24 October 2024

ബോംബ് ഭീഷണി തടയാന്‍ വിമാനങ്ങള്‍ക്ക് എഐ സാങ്കേതിക വിദ്യയുമായി എക്‌സ്

പതിനൊന്ന് എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്

വിമാനങ്ങള്‍ക്ക് എതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എഐ സാങ്കേതിക വിദ്യയുമായി എക്‌സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ഇത് കോടികളുടെ നഷ്‌ടമുണ്ടാക്കി. മാത്രമല്ല, യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്‌തു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്‌തത്.

എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭീഷണി സന്ദേശം തടയാന്‍ സാധിക്കുമെന്ന കാര്യം എക്‌സ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു.

Share

More Stories

യുഎസ് തിരഞ്ഞെടുപ്പ് വെബ്‌സൈറ്റുകളെ ഇറാനിയൻ ഹാക്കർമാർ കേടുപാടുണ്ടാക്കാൻ പരിശോധിച്ചുവെന്ന് മൈക്രോസോഫ്റ്റ്

0
ഇറാൻ സർക്കാരുമായി ബന്ധപ്പെട്ട ഹാക്കർമാർ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോഗിച്ചേക്കാവുന്ന കേടുപാടുകൾ കണ്ടെത്താനുള്ള ശ്രമത്തിൽ. ഒന്നിലധികം യുഎസ് സ്വിംഗ് സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ ഗവേഷണം നടത്തി അന്വേഷണം നടത്തി. മൈക്രോസോഫ്റ്റ് ബുധനാഴ്‌ച...

കമൽഹാസൻ നിർമിക്കുന്ന ശിവകാർത്തികേയൻ ചിത്രം; ‘അമരൻ’ ട്രെയിലർ പുറത്ത്

0
ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അമരന്റെ ട്രെയിലർ റിലീസ് ചെയ്തു. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന ചിത്രമാണ് അമരൻ. മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ...

ആരും അറിയാതെപോയ ബ്രാം സ്റ്റോക്കറിന്റെപ്രേതകഥ; 134 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുന്നു

0
പ്രേതകഥകളും ത്രില്ലറുകളും എക്കാലത്തും വായനക്കാരെയും പ്രേക്ഷകരെയും ആകർഷിച്ചിട്ടുള്ളതാണ്. ബ്രാം സ്റ്റോക്കറിന്റെ ‘ഡ്രാക്കുള’ പോലെ പ്രചാരം നേടിയ സൃഷ്ടികൾക്ക് പിന്നാലെ, 134 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മറ്റൊരു പ്രേതകഥ വായനക്കാരിലേക്ക് എത്തുകയാണ്. ‘ഗിബ്ബെറ്റ് ഹിൽ’...

ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ ഉത്തരകൊറിയൻ സൈന്യം റഷ്യയിലുണ്ടെന്ന് അമേരിക്ക വിശ്വസിക്കുന്നു

0
ഉത്തര കൊറിയൻ സൈനിക അംഗങ്ങൾ റഷ്യയിൽ എത്തിയിട്ടുണ്ട് എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അവകാശപ്പെട്ടു. പക്ഷെ റഷ്യയിൽ അവരുടെ പദ്ധതികൾ എന്താണെന്ന് അമേരിക്കയ്ക്ക് വ്യക്തമല്ല. ഉത്തരകൊറിയ മുമ്പ് തന്നെ ഈ...

ബൈജൂസ്‌ ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീം കോടതി

0
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ പ്രശസ്ത എജ്യൂ–ടെക് കമ്പനി ബൈജൂസിന് വീണ്ടുംകോടതിയിൽ നിന്നും കനത്ത തിരിച്ചടി. ബിസിസിഐയുമായി കമ്പനി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി ഇന്ന് റദ്ദാക്കി. ‌ ബൈജൂസ്ബി സിസിഐയുമായി നടത്തിയ...

ഇന്ത്യ – മലേഷ്യ ബന്ധം; ഇൻഡിഗോ – മലേഷ്യൻ എയർലൈൻസ് കോഡ് ഷെയർ നടത്തും

0
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇൻഡിഗോയും മലേഷ്യൻ എയർലൈൻസും കോഡ് ഷെയർ പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. ഇത് ഇന്ത്യയിലെയും മലേഷ്യയിലെയും പ്രധാന നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ്. കൂടാതെ,...

Featured

More News