7 March 2026

ഭാരത മാതാവിനെ കാവിക്കൊടി പിടിപ്പിച്ചത് ആര്?

അബനീന്ദ്രനാഥ് വരച്ച ചിത്രം ഇപ്പോഴും കൊല്‍ക്കത്തിയിലെ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നുണ്ട്

ഭാരത് മാതാവിൻ്റെ ഉടമസ്ഥാവകാശം ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ കഴിയുമെങ്കില്‍ അത് ബംഗാളിൻ്റെ അഭിമാനമായ ബങ്കിംചന്ദ്ര ചാറ്റര്‍ജിക്കും അബനീന്ദ്രനാഥ ടാഗോറിനും മാത്രമാണ്. ആര്‍എസ്എസ് രൂപികരിക്കുന്നതിന് മുമ്പ് തന്നെ ‘ഭാരത് മാതാ’ എന്ന സങ്കല്‍പം കൊണ്ടുവന്നത് ഇവരാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ചാറ്റര്‍ജിയുടെ ആനന്ദമഠം വായിച്ചതിൻ്റെ പ്രേരണയാലാണ് രബിന്ദ്രനാഥ ടാഗോറിൻ്റെ മരുമകനായ അബനീന്ദ്രനാഥ് ഭാരത് മാതാവിന് മുഖവും രൂപവും നല്‍കിയത്. കാളിയുടെയും ദുര്‍ഗയുടെയും സൗമ്യഭാവമാണ് ചിത്രത്തിന് നല്‍കിയത്. അബനീന്ദ്രനാഥ് വരച്ച ചിത്രം ഇപ്പോഴും കൊല്‍ക്കത്തിയിലെ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നുണ്ട്.

എന്നാല്‍ അബനീന്ദ്രനാഥ ടാഗോറിൻ്റെ ഭാരതാംബയുടെ ചിത്രം തികച്ചും വ്യത്യസ്തമാണ്. അബനീന്ദ്രനാഥ ടാഗോറിൻ്റെ ഭാരത് മാതാക്ക് നാല് കൈകളുണ്ട്. ഒന്നില്‍ ഒരു പുസ്‌തകം വഹിക്കുന്നു. മറ്റൊന്നില്‍ ഒരു മാല. മൂന്നാമത്തേതില്‍ ഒരു നെല്ലിൻ്റെ കറ്റയും നാലാമത്തേതില്‍ ഒരു വെളുത്ത തുണിയും മാത്രമാണ് ഉള്ളത്. അത് ശിക്ഷയെയും ദീക്ഷയെയും അന്നത്തെയും വസ്ത്രത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.

ആര്‍എസ്എസിൻ്റെ ഭാരാതംബയില്‍ ഇന്ത്യയുടെ ഭൂപടത്തിന് മുന്നില്‍ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയാണ് ഉള്ളത്. സമീപത്ത്‌ ഒരു സിംഹത്തെയും കാണാം. അബനീന്ദ്രനാഥ് ടാഗോര്‍ വരച്ച ചിത്രത്തില്‍ ഒരു കൊടിയും വരച്ചിട്ടില്ലെന്നതാണ് വസ്‌തുത. ഇത് രാജ്യത്തിൻ്റെ അടയാളമാണെന്നും ആര്‍എസ്എസിൻ്റെ കാര്യാലയം ഇറക്കിയ ചിത്രമല്ലെന്നുമാണ് കാവിക്കൊടി ഏന്തിയ ചിത്രത്തെ അനുകൂലിക്കുന്നവരുടെ വാദം.

ഭാരാതാംബയുടെ ചിത്രം പുറത്തു വന്ന് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരത് മാതാവിന് രാജ്യത്ത് ഒരുക്ഷേത്രം പണിതത്. വാരാണസിയിലെ ആ ക്ഷേത്രം ഉദ്ഘാടനം ചെയ്‌തത് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയായിരുന്നു. അവിടെ വിഗ്രഹങ്ങള്‍ക്ക് പകരം അവിഭക്ത ഇന്ത്യയുടെ ഭൂപടമായിരുന്നു വച്ചിരുന്നത്. നാനാത്വത്തില്‍ ഏകത്വത്തിന് സമര്‍പ്പിച്ചു കൊണ്ട് ഇത് എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുത്തു. ഇതാണ് പഴയ ഭാരതാംബയുമായി ബന്ധപ്പെട്ട ചരിത്രം.

അതേസമയം രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത് രാജ്യത്തിന്റെ അടയാളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് പൂക്കള്‍ അര്‍പ്പിച്ചാണ് രാജ്ഭവനില്‍ ഗവര്‍ണര്‍ പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News