സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായുള്ള പദ്ധതിയുടെ ഭാഗമായി ലോക ബാങ്ക് 700 മില്യൺ (ഏകദേശം 6270 കോടി രൂപ) പാകിസ്‌താന് വായ്‌പക്ക് അംഗീകാരം നൽകി. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന ഈ സാഹചര്യത്തിലാണ് പാകിസ്ഥാന് അംഗീകാരം നൽകിയത്. മുമ്പ് സൗദിയിൽ നിന്നും ചൈനയിൽ നിന്നും പാകിസ്ഥാൻ പാകിസ്ഥാൻ വായ്‌പ എടുത്തിട്ടുണ്ട്.
റോയിട്ടേഴ്‌സിൻ്റെ റിപ്പോർട്ട് പ്രകാരം പബ്ലിക്ക് റിസോഴ്‌സ് ഫോർ ഇൻക്ലൂസീവി ഡെവലപ്മെന്റ് മൾട്ടിഫെയ്‌സ് പ്രോഗ്രമാറ്റിക് അപ്രോച്ച് (PRID-MPA) പദ്ധതി പ്രകാരമാണ് ലോക ബാങ്ക് വായ്പ നൽകുന്നത്. പല ഘട്ടങ്ങളിലായിട്ടാകും ഫണ്ട് വിതരണം ചെയ്യുക. ഏറ്റവും ജനസഖ്യയുള്ള പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ലോക ബാങ്ക് ഓഗസ്റ്റിൽ നൽകിയ 479 മില്യൺ ഡോളർ ഗ്രാൻഡിനെ തുടർന്നാണ് ഈ അംഗീകാരം.
പാകിസ്ഥാൻ്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് പലപ്പോഴായി ലോക ബാങ്ക് ഉൾപ്പെടെ പലയിടത്ത് നിന്നും വായ്‌പ സ്വീകരിച്ചിട്ടുണ്ട്. ഇത് കൂടുതൽ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പാകിസ്ഥാൻ്റെ ധനകാര്യ മന്ത്രാലയം നവംബറിൽ അപ്‌ലോഡ് ചെയ്‌ത ഐഎംഎഫ്- ലോകബാങ്ക് റിപ്പോർട്ടിൽ രാഷ്ട്രീയ സാഹചര്യം, ബജറ്റിലെ അപാകത, നിക്ഷേപത്തിൽ വന്ന തകർച്ച എന്നിവയാണ് പാകിസ്ഥാനെ കടബാദ്ധ്യതയിൽ എത്തിച്ചത് എന്ന് പറയുന്നു.
പാകിസ്ഥാന് ലോക ബാങ്ക് വായ്‌പ നൽകുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുമെന്നും റോയിട്ടേഴ്‌സ് പറയുന്നു.























