7 March 2026

സഭ പല തട്ടിലായാൽ വത്തിക്കാൻ അച്ചടക്കത്തിൻ്റെ വടിയെടുക്കുമോ?

വത്തിക്കാനിലെ മാർപാപ്പായ്ക്ക് കീഴിൽ 24 വ്യത്യസ്ത സഭകളായിട്ടാണ് കത്തോലിക്കാ സമൂഹത്തിൻ്റെ ഘടന

കഴിഞ്ഞ ദിവസം ജോർജ് ജേക്കബ് കൂവക്കാടിനെ കർദിനാളായി വത്തിക്കാൻ അവരോധിച്ചു. അത് ഒരു സാധാരണ വൈദികനിൽ നിന്ന് മാർപാപ്പയെ തിരഞ്ഞെടുക്കുന്ന പരമോന്നത സഭയിലേക്കാണ്. വെറും 51 വയസ് പ്രായത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനക്കയറ്റം.

ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമാണ് കത്തോലിക്കർ. വത്തിക്കാനിലെ മാർപാപ്പായ്ക്ക് കീഴിൽ 24 വ്യത്യസ്ത സഭകളായിട്ടാണ് കത്തോലിക്കാ സമൂഹത്തിൻ്റെ ഘടന. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ലത്തീൻ സഭയാണ് അംഗസംഖ്യയിൽ ഏറ്റവും വലുത്. രണ്ടാം സ്ഥാനത്ത് കേരളത്തിൽ സ്ഥാപിക്കപ്പെട്ട സിറോ മലബാർ സഭയും. അത്രയും പ്രാധാന്യമുണ്ട് കേരളത്തിലെ സഭയ്ക്ക്. ഈ സഭകളുടെയെല്ലാം തലവൻമാർ ചേരുന്നതാണ് മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കർദിനാൾ സംഘം. പക്ഷെ, കർദിനാൾ പദവി കിട്ടിയാലേ ഇതിൽ അംഗമാകാനാവൂ.

പുതിയ കർദിനാൾമാരെ വാഴിച്ചപ്പോൾ സിറോ മലബാർ സഭയുടെ പുതിയ പരമാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന് ആ പദവി കിട്ടിയില്ല. ഇതുവരെ നടക്കാത്ത സംഭവം. എന്നാൽ വൈദികൻ ജോർജ് ജേക്കബ് കൂവക്കാട് കർദിനാളായി. സിറോ മലബാർ സഭാംഗം. ചങ്ങനാശേരി രൂപതാംഗം. പക്ഷേ ഏറെക്കാലമായി വത്തിക്കാനിൽ. സിറോ മലബാർ സഭയും ബിഷപ്പുമാരും ശരിക്കും ഞെട്ടി.

ഞെട്ടലിന് പിന്നിലേക്ക് നോക്കിയാൽ ചില കാരണങ്ങൾ കാണാം. കഴിഞ്ഞ കുറേ വർഷങ്ങളായി സിറോ മലബാർ സഭയിൽ നടക്കുന്ന അനാരോഗ്യകരമായ തർക്കങ്ങൾ മുതൽ കൈയ്യാങ്കളി വരെയുള്ള സംഭവങ്ങളുണ്ട് ഇതിൽ. ആദ്യം സഭയുടെ പരമാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽക്കൽ ആരോപണമായിരുന്നു. പിന്നീട് കുർബാനയിലെ രീതിയെ ചൊല്ലിയുള്ള തർക്കം. പുരോഹിതൻ ജനങ്ങൾക്കൊപ്പം അൾത്താരയെ നോക്കി ആരാധന നടത്തുന്ന രീതി കൂടി കുർബാനയിൽ വേണമെന്ന് സഭാ നേതൃത്വം. വത്തിക്കാനും അതേ അഭിപ്രായം.

പുരോഹിതൻ മുഴുവന് സമയവവും ജനങ്ങളെ നോക്കി നിന്ന് കുർബാന നടത്തുന്ന രീതി തുടരണമെന്ന് ഏറണാകുളം- അങ്കമാലി മേഖലയിലെ വൈദികരും വിശ്വാസികളും. ഔദ്യോഗിക പക്ഷത്തിന് വാശിയായി. അത് തർക്കമായി. കൂക്കുവിളിയായി. എറണാകുളത്തെ ആസ്ഥാന പള്ളിയിൽ (ബസലിക്ക) ആദ്യം പറഞ്ഞ രീതിയിലുള്ള കുർബാന നടത്താൻ വന്ന പുരോഹിതനെ തടയാൻ, നിർത്താതെ പ്രാർത്ഥന നടത്തിക്കളഞ്ഞു മറുവിഭാഗം. ഒരു കുർബാന കഴിയുമ്പോൾ അടുത്തത്. ഒടുവിൽ ബസിലിക്ക പൂട്ടി താക്കോലുമായി ഔദ്യോഗിക പക്ഷം പോയി.

ഔദ്യോഗിക തീരുമാനത്തെ എതിർത്ത വൈദികർക്കെതിരെ വത്തിക്കാൻ കർശന നടപടി ആവശ്യപ്പെട്ടെങ്കിലും സഭയ്ക്കുള്ളിലെ ശാക്തിക ചേരികളുടെ പ്രത്യേകത മൂലം അത് നടന്നില്ല. രണ്ട് വട്ടം അതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ മാർപാപ്പ സ്വന്തം പ്രതിനിധിയെ അയച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൊച്ചിയിലെത്തിയ മാർ സിറിൽ വാസിൽ കുപ്പികൊണ്ടുള്ള ഏറ് വാങ്ങിയാണ് വത്തിക്കാനിലേക്ക് വിമാനം കയറിയത്. ഒടുവിൽ സഭാ അദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയെ സ്ഥാനത്തു നിന്ന് മാറ്റുക എന്ന അപൂർവ നടപടി വത്തിക്കാൻ സ്വീകരിച്ചു. പകരം സ്ഥാനമേറ്റ മാർ റാഫേൽ തട്ടിലും വത്തിക്കാൻ വിചാരിച്ചതു പോലെ ഒന്നും ചെയ്‌തില്ല. ഇതോടെയാണ് വത്തിക്കാൻ വടി എടുത്തത്.

ഇപ്പോൾ മാർ തട്ടിലിന് കർദിനാൾ പദവി നിഷേധിക്കുക മാത്രമല്ല വത്തിക്കാൻ ചെയ്‌തിരിക്കുന്നത്. സ്വതന്ത്ര പരമാധികാര സഭയായി മാറാനുള്ള സിറോ മലബാർ സഭയുടെ പാത്രിയാർക്കൽ പദവിക്കുള്ള അപേക്ഷയും മാറ്റിവച്ചിരിക്കുന്നു എന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സിറോ മലബാർ സഭ ഒറ്റയ്ക്കാണ് എന്ന് കരുതേണ്ട.

സമാനമായ നടപടി നേരിട്ട മറ്റൊരു സഭ കൂടിയുണ്ട്. അംഗസംഖ്യയിൽ മൂന്നാമതുള്ള യുക്രെയിനിലെ കത്തോലിക്കാ സഭ. കത്തോലിക്കാ സഭയുമായി ചേരാനുള്ള റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ നീക്കങ്ങൾക്ക് പാരവച്ചു എന്നതാണ് അവിടുത്തെ സഭയ്ക്ക് എതിരായ കുറ്റം. അവിടെ നിന്നുള്ള കർദിനാളായി ഇത്തവണ സ്ഥാനമേറ്റത് യുക്രെയിനിൽ നിന്ന് ദൂരെ, ഓസ്ട്രേലിയയിൽ സേവനം അനുഷ്ഠിക്കുന്ന (ഇതേ സഭയുടെ തന്നെ) ബിഷപ്പ് മിക്കോളാ ബൈച്ചാക്ക് (Mykola Bychok) ആണ്. പ്രായം 44 ആണ്. സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ.

-ജിമ്മി ജെയിംസ്, കടപ്പാട്: ന്യുസ്18മലയാളം

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News