ലോകത്തുള്ള നിരവധി ഭാഷകളിലും വിഭാഗങ്ങളിലുമായി ഒട്ടേറെ സിനിമകൾ ഇന്ന് നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്യുന്നുണ്ട്. എന്നാൽ ആപ്പ് തുറന്നാൽ ഏത് സിനിമ കാണും എന്ന് ആശയക്കുഴപ്പം ഉണ്ടാകാറുള്ളവരാകും നമ്മളിൽ പലരും . ഇനി അതിനിടവരില്ല.
ഉപയോക്താക്കൾക്ക് എന്ത് തിരയണമെന്നും കാണണമെന്നും തീരുമാനിക്കാൻ സഹായിക്കുന്നതിന് നെറ്റ്ഫ്ലിക്‌സിൽ ആർട്ടിഫിഷ്യൽ ഇൻ്റെലിജൻനെ (AI) ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഭാഷ, മാനസികാവസ്ഥ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉപയോഗിച്ച് സിനിമകളും ടിവി ഷോകളും കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു എഐ പവർഡ് സെർച്ച് ടൂളാണ് നിലവിൽ പരീക്ഷിച്ചു വരുന്നത് .
നെറ്റ്ഫ്ലിക്‌സിൻ്റെ എഐ പവർഡ് സെർച്ച് ഓപ്പൺ എഐയുടെ മോഡലുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും പരിമിതമായ എണ്ണം iOS ഉപയോക്താക്കൾക്ക് ഇത് നിലവിൽ ലഭ്യമാണ്. ഉടൻ തന്നെ യുഎസിലേക്കും മറ്റ് വിപണികളിലേക്കും വ്യാപിപ്പിക്കാനാണ് നെറ്റ്ഫ്ലിക്‌സ് പദ്ധതിയിടുന്നത് .