലവിലെ പീക് ഡിമാൻ്റിൻ്റെ 10% വരും ഇത്.

കേരളത്തിൻ്റെ വൈദ്യുതി വിതരണ മേഖലയിലേക്ക് അദാനി കടന്നുവരുമ്പോൾ നിലവിൽ അദാനി പവർ വൈദ്യുതി വിതരണം നടത്തിവരുന്ന ഛത്തീസ്ഗഢ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ പരിശോധിക്കുന്നത് നന്നായിരിക്കും.

ഗുജറാത്ത് ഗവൺമെൻ്റ് 2021-22 കാലയളവിൽ അദാനി പവറിൽ നിന്ന് വാങ്ങിയ ശരാശരി വൈദ്യുതി ചെലവിൽ 102% വർധനവ് ഉണ്ടായതായി വൈദ്യുതി മന്ത്രി നിയമസഭയിൽ വെളിപ്പെടുത്തുകയുണ്ടായി. 2022-ൽ യൂണിറ്റിന് 3.58 രൂപ ഉണ്ടായതിൽ നിന്ന് 2023 മാർച്ച് ആയപ്പോഴേക്കും 7.24 രൂപയായി വർദ്ധിച്ചുവെന്നാണ് AAP അംഗത്തിൻ്റെ ചോദ്യത്തിന് മറുപടിയായി സംസ്ഥാന ഊർജ മന്ത്രി കനു ദേശായി സഭയെ അറിയിച്ചത്.
യൂണിറ്റിന് 2.89 രൂപ മുതൽ 2.35 രൂപ വരെയുള്ള വിലയിൽ 25 വർഷത്തേക്ക് വൈദ്യുതി നൽകാൻ 2007-ൽ ഉണ്ടാക്കിയ കരാറിന് ശേഷമാണ് ഈ വർധനവ്.

വില വർധിച്ചിട്ടും, സംസ്ഥാന സർക്കാർ 2021-നെ അപേക്ഷിച്ച് 2022-ൽ 7.5% അധിക വൈദ്യുതി അദാനി പവറിൽ നിന്ന് വാങ്ങിയതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ രണ്ട് വർഷങ്ങളിൽ (2021-2022) നിശ്ചിത ചാർജുകളും യൂണിറ്റ് വൈദ്യുതി ചെലവും ഉൾപ്പെടെ 8,160 കോടി രൂപ ഗുജറാത്ത് സർക്കാർ അദാനി പവറിന് നൽകിയതായാണ് വാർത്തകൾ.

എന്തുകൊണ്ടിങ്ങനെ?

വൈദ്യുതി വിതരണത്തിൽ അദാനിയെപ്പോലുള്ള സ്വകാര്യ കമ്പനികളെ ആശ്രയിക്കുകയല്ലാതെ സർക്കാരുകൾക്ക് മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല. ഇക്കാര്യത്തിൽ റെഗുലേറ്ററി ബോർഡുകളുടെ തീരുമാനത്തിന് കീഴ്പ്പെടുക മാത്രമാണ് സർക്കാരിന് ചെയ്യാനുള്ളത്. 2020-ൽ കേന്ദ്ര സർക്കാർ ഇലക്ട്രിസിറ്റി ആക്ട് ഭേദഗതി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചപ്പോൾ സംസ്ഥാന നിയമസഭ ഈ വിഷയത്തിൽ ഒരു ചർച്ച പോലും നടത്താതെ മൗനം പാലിച്ചിരുന്നതിൻ്റെ പരിണതഫലമാണിത്.

കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് 2020ലെ സുപ്രധാന മാറ്റങ്ങൾ താഴെപ്പറയുന്നവയാണ്;

  1. സംസ്ഥാനങ്ങളുടെ അധികാരം കുറയ്ക്കുകയും; 2. ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുന്ന സബ്‌സിഡികള്‍ ഇല്ലാതാക്കുന്നതും; 3. പൊതു ഉടമസ്ഥതയിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതും; 4. വൈദ്യുതി ഉത്പാദന-വിതരണ മേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം അനുവദിക്കുന്നതും; 5. കാര്‍ഷിക മേഖലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ വൈദ്യുതി വിതരണം ഇല്ലാതാക്കുന്നതും; 6. യുക്തിരഹിതമായ താരിഫ് പരിഷ്‌കരണത്തിലൂടെ ഉപഭോക്താക്കളുടെ ഭാരം ഇരട്ടിപ്പിക്കുന്നതും; 7. നിയമത്തിൽ സൂചിപ്പിക്കുന്ന, ഇലക്ട്രിസിറ്റി കോണ്‍ട്രാക്ട് എന്‍ഫോര്‍സ്‌മെന്റ് അതോറിറ്റിയെ വൈദ്യുതി മേഖലയിലെ കേന്ദ്രീകൃത അധികാര ശക്തിയായി മാറ്റുന്നതും ആയിരിക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട് (കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബിൽ എന്തുകൊണ്ട് എതിർക്കപ്പെടണം? ട്രാൻസിഷൻ സ്റ്റഡീസ് പബ്ലിക്കേഷൻസ്, 2020).

വൈദ്യുത മേഖലയിലെ നിയമങ്ങള്‍ ഭേദഗതി ചെയ്ത് കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിന് വിധേയമാക്കിയത് 2003ല്‍ അധികാരത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തന്നെയായിരുന്നു. ഉത്പാദന മേഖലയിലടക്കം സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ നയ സമീപനങ്ങളുടെ തുടര്‍ച്ച തന്നെയാണ് 2020ലെ നിയമഭേദഗതിയിലും കാണാൻ കഴിയുക. അതോടൊപ്പം തന്നെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് കൂടുതല്‍ അധികാരം കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങളും ഇതോടൊപ്പം നടന്നു.

ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 1910, ദ ഇലക്ട്രിസിറ്റി സപ്ലൈ ആക്ട് 1948, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ആക്ട് 1998 എന്നീ നിയമങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകൊണ്ടാണ് ഇലക്ട്രിസിറ്റി ആക്ട് 2003 തയ്യാറാക്കിയിട്ടുള്ളത്. വൈദ്യുതി മേഖലയില്‍ സ്വകാര്യവല്‍ക്കരണമടക്കമുള്ള നിരവധി കര്‍ശന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 2003ലെ നിയമ നിര്‍മ്മാണം നടത്തിയത്. രാജ്യം സ്വീകരിച്ച സ്വകാര്യവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുരൂപമാകുന്ന വിധത്തിലായിരുന്നു ഈ നിയമ നിര്‍മ്മാണം.

1998വരെയുള്ള കാലയളവില്‍ വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനും ഉള്ള ഉത്തരവാദിത്തം വലിയൊരളവില്‍ കേന്ദ്ര സര്‍ക്കാരിന്റേതും സംസ്ഥാന സര്‍ക്കാരുകളുടേതും ആയിരുന്നു. സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ ഇക്കാര്യം ഒരുപരിധിവരെ ഭംഗിയായി നിര്‍വ്വഹിച്ചിരുന്നതുമായിരുന്നു. 1998ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ രൂപീകരണത്തോടൊപ്പം സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ പിരിച്ചുവിടാനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയും ഉത്പാദന-വിതരണ-പ്രസരണ മേഖലകളിലേക്ക് സ്വകാര്യ കമ്പനികളെ അനുവദിക്കുകയും ചെയ്തു. എന്നിരുന്നാലും കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ബോര്‍ഡുകള്‍ പിരിച്ചുവിടാതിരിക്കുകയും സ്വകാര്യ കമ്പനികളെ വൈദ്യുത വിതരണ മേഖലയിലേക്ക് കടന്നുകയറാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.

2003ലെ നിയമ നിര്‍മ്മാണത്തിന് ശേഷം വൈദ്യുതി ഉത്പാദന-വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികളുടെ വന്‍തോതിലുള്ള കടന്നുകയറ്റം ഉണ്ടായതായി കാണാവുന്നതാണ്. വൈദ്യുത ഉത്പാദന മേഖല കാര്യക്ഷമമാക്കുന്നതിനും മത്സരം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നിയമ നിര്‍മ്മാണം നടത്തിയിരിക്കുന്നത് എന്നാണ് അധികൃതര്‍ അന്ന് അവകാശപ്പെട്ടിരുന്നത്. ഈ നിയമത്തിന്‍ കീഴില്‍ ഒരു സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും റെഗുലേറ്ററി കമ്മീഷനും ഒരു അപ്പല്ലറ്റ് ട്രിബ്യൂണലും രൂപീകരിക്കുകയുണ്ടായി.

വൈദ്യുതി ഉത്പാദന-വിതരണ മേഖലയില്‍ നേരിട്ടുള്ള സ്വകാര്യ നിക്ഷേപം, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍, വിപണി വികസനം എന്നിവ സാധ്യമാക്കുവാന്‍ ഈ നിയമ നിര്‍മ്മാണം സഹായിച്ചുവെന്നും അധികാരികള്‍ അവകാശപ്പെടുന്നുണ്ട്.

പ്രസരണ-വിതരണ മേഖലകളെ കൂടി പൂര്‍ണ്ണമായും സ്വകാര്യ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തുകൊണ്ട് 2020ൽ തയ്യാറാക്കിയ നിയമത്തിൻ്റെ അനന്തരഫലമാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന നിയമ ഭേദഗതികൾ കേന്ദ്ര സർക്കാർ പാസാക്കുമ്പോൾ സംസ്ഥാന നിയമസഭ സ്വാഭാവിക രീതിയിൽ ഉയർത്തേണ്ട ഒരു പ്രതിഷേധവും കേരള സർക്കാർ ഉയർത്തുകയുണ്ടായില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Share

More Stories

ആഫ്രിക്കൻ രാഷ്ട്രം നൈജർ ഫ്രഞ്ച് യൂണിയനിൽ നിന്ന് പിന്മാറി

0
മുൻ കൊളോണിയൽ ശക്തിയായ ഫ്രാൻസുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾക്കിടയിൽ, ഫ്രഞ്ച് സംസാരിക്കുന്ന ആഗോള ഗ്രൂപ്പായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ഫ്രാങ്കോഫോൺ നേഷൻസിൽ (OIF) നിന്ന് നൈജർ പിന്മാറി. രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം...

റോഡ് നിർമ്മാണ തട്ടിപ്പ് റിപ്പോർട്ട് ചെയ്തതിന് ഛത്തീസ്ഗഢിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

0
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനാണ് ഫ്രീലാൻസ് ജേണലിസ്റ്റ് മുകേഷ് ചന്ദ്രകർ കൊല്ലപ്പെട്ടതായി പോലീസ് . ഒരു കരാറുകാരനും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും ഒരു സൂപ്പർവൈസറും ചേർന്നാണ്...

ഐമാക്സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാകാൻ മോഹൻലാലിന്റെ ‘എൽ2: എമ്പുരാൻ’

0
സൂപ്പർസ്റ്റാർ മോഹൻലാൽ തന്റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രം "L2: എമ്പുരാൻ" ഐമാക്സിൽ റിലീസ് ചെയ്യുന്ന മലയാള സിനിമയിലെ ആദ്യ ചിത്രമാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ചുകൊണ്ട്...

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

0
പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാ‌ർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. 15 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുമായുള്ള...

വിവോ V50e ഏപ്രിൽ പകുതിയോടെ ഇന്ത്യയിൽ എത്തുമെന്ന് സൂചന

0
Vivo V50e മുമ്പ് നിരവധി സർട്ടിഫിക്കേഷൻ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ വിപണികളിൽ ലോഞ്ച് ചെയ്തേക്കാം. സ്മാർട്ട്‌ഫോണിന്റെ സാധ്യതയുള്ള ഇന്ത്യൻ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഒരു സമീപകാല റിപ്പോർട്ട് സൂചന നൽകിയിട്ടുണ്ട്. 2024...

“കേന്ദ്രം അത്തരം ഡാറ്റ സൂക്ഷിച്ചിട്ടില്ല”: മഹാ കുംഭമേളയിലെ മരണങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം

0
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആറ് ആഴ്ചകൾക്കുശേഷം , കേന്ദ്രം സ്വന്തമായി അന്വേഷണം നടത്തിയിട്ടില്ലെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

Featured

More News