7 March 2026

ലൈക്ക് കിട്ടും പക്ഷേ വേറെയാരും കാണില്ല; സീക്രെറ്റ് ലൈക്കുമായി എക്സ്

കഴിഞ്ഞ ദിവസമാണ് എലോണ്‍ മസ്‌ക് കണ്ടന്‍റ് മോഡറേഷനിൽ മാറ്റം കൊണ്ടുവന്നത്. പ്രായപൂർത്തിയായ ഉപഭോക്താക്കൾക്ക് അഡൾട്ട്, ഗ്രാഫിക് കണ്ടന്‍റുകൾ പോസ്റ്റ് ചെയ്യാനാകുന്ന തരത്തിലാണ് മാറ്റം.

സാമൂഹ്യമാധ്യമമായ എക്‌സില്‍ ഇനി പോസ്റ്റുകൾക്ക് പ്രൈവറ്റ് ലൈക്ക് നൽകാം. ഡിഫാൾട്ടായി എല്ലാ എക്സ് ഉപഭോക്താക്കളുടെയും ലൈക്കുകൾ ഹൈഡ് ചെയ്യുന്നതാണ് സംവിധാനം. ചുരുക്കത്തിൽ, ഇനിമുതൽ കൊടുക്കുന്ന ലൈക്കുകൾ ഒളിപ്പിച്ചുവെക്കാനാകും എന്നതാണ് അപ്ഡേറ്റ്. ആരുടെയെങ്കിലും പോസ്റ്റിന് നിങ്ങൾ ലൈക്ക് ചെയ്താൽ അക്കാര്യം മറ്റാരും അറിയില്ല. ഇതുവഴി സ്വതന്ത്രമായും സ്വകാര്യമായും പോസ്റ്റുകൾ ലൈക്ക് ചെയ്യാനാകും. ലൈക്ക് ചെയ്തെന്ന പേരിലുണ്ടാകുന്ന സൈബർ ആക്രമണം തടയാൻ ഇതുവഴിയാകും.

മറ്റുള്ളവരുടെ പ്രതികരണത്തെ പേടിച്ച് ലൈക്ക് ചെയ്യാൻ ആളുകൾ മടിക്കുന്നുണ്ട്. അതിനുളള പരിഹാരം കൂടിയാണ് ഇതെന്ന് എക്സ് പ്രതിനിധി പ്രതികരിച്ചു. പുതിയ മാറ്റം അനുസരിച്ച് പോസ്റ്റ് ഷെയർ ചെയ്തയാൾക്ക് മാത്രമേ ആരാണ് ലൈക്ക് ചെയ്തതെന്ന് അറിയാനാകൂ.

ലൈക്കിനെ കൂടാതെ ആരെല്ലാം റീ പോസ്റ്റ് ചെയ്തിട്ടുണ്ടോന്നോ, ബുക്ക്‌മാർക്ക് ചെയ്തിട്ടുണ്ടെന്നോ മറ്റുള്ളവർക്ക് കാണാനാവില്ല. എന്നാൽ എത്ര ലൈക്കുകൾ പോസ്റ്റുകൾക്ക് ലഭിച്ചിട്ടുണ്ടെന്ന എണ്ണം എല്ലാവർക്കും കാണാനാകും. സൈബർ ബുള്ളിയിങ് പോലുള്ളവ ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലഭിക്കുന്ന ഗുണം.

കഴിഞ്ഞ ദിവസമാണ് എലോണ്‍ മസ്‌ക് കണ്ടന്‍റ് മോഡറേഷനിൽ മാറ്റം കൊണ്ടുവന്നത്. പ്രായപൂർത്തിയായ ഉപഭോക്താക്കൾക്ക് അഡൾട്ട്, ഗ്രാഫിക് കണ്ടന്‍റുകൾ പോസ്റ്റ് ചെയ്യാനാകുന്ന തരത്തിലാണ് മാറ്റം. ലൈംഗികത വിഷയമായി വരുന്ന കണ്ടന്‍റുകളാണ് അഡൾട്ട് കണ്ടന്‍റുകളിൽ ഉൾപ്പെടുന്നത്. അക്രമം, അപകടങ്ങൾ, ക്രൂരമായ ദൃശ്യങ്ങൾ പോലുള്ളവ ഉൾപ്പെടുന്നവയാണ് ഗ്രാഫിക് കണ്ടന്‍റുകളിൽപ്പെടുന്നത്.

നേരത്തെയും അഡൾട്ട് കണ്ടന്‍റുകൾ പോസ്റ്റ് ചെയ്യാനാകുമെങ്കിലും ഔദ്യോഗികമായി കമ്പനി അനുവാദം നൽകിയിരുന്നില്ല. പോണോഗ്രഫി കാണാൻ ആഗ്രഹിക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും എക്‌സിൽ അവ ദ്യശ്യമാവില്ലെന്നും പേജിൽ പറയുന്നു. 18 വയസിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവർക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്. ഇത്തരം മാറ്റങ്ങൾ വരുന്നതിനാലാകാം പുതിയ അപ്ഡേറ്റ് എന്നാണ് വിലയിരുത്തൽ.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News