9 March 2026

ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്ത വെളിപ്പെടുത്തൽ: പ്രതികരണവുമായി സാക്ഷിയുടെ അഭിഭാഷകൻ

കേരളത്തിൽ നിന്നുള്ള ഇരകൾ അടക്കം ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കാമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്നും ധനഞ്ജയ് ആവശ്യപ്പെട്ടു.

കർണാടകയിൽ ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്ത വെളിപ്പെടുത്തലിൽ പ്രതികരണവുമായി സാക്ഷിയുടെ അഭിഭാഷകൻ കെവി ധനഞ്ജയ്. കുറ്റബോധം കൊണ്ടാണ് ഈ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് സാക്ഷി പറയുന്നത്. പൊലീസിനെ ഓരോരോ ഇടത്തായി കൊണ്ടുപോയി മൃതദേഹം കുഴിച്ചെടുക്കാൻ തയ്യാറാണെന്ന് സാക്ഷി പറയുന്നത്.

ഓരോ കൊലയ്ക്കും ബലാത്സംഗത്തിനും പിന്നിലാരെന്ന് സാക്ഷി കോടതിയിൽ പറഞ്ഞിട്ടുണ്ട്. മഞ്ജുനാഥ ക്ഷേത്രത്തിന് ചുറ്റും പലയിടങ്ങളിലായി മൃതദേഹം മറവ് ചെയ്തെന്നാണ് സാക്ഷി പറയുന്നത്. വിശ്വസിക്കാവുന്ന പൊലീസുദ്യോഗസ്ഥർക്ക് മുന്നിൽ മാത്രമേ എവിടെയാണ് മൃതദേഹം ഓരോന്നും മറവ് ചെയ്തതെന്ന് സാക്ഷി വെളിപ്പെടുത്തൂ. കേരളത്തിൽ നിന്നുള്ള ഇരകൾ അടക്കം ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കാമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്നും ധനഞ്ജയ് ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് നേരെയുണ്ടായ ബലാത്സംഗത്തിനും കൊലപാതകങ്ങൾക്കും പിന്നിലാരെന്ന വിവരങ്ങൾ പൂർണമായി കോടതിക്ക് മുന്നിൽ സാക്ഷി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കെവി ധനഞ്ജയ് പറഞ്ഞു. പലയിടങ്ങളിലായല്ല, ഒരു ക്ഷേത്രപട്ടണത്തിൽ മൃതദേഹം കുഴിച്ചിടുക. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്. സംശയങ്ങൾ ന്യായമാണ്. അത് ദുരീകരിക്കാൻ സാക്ഷിയെ ഓരോ ഇടത്തേക്ക് കൊണ്ട് പോയി കുഴിച്ച് പരിശോധന നടത്തുകയാണ് വേണ്ടത്.

അത് പൊലീസ് ചെയ്യുന്നില്ലെന്നും എസ്ഐടി ഇനി എന്ത് ചെയ്യുമെന്നതാണ് നിർണായകമെന്നും അഡ്വ കെവി ധനഞ്ജയ് പറഞ്ഞു. സംഘമാണ് വരുന്നതെന്നത് പ്രതീക്ഷ നൽകുന്നതാണെന്നും എസ്ഐടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെവി ധനഞ്ജയ് മറുപടി പറഞ്ഞു.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News