7 March 2026

യോഗി ബാബു നായകനായ ‘ബോട്ട്’ ഒടിടിയിലേക്ക്

കഥയിലും ആഖ്യാനത്തിനും ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് ബോട്ട്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ കാലം 1943 ആണ്.

യോഗി ബാബുവിനെ നായകനാക്കി ചിമ്പുദേവന്‍ സംവിധാനം ചെയ്ത് ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബോട്ട്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. ഒക്ടോബര്‍ 1 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

കഥയിലും ആഖ്യാനത്തിനും ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് ബോട്ട്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ കാലം 1943 ആണ്. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. യോഗി ബാബുവിനൊപ്പം ഗൗരി ജി കിഷന്‍, എം എസ് ഭാസ്കര്‍, ചിന്നി ജയന്ത്, ജെസി ഫോക്സ് അലെന്‍, ചാംസ്, മധുമിത, ഷാ ര, കുളപ്പുള്ളി ലീല, ആക്ഷാത് ദാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ ചിമ്പുദേവന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. ജിബ്രാനാണ് സംഗീത സംവിധായകന്‍. മാലി ആന്‍ഡ് മാന്‍വി മൂവി മേക്കേഴ്സ്, ചിമ്പുദേവന്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ പ്രഭ പ്രേംകുമാര്‍, സി കലൈവാണി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

മധേഷ് മാണിക്യമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ ടി സന്താനം, എഡിറ്റിംഗ് ദിനേശ് പൊന്‍രാജ്, കലാസംവിധാനം എസ് അയ്യപ്പന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വേല്‍ കറുപ്പസാമി, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സായ്, ശിവ, സ്റ്റണ്ട് ശക്തി ശരവണന്‍, സൗണ്ട് ഡിസൈന്‍- മിക്സിംഗ് എസ് അഴകിയകൂതന്‍, സുരെന്‍ ജി, പബ്ലിസിറ്റി ഡിസൈന്‍ ഭരണീധരന്‍ നടരാജന്‍, കോ ഡയറക്ടേഴ്സ് വേല്‍ കറുപ്പസാമി, ബാല പാണ്ഡ്യന്‍, യാത്ര ശ്രീനിവാസന്‍, കളറിസ്റ്റ് ജി ബാലാജി.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News