7 March 2026

ഒരവധിയും എടുക്കാതെ 27 വര്‍ഷം; മക്കളെ ഡോക്ടറും ജഡ്‌ജിയും എഞ്ചിനീയറുമാക്കി പ്രവാസി

മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ജോലി ഏറ്റെടുക്കാൻ തയ്യാറാവുകയും അവിടെ തൻ്റെ ഭാഗ്യം പരീക്ഷിക്കുകയുമായിരുന്നു.

കുടുംബത്തെ പോറ്റാനായി സ്വന്തം സന്തോഷം പോലും മാറ്റിവെച്ച് അന്യദേശത്ത് പോയി കഷ്‌ടപ്പെടുന്നവരാണ് പ്രവാസികൾ. അത്തരത്തിൽ ഒരു വയോധികൻ്റെ ജീവിതമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ബംഗ്ലാദേശ് സ്വദേശിയായ അബൂബക്കർ കഴിഞ്ഞ 27 വർഷമായി മലേഷ്യയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്.

ഒരു ദിവസം പോലും അവധിയെടുക്കാതെ രാവും പകലും പണിയെടുത്താണ് തൻ്റെ കുടുംബത്തിനായി അദ്ദേഹം ജീവിച്ചത്. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഈ എഴുപത് വയസുകാരൻ തൻ്റെ മക്കളെ ഡോക്ടറും എൻജിനീയറും ജഡ്‌ജിയും എല്ലാമാക്കി നല്ല നിലയിൽ എത്തിച്ചു.

31 വർഷം മുമ്പ് തൻ്റെ ജന്മനാട്ടിൽ നിന്ന് ജോലി തേടിയാണ് മലേഷ്യയിൽ എത്തിയതെന്ന് അബൂബക്കർ ഹ്യൂമൻസ് ഓഫ് ക്വാലാലംപൂരിനോട് പറഞ്ഞു. മലേഷ്യയിൽ ധാരാളം തൊഴിലവസരങ്ങളെ കുറിച്ച് കേട്ടിരുന്ന അദ്ദേഹം മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ജോലി ഏറ്റെടുക്കാൻ തയ്യാറാവുകയും അവിടെ തൻ്റെ ഭാഗ്യം പരീക്ഷിക്കുകയുമായിരുന്നു. ഒരു ദിവസം പോലും അവധിയെടുക്കാതെ ആഴ്‌ചയിൽ ഏഴു ദിവസവും അബൂബക്കർ കഠിനാധ്വാനം ചെയ്‌തു.

“മറ്റുള്ളവർ ചെയ്യാൻ ആഗ്രഹിക്കാത്ത ജോലികളാണെങ്കിലും ഞാൻ അത് ചെയ്യും. കഴിഞ്ഞ 27 വർഷമായി ആഴ്‌ചയിൽ ഏഴ് ദിവസവും അതായത് വർഷത്തിൽ 365 ദിവസവും ഞാൻ അങ്ങനെ ജോലി ചെയ്യുന്നുണ്ട്. ഒരിക്കലും അസുഖമോ മറ്റു കാരണങ്ങളോ കൊണ്ട് ഒരു ദിവസത്തെ അവധി പോലും എടുത്തിട്ടില്ല. ദൈവം സഹായിച്ച് ഞാനിപ്പോഴും ആരോഗ്യവാനാണ്,” -അബൂബക്കർ പറയുന്നു.

മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തെ ചെലവിനും വേണ്ടി അദ്ദേഹം തൻ്റെ സമ്പാദ്യത്തിൻ്റെ മുക്കാൽ ഭാഗവും ബംഗ്ലാദേശിലേക്ക് അയച്ചുകൊടുത്തു. അബൂബക്കർ തൻ്റെ ശമ്പളം എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മലേഷ്യയിലെ ഒരു ശുചീകരണ തൊഴിലാളിയുടെ ശരാശരി പ്രതിമാസ ശമ്പളം ഏകദേശം 1,640 റിംഗിറ്റ് ( 33,400 രൂപ) ആണ്.

മലേഷ്യയിൽ വന്നതിന് ശേഷം അബൂബക്കർ ഒരിക്കലും ബംഗ്ലാദേശിലേക്ക് മടങ്ങി പോയിട്ടില്ലെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട്‌ ചെയ്‌തു. “എൻ്റെ കുടുംബത്തെ കാണാൻ സാധിക്കാത്തതിൽ എനിക്കും അവർക്കും ഒരുപോലെ വിഷമം ഉണ്ട്. പക്ഷേ ഞാൻ ചെയ്‌തതെല്ലാം എൻ്റെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ്. എല്ലാ ദിവസവും, ഞാൻ എഴുന്നേൽക്കും, കുളിക്കും, പ്രഭാതഭക്ഷണം കഴിക്കും, ജോലിക്ക് പോകും, തിരികെ വരും. ഗ്രാമത്തിലെ എൻ്റെ കുടുംബത്തെ വിളിച്ച് സംസാരിക്കും. അതിനുശേഷം വിശ്രമിക്കും,” -അബൂബക്കർ പറഞ്ഞു.

തൻ്റെ മക്കൾ നല്ല നിലയിൽ എത്തിച്ചേർന്നതിൽ താൻ വളരെ സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും ഡിസംബറിൽ ജന്മനാടായ ബംഗ്ലാദേശിലേക്ക് പോയി തൻ്റെ കുടുംബത്തെ കാണാനുള്ള തയ്യാറെടുപ്പിലാണ് അബൂബക്കർ.

“എൻ്റെ രണ്ട് പേരക്കുട്ടികളെ ഞാൻ ആദ്യമായി കാണുന്ന ഒരു അവസരം കൂടിയായിരിക്കും അത്. അതിനായി എനിക്ക് കൂടുതൽ കാത്തിരിക്കാൻ വയ്യ,” -അദ്ദേഹം കൂട്ടിച്ചേർത്തു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News