ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതി ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നൽകി. ഇതിന് ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. തസ്ലീന സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്.
ഇവർ ക്രിസ്റ്റീന എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുള്ളതായും കണ്ടെത്തി. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്‌തു. പ്രത്യേക ഉഷ്‌മാവിൽ എസി മുറികളിൽ കൃത്രിമമായി വളർത്തി എടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. ഇത് സാധാരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് വീര്യമുള്ളതാണ്.
തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കൂടുതലും ഇന്ത്യയിലെത്തുന്നത്. സാധാരണ ഗതിയിൽ എയർപോർട്ടിൽ കസ്റ്റംസ് ആണ് ഇത്തരം മാരക കഞ്ചാവ് പിടികൂടാറുള്ളത്. ആലപ്പുഴയിൽ പ്രതികളെ എത്തിച്ചത് ഉദ്യോഗസ്ഥർ കെണിയുരുക്കി ആണെന്നാണ് വിവരം.
ബാംഗ്ലൂരിൽ ക്രിസ്റ്റീന എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ചെന്നൈയിൽ നിന്നുള്ള പ്രതിക്ക് കേരളത്തിലും ബന്ധങ്ങളുണ്ട്. എറണാകുളത്ത് ഇവർ ഒരു സ്ഥാപനം നടത്തിയിരുന്നു. ഇവിടെ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ നാലാം പ്രതിയാണ് ഇവർ. പ്രധാനമായും എറണാകുളത്തും കോഴിക്കോടും ഇവർ ലഹരി വിൽപ്പന നടത്തിയെന്ന് എക്സൈസ് ഓഫീസർമാർ പറയുന്നത്.