7 March 2026

എന്തുകൊണ്ടാണ് നവംബറിലെ ആദ്യ ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടത്തുന്നത്?; 180 വർഷത്തിന്റ ചരിത്രം

അങ്ങനെയൊരു ദിവസം നിശ്ചയിച്ചതിന് പിന്നിൽ അമേരിക്കൻ കാർഷിക സംസ്കാരത്തിന്‍റെയും സാമൂഹ്യജീവിതത്തിന്റേയും വലിയൊരു ചരിത്രമുണ്ട്. യുഎസിന്റെ കാർഷിക സംസ്കാരത്തിൽ നവംബറിന് വലിയ പ്രാധാന്യമുണ്ട്.

ഈ വരുന്ന നവംബർ അഞ്ച് ചൊവ്വാഴ്ച 47-ാമത് അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. നവംബർ മാസത്തിനും ചൊവ്വാഴ്ചയ്ക്കുമെല്ലാം അമേരിക്കൻ തിരഞ്ഞെടുപ്പിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട് . നാല് വർഷത്തിലൊരിക്കൽ നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ച മാത്രമാണ് അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുക.

ഇത് ഒന്നും രണ്ടുമല്ല, 180 വർഷത്തിന്റ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട് . 1844ലായിരുന്നു അവസാനമായി ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന രീതിയിൽ യുഎസിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ രീതി കാര്യക്ഷമമല്ലെന്നും മുന്നോട്ട് കൊണ്ടുപോകാനുമാകില്ലെന്ന് അക്കാലത്ത് വിമർശനം ശക്തമായി. അതോടുകൂടി 1845ൽ യു എസ് കോൺഗ്രസ് ഒരു നിയമം പാസാക്കി. പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഏകീകൃത തീയതി നിശ്ചയിച്ച് ക്രമക്കേടുകൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നിയമം.

നവംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ചയാകണം തിരഞ്ഞെടുപ്പെന്ന് നിയമം നിർദേശിച്ചു. പക്ഷെ അപ്പോൾ അങ്ങനെയൊരു ദിവസം നിശ്ചയിച്ചതിന് പിന്നിൽ അമേരിക്കൻ കാർഷിക സംസ്കാരത്തിന്‍റെയും സാമൂഹ്യജീവിതത്തിന്റേയും വലിയൊരു ചരിത്രമുണ്ട്. യുഎസിന്റെ കാർഷിക സംസ്കാരത്തിൽ നവംബറിന് വലിയ പ്രാധാന്യമുണ്ട്.

വസന്തകാലത്തേയും വേനൽക്കാലത്തേയും വിളവെടുപ്പിനിടയ്ക്ക് കർഷകർക്ക് ലഭിക്കുന്ന ചെറിയ ഇടവേളയാണ് നവംബർ. യുഎസിലെ കർഷകരെല്ലാം ഗ്രാമീണമേഖലകളിലാണ് ജീവിച്ചിരുന്നത്. വോട്ടെടുപ്പിന് സജ്ജീകരിച്ച കേന്ദ്രങ്ങളിൽ നിന്ന് വളരെ ദൂരെയായിരിക്കും ഈ കർഷക ഗ്രാമങ്ങൾ. ഞായറാഴ്ചകൾ സാധാരണ ഗതിയിൽ പ്രാർത്ഥനാ ദിവസമായതിനാൽ വോട്ടർമാരെല്ലാം പള്ളിയിലായിരിക്കും. പള്ളിയിൽ പോയി വിശ്രമിച്ച ശേഷം കാൽനടയായോ കുതിരപ്പുറത്തോ കയറി വോട്ടെടുപ്പ് കേന്ദ്രത്തിലെത്താൻ ഒരു ദിവസം വേണം. ഈ ദിവസമാണ് തിങ്കളാഴ്ച.

അന്നേദിവസം വോട്ട് ചെയ്ത് മടങ്ങാം. ബുധനാഴ്ച യുഎസിൽ കർഷകർക്ക് വിപണി ദിവസമാണ്. ചൊവ്വാഴ്ച വോട്ട് ചെയ്ത് മടങ്ങിയാൽ ഇതും തടസപ്പെടില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങൾ പൂർണമായും കാർഷിക ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാകും. അങ്ങിനെയാണ് നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ദിവസമാകുന്നത്.

ഇത്തരത്തിൽ നാടിന്റെ സാമൂഹ്യ ജീവിതത്തിനനുസരിച്ച് വോട്ടെടുപ്പ് ദിവസം ക്രമീകരിച്ച വേറെയും രാജ്യങ്ങളുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ജർമനി, ഫ്രാൻസ്, ബെൽജിയം, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ഞായറാഴ്ചയാണ് വോട്ടെടുപ്പ് ദിനം. ഓസ്ട്രേലിയയിൽ ശനിയാഴ്ചയും ഇംഗ്ലണ്ടിൽ വ്യാഴാഴ്ചയുമായി നിശ്ചയിച്ചിരിക്കുന്നു. കാനഡയിൽ എല്ലാ നാല് വർഷത്തിനിടയിലും ഒക്ടോബർ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് ദിവസമായി നിശ്ചയിച്ചിരിക്കുന്നത്.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News