ലോക ചെസ് ചാമ്പ്യന്‍ഷിപ്പിൽ ഫൈനലില്‍ പ്രവേശിച്ചു ഇന്ത്യന്‍ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ.
ഇന്ന് നടന്ന സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് താരത്തിന്റെ മുന്നേറ്റം.
കളിയിൽ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദയുടെ ജയം. ഫൈനലില്‍ ഇനി ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണെയാണ് പ്രഗ്നാനന്ദ നേരിടേണ്ടത്. ഇപ്പോൾ ഫോളോ ചെയ്യുന്ന മത്സര രീതി അനുസരിച്ച് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഈ പതിനെട്ടുകാരന്‍.
മുൻപ് പഴയ ഫോര്‍മാറ്റില്‍ 2000ലും 2002ലും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോകകിരീടം നേടിയിരുന്നു. സെമിയിലെ ജയത്തോടെ കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്കും പ്രഗ്നാനന്ദ യോഗ്യത നേടി. ലോകകപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് ഇതിനുള്ള യോഗ്യത ലഭിക്കുക. ടൂർണമെന്റിലെ ക്വാര്‍ട്ടറില്‍ ഇന്ത്യുടെ തന്നെ അര്‍ജുന്‍ എരിഗാസിയെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ സെമിയിലേക്ക് കടന്നത്.























